'മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ് ബിജെപിയിലും ആർഎസ്എസ്സിലും; ഞാൻ മനുഷ്യത്വമുള്ള ഹിന്ദുവാണ്; അതാണ് അവരും ഞാനും തമ്മിലുള്ള വ്യത്യാസം'; ബിജെപിക്കെതിരെ ആരോപണങ്ങളുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
January 11, 2018 | 10:35 PM IST | Permalink

ബെംഗളൂരു: ആർഎസ്എസ്സിനും ബിജെപിക്കും നേരെയുള്ള ആക്രമണങ്ങൾ തുടർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആർഎസ്എസ്സും ബിജെപിയെയും തീവ്രഹിന്ദുവാദികൾ എന്ന നിലപാടിൽ സിദ്ധരാമയ്യ ഉറച്ചു നിന്നപ്പോൾ കോൺഗ്രസ്സ് വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും ധൈര്യമുണ്ടെങ്കിൽ ബിജെപി ആർഎസ്എസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി തിരിച്ചടിച്ചു.
ആർഎസ്എസ്സിലും ബിജെപിയിലും തീവ്രവാദികൾ ഉണ്ടെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ആരോപിച്ചിരുന്നു. വലിയ വിമർശനങ്ങൾക്കാണ് ഈ പരാമർശം വഴിവെച്ചത്. തുടർന്നാണ് ആർഎസ്എസ്സും ബിജെപിക്കാരും ഹിന്ദു തീവ്രവാദികളാണെന്ന വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.
'അവർ ഹിന്ദു തീവ്രവാദിളാണെന്നാണ് ഞാൻ പറഞ്ഞത്', എന്ന് മുമ്പ് ഉന്നയിച്ച ആരോപണത്തെ മയപ്പെടുത്തിക്കൊണ്ട് സിദ്ധരാമയ്യ വിശദീകരിച്ചു. എന്നാൽ വീണ്ടും കടുത്ത ആരോപണങ്ങളാണ് ബിജെപിക്കെതിരെ സിദ്ധരാമയ്യ അഴിച്ചു വിട്ടത്.
'അവർ ഹിന്ദുത്വ തീവ്രവാദികളാണ്. ഞാനും ഒരു ഹിന്ദുവാണ്. പക്ഷെ ഞാൻ മനുഷ്യത്വമുള്ള ഹിന്ദുവാണ്. അവർ മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ്. അതാണ് അവരും ഞാനും തമ്മിലുള്ള വ്യത്യാസം. ആർഎസ്എസ്സിനെയും ബിജെപിയെയും നേരിട്ടു പരാമർശിക്കാതെ സിദ്ധരാമയ്യ വിശദീകരിച്ചു.
എന്നാൽ രാജ്യത്ത് തീവ്രവാദമുണ്ടെങ്കിൽ അതിനുത്തരവാദി കോൺഗ്രസ്സാണെന്നും കശ്മീരിലെ അവസ്ഥയ്ക്കും അവരാണ് കാരണമെന്നും ബിജെപി തിരിച്ചടിച്ചു. ബിജെപിയും ആർഎസ്സഎസ്സും ബജ്രംഗ്ദളും ഒരുതരത്തിൽ തീവ്രവാദികളാണ്. അവർക്കുള്ളിലുള്ളത് തീവ്രവാദികളാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ആരോപിച്ചത്. ഈ പരാമർശമാണ് വിവാദത്തിന് തിരിയിട്ടതും