Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകയിൽ ബിജെപിക്കു വൻ തിരിച്ചടി; കോൺഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും പിന്തുണ പ്രഖ്യാപിച്ച് ലിംഗായത്ത് വിഭാഗം; നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആശങ്കയിൽ ബിജെപി

കർണാടകയിൽ ബിജെപിക്കു വൻ തിരിച്ചടി; കോൺഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും പിന്തുണ പ്രഖ്യാപിച്ച് ലിംഗായത്ത് വിഭാഗം; നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആശങ്കയിൽ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ബിജെപിക്കു വൻ തിരിച്ചടി. ലിംഗായത്ത് വിഭാഗത്തിലെ 30 പ്രമുഖ ഗുരുക്കന്മാർ കോൺഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും പിന്തുണ പ്രഖ്യാപിച്ചു. ലിംഗായത്തിനെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനുള്ള പ്രതിഫലമായാണ് പിന്തുണ.

സിദ്ധരാമയ്യ ഞങ്ങളുടെ ആവശ്യത്തെ പിന്തുണച്ചു, ഇപ്പോൾ ഞങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു- ഉത്തര കർണാടകയിൽ ഏറെ സ്വാധീനമുള്ള ലിംഗായത്ത് നേതാവ് മാതാ മഹാദേവി പറഞ്ഞു. തങ്ങളെ പിന്തുണയ്ക്കുന്നവരെ തങ്ങളും പിന്തുണയ്ക്കുമെന്ന് മറ്റൊരു ലിംഗായത്ത് ആചാര്യനായ മുരുഗരാജേന്ദ്ര സ്വാമി പറഞ്ഞു. ലിംഗായത്തിന് പ്രത്യേക മത പദവി ആവശ്യപ്പെട്ട് ഇദ്ദേഹം ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് മെമോറാണ്ടം സമർപ്പിച്ചിരുന്നു. ഇതടക്കമുള്ള ആവശ്യങ്ങളോടു ബിജെപി നേതൃത്വം അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്നാണ് ലിംഗായത്ത് നേതൃത്വം പരസ്യപ്രതികരണത്തിലേക്കു തിരിഞ്ഞതെന്നാണു കരുതപ്പെടുന്നത്.

സംസ്ഥാന ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന ലിംഗായത്തുകൾ ബിജെപിയുടെ പ്രബല വോട്ടുബാങ്കായാണു കരുതപ്പെടുന്നത്. വീരശൈവ ലിംഗായത്ത് വിഭാഗത്തിൽപ്പെടുന്നവർ കർണാടകയിൽ ഒന്നര കോടിയോളമുണ്ട്. നിലവിലെ കർണാടക നിയമസഭയിൽ 224 അംഗങ്ങളിൽ 52 പേർ വീരശൈവ ലിംഗായത്ത് സമുദായാംഗങ്ങളാണ്. നൂറിലധികം മണ്ഡലങ്ങളിൽ ജയപരാജയങ്ങൾ നിർണയിക്കാൻ സ്വാധീനമുള്ളവരാണ് ഇവരെന്നും കണക്കാക്കപ്പെടുന്നു. ഉത്തരകർണാടകയാണ് ഈ വിഭാഗങ്ങളുടെ ശക്തികേന്ദ്രം. ഇവരുടെ പിന്തുണ നഷ്ടപ്പെട്ടാൽ ബിജെപിക്കു കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബിജെപിയും ആർഎസ്എസും വീരശൈവ ലിംഗായത്ത് വിഭാഗം ഹിന്ദുമതത്തിൽ തുടരണമെന്നാഗ്രഹിക്കുന്നവരാണ്. പ്രത്യേക മതവിഭാഗമായി മാറുന്നത് ഹൈന്ദവ ശക്തീകരണത്തിനു തിരിച്ചടിയാകുമെന്നാണ് ഇവരുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP