Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകയ്ക്കു സ്വന്തമായി പതാക വേണം; സാധ്യത പഠനവുമായി ഒമ്പതംഗ കമ്മറ്റിയെ നിയോഗിച്ച് സർക്കാർ; സാധ്യതകൾ അനുകൂലമായാൽ ജമ്മു കശ്മീരിനു പിന്നാലെ സ്വന്തമായി പതാക ലഭിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാകും

കർണാടകയ്ക്കു സ്വന്തമായി പതാക വേണം; സാധ്യത പഠനവുമായി ഒമ്പതംഗ കമ്മറ്റിയെ നിയോഗിച്ച് സർക്കാർ; സാധ്യതകൾ അനുകൂലമായാൽ ജമ്മു കശ്മീരിനു പിന്നാലെ സ്വന്തമായി പതാക ലഭിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാകും

ബംഗ്ലൂരു: കർണാടക സംസ്ഥാനത്തിന് മാത്രമായി ഒരു പതാക സാധ്യമാണോ എന്ന് പരിശോധിക്കാൻ സർക്കാർ നീക്കം. കർണാടകത്തിലെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെന്റാണ് ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയത്. ഇതിന്റെ സാധ്യത പഠിക്കാനായി ഒന്മ്പതംഗ കമ്മറ്റിയെ രൂപീകരിച്ചു. ഔദ്യോഗിക പതാക രൂപീകരിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ സർക്കാർ കമ്മറ്റിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സാധ്യതകൾ അനുകൂലമായാൽ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിനു പിന്നാലെ സ്വന്തമായി പതാക ലഭിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാകും കർണാടക.

നിലവിലെ ചുവപ്പും മഞ്ഞയും നിറമുള്ള പതാക സംസ്ഥാനത്തിന്റെ ഔദ്യോഗിക പതാകയായി പ്രഖ്യാപിക്കണമെന്ന നേരത്തെ ഉയർന്നിരിന്നു. എന്നാൽ ഈ ആവശ്യം അംഗീകരിച്ചിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിൽ ഉപയോഗിക്കുന്ന പതാക ജനങ്ങളുടെ ഐക്യത്തിനും സത്യസന്ധതയ്ക്കും എതിരാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന് സ്വന്തമായി ഒരു പതാക വരുമ്പോൾ ദേശീയ പതാകയുടെ പ്രധാന്യം നഷ്ടമാകുമെന്ന് കോൺഗ്രസ് എംപി ശശി തരൂർ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന് സ്വന്തമായി പതാക വേണമെന്ന ആവശ്യം 2014ൽ ആണ് ആദ്യമായി ഉയർന്നുവന്നത്. സംസ്ഥാനങ്ങൾക്ക് സ്വന്തമായി പതാക രൂപീകരിക്കാനുള്ള അവകാശം രാജ്യത്തിന്റെ നിയമം അനുശാസിക്കുന്നുണ്ടെന്നാണ് ഒന്മ്പതംഗ കമ്മറ്റി ഉന്നയിക്കുന്ന വാദം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP