Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യുവ ഐഎഎസ് ഓഫീസർ സർവീസിൽ നിന്നും രാജിവെച്ചത് ജനാധിപത്യം സന്ധിചെയ്യുന്നു എന്നാരോപിച്ച്; ഇത്തരം സംവിധാനത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായി തുടരുന്നത് അനീതിയെന്നും ശശികാന്ത് സെന്തിൽ

യുവ ഐഎഎസ് ഓഫീസർ സർവീസിൽ നിന്നും രാജിവെച്ചത് ജനാധിപത്യം സന്ധിചെയ്യുന്നു എന്നാരോപിച്ച്; ഇത്തരം സംവിധാനത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായി തുടരുന്നത് അനീതിയെന്നും ശശികാന്ത് സെന്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: രാജ്യത്തിന്റെ ഭാവിയിൽ ആശങ്ക രേഖപ്പെടുത്തി കർണാടകയിൽ ഐഎഎസ് ഓഫീസർ രാജിവെച്ചു. 2009 ബാച്ച് ഐഎഎസ് ഓഫീസറായ തമിഴ്‌നാട് സ്വദേശി ശശികാന്ത് സെന്തിലാണ് ജനാധിപത്യം സന്ധിച്ചെയ്യുന്നു എന്നും രാജ്യത്തിന്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി രാജിവെച്ചത്.

'വൈവിധ്യമാർന്ന നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങൾ മുൻകാലങ്ങളില്ലാത്ത തരത്തിൽ സന്ധി ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇത്തരം ഒരു സംവിധാനത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായി തുടരുന്നത് അനീതിയാണെന്ന തോന്നലിലാണ് താൻ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. വരും ദിവസങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ഘടനക്ക് നേരെ കുടുതൽ ശക്തമായ വെല്ലുവിളികളുയരും. എല്ലാവരുടേയും ജീവിതം മെച്ചപ്പെട്ടതാകാനുള്ള തന്റെ ജോലി സിവിൽ സർവീസിന് പുറത്താകുന്നതാകും നല്ലതെന്ന് ഞാൻ കരുതുന്നു'. മുൻകാലങ്ങളില്ലാത്ത വിധം ജനാധിപത്യം സന്ധി ചെയ്യുപ്പെടുന്നുവെന്നും സെന്തിൽ തന്റെ രാജിക്കത്തിൽ കുറിച്ചു.

വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ രാജിയെങ്കിലും സാധാരണ നിലയിലല്ലെന്നും സെന്തിൽ കത്തിൽ പറയുന്നു. രാജി തീരുമാനത്തിൽ നിന്ന് ചില സുഹൃത്തുക്കൾ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആറ് മാസം ആലോചിച്ചെടുത്ത തീരുമാനമായിരുന്നുവെന്ന് സെന്തിൽ മറുപടി പറഞ്ഞതായി ഐഎഎസ് ഉദ്യോഗസ്ഥ വൃത്തങ്ങൾ പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ ശശികാന്ത് സെന്തിൽ ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ടിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP