Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴർക്ക് കാളപോരാകാമെങ്കിൽ കർണ്ണാടകയ്ക്ക് പോത്ത് പോര് ആയിക്കൂടെ? മലയാളിക്ക് തെരുവുനായ വേട്ടയും ചെയ്യരുതോ? ജെല്ലിക്കെട്ട് സമരം ഇന്ത്യയെ അരാജകത്വത്തിലേക്ക് നയിക്കുമോ?

തമിഴർക്ക് കാളപോരാകാമെങ്കിൽ കർണ്ണാടകയ്ക്ക് പോത്ത് പോര് ആയിക്കൂടെ? മലയാളിക്ക് തെരുവുനായ വേട്ടയും ചെയ്യരുതോ? ജെല്ലിക്കെട്ട് സമരം ഇന്ത്യയെ അരാജകത്വത്തിലേക്ക് നയിക്കുമോ?

ചെന്നൈ: ജല്ലിക്കെട്ട് ബിൽ തമിഴ്‌നാട് നിയമസഭ പാസാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ പ്രക്ഷോഭങ്ങൾ കെട്ടടങ്ങിത്തുടങ്ങി. ചെന്നൈ മറീന ബീച്ച് അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് സമരക്കാർ പിരിഞ്ഞുപോകുന്നു. ചെന്നൈ നഗരത്തിലെ ഗതാഗതം പുനഃസ്ഥാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി നടന്നുവന്ന പ്രക്ഷോഭങ്ങളും പിൻവലിച്ചു. എന്നാൽ ജെല്ലിക്കെട്ട് മാതൃകയിലെ സമരങ്ങൾ രാജ്യത്ത് അരാജകത്വമുണ്ടാകുമെന്ന ഭീതി വ്യാപകമാണ്. സുപ്രീംകോടതി ഉത്തരവുകളെ സാധാരണ എല്ലാവരും അംഗീകരിക്കും. ജെല്ലിക്കെട്ട് നിരോധനത്തിന്റെ ആദ്യ രണ്ട് വർഷവും ഒന്നും സംഭവിച്ചില്ല. എന്നാൽ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ ഭരണം ദൂർബ്ബമായി. ഈ അവസ്ഥ വിനിയോഗിക്കുകയായിരുന്നു സമരക്കാർ

സർക്കാരിന്റെ അനുമതിയോടെ സംസ്ഥാനത്ത് എവിടെയും ജല്ലിക്കെട്ട് നടത്താൻ വ്യവസ്ഥചെയ്യുന്ന ബില്ലാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ എതിരില്ലാതെ പാസാക്കിയത്. മുഖ്യമന്ത്രി പനീർശെൽവമാണ് ബിൽ അവതരിപ്പിച്ചത്. ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള എല്ലാ തടസങ്ങളും ഇതോടെ നീങ്ങിയെന്ന് ബിൽ പാസാക്കിയശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതോടെ തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് നടത്താൻ ഓർഡിനൻസ് ഇറക്കിയതിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിൽ എരുമയോട്ടം നിയമവിധേയമാക്കണമെന്ന് ആവശ്യവും ശക്തമായി. 'കർണാടക കാവാലുപട' എന്ന സംഘടന ഈ ആവശ്യമുന്നയിച്ച് ഞായറാഴ്ച സിറ്റി കോടതിക്കുസമീപത്തെ ഗാന്ധിപ്രതിമയ്ക്കുമുന്നിൽ ധർണ നടത്തി. ഇത് പുതിയ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും സൂചനയുണ്ട്. കേന്ദ്രത്തോട് കവാലുപടയ്ക്കുള്ള നിയന്ത്രണം റദ്ദാക്കണെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമായ്യയും ആവശ്യപ്പെട്ടിട്ടുണ്ട്.

കർണാടകത്തിന്റെ തീരപ്രദേശങ്ങളിൽ നടന്നിരുന്ന എരുമയോട്ടം നിയമവിധേയമായി നടത്താൻ കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കണമെന്നാണ് ആവശ്യം. ഇത് നടത്താനുള്ള അനുമതി നിർത്തലാക്കിയെന്ന് 2016 നവംബറിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജെല്ലിക്കെട്ട് നിരോധിച്ചുള്ള സുപ്രീംകോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഈ തീരുമാനമെടുത്തത്. എന്നാൽ, എതിർപ്പുണ്ടായതിനെത്തുടർന്ന് ഇതേ കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ധസമിതിയെ ഏർപ്പെടുത്തി. നിലവിൽ കമ്മിറ്റിയെ പഠനം നടത്താൻ അനുവദിക്കണമോയെന്ന കാര്യം കോടതിയുടെ പരിഗണനയിലാണ്. ജല്ലിക്കെട്ടിനെക്കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെ മൂന്നുവർഷം അനുവദിച്ചപോലെ പഠിക്കാൻ കമ്മിറ്റിയെ രണ്ടുവർഷം അനുവദിക്കണമോയെന്നതാണ് തർക്കവിഷയം.

തമിഴ്‌നാട്ടിൽ ഓർഡിനൻസ് ഇറക്കി ജല്ലിക്കെട്ട് നടന്ന പശ്ചാത്തലത്തിൽ കാളയോട്ടത്തിന് നിയമസാധുത ലഭിക്കുന്നകാര്യം ചർച്ചചെയ്യാൻ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലുള്ള പ്രവർത്തകർ ഞായറാഴ്ച മൂദഭിദ്രിയിൽ യോഗം ചേർന്നിരുന്നു. ഇത് പുതിയ സമര മുഖം തുറക്കുമെന്ന സൂചനയുണ്ട്. തമിഴ്‌നാട് മോഡലിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന സമരം. അതായത് സുപ്രീംകോടതി നിരോധിച്ച പലതും ഇല്ലായ്മ ചെയ്യാൻ ജെല്ലിക്കെട്ട് മാതൃകയിലെ സമരം ഉയരാൻ സാധ്യതയുണ്ട്. കലപ്പയിൽ കെട്ടിയ എരുമകളുടെ മത്സര ഓട്ടമാണ് എരുമയോട്ടം.

കേരളത്തിൽ നായ്ക്കളുടെ പ്രശ്‌നമാണ് വലുത്. മൃഗ സംരക്ഷണമെന്ന നൂലാമാലയാണ് കേരളത്തിൽ തെരുവ് നായയെ കൊല്ലാൻ തടസ്സമായി നിൽക്കുന്നത്. ജെല്ലിക്കെട്ടിന് ഓർഡിനൻസ് ഇറക്കാമെങ്കിൽ തെരുവ് നായ പ്രശ്‌നത്തിനും അത്തരത്തിലൊരു നിയമം ആകാമെന്ന ആവശ്യവും ശക്തമായി തുടരുന്നുണ്ട്. ജനകീയ പ്രശ്‌നങ്ങളിലെ സുപ്രീംകോടതി വിധികളെ മറികടക്കാൻ പുതുവഴിയായി ജനങ്ങൾ ജെല്ലിക്കെട്ടിലെ നിയമനിർമമാണത്തെ കാണുന്നതാണ് പ്രശ്‌നം. ഇതിനായുള്ള സമരങ്ങൾ പലസ്ഥലത്തും ഉയരാനാണ് സാധ്യത. ഇത് വെട്ടിലാക്കുകയ കേന്ദ്ര സർക്കാരിനെയാകും. ജെല്ലിക്കെട്ട് സമരത്തിലെ മറീന ബീച്ചിലെ പ്രക്ഷോഭകരെ ഒഴിപ്പിക്കാൻ പൊലീസ് തിങ്കളാഴ്ച രാവിലെ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് പ്രക്ഷോഭകർ ചെന്നൈയിലെ പൊലീസ് സ്റ്റേഷനും നിരവധി വാഹനങ്ങളും കത്തിച്ചിരുന്നു. പലസ്ഥലത്തും പൊലീസും സമരക്കാരും ഏറ്റുമുട്ടി.

ഇതോടെയാണ് അടിയന്തരമായി ജെല്ലിക്കെട്ട് ബിൽ തമിഴ്‌നാട് നിയമസഭ പാസാക്കി. സർക്കാരിന്റെ അനുമതിയോടെ തമിഴ്‌നാട്ടിൽ എവിടെയും ജെല്ലിക്കെട്ട് നടത്താൻ വ്യവസ്ഥചെയ്യുന്നതാണ് ബിൽ. തിങ്കളാഴ്ച വൈകീട്ട് ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനം എതിരില്ലാതെയാണ് ജെല്ലിക്കെട്ട് ബിൽ പാസാക്കിയത്. പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പനീർ ശെൽവം ബില്ല് സമർപ്പിക്കുകയും സഭ ഏകകണ്ഠമായി പാസാക്കുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP