Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുടിവെള്ളത്തിനു പുറമേ കൃഷി ആവശ്യത്തിനും കാവേരിയിൽനിന്ന് കർണ്ണാടക വെള്ളം വിട്ടുനൽകും; പുതിയ പ്രമേയം നിയമസഭയിൽ; സർക്കാർ നിലപാട് സുപ്രീംകോടതി കർശന നിർദ്ദേശം നൽകിയ സാഹചര്യത്തിൽ

കുടിവെള്ളത്തിനു പുറമേ കൃഷി ആവശ്യത്തിനും കാവേരിയിൽനിന്ന് കർണ്ണാടക വെള്ളം വിട്ടുനൽകും; പുതിയ പ്രമേയം നിയമസഭയിൽ; സർക്കാർ നിലപാട് സുപ്രീംകോടതി കർശന നിർദ്ദേശം നൽകിയ സാഹചര്യത്തിൽ

ബംഗളുരു :കാവേരി നദിയിൽനിന്ന് തമിഴ്‌നാടിന് കുടിവെള്ളത്തിനു പുറമേ കൃഷി ആവശ്യത്തിനും വെള്ളം വിട്ടുനൽകാൻ കർണ്ണാടക നിയമസഭയുടെ തീരുമാനം. കൃഷി ആവശ്യത്തിന് വെള്ളം നൽകാമെന്ന് വ്യവസ്ഥ ചെയ്യുന്ന പുതിയ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു. സുപ്രീംകോടതിയുടെ കർശന നിർദ്ദേശ പ്രകാരമാണ് കർണ്ണാടക സർക്കാറിന്റെ തീരുമാനം.

കുടിവെള്ള ആവശ്യത്തിന് മാത്രമേ വെള്ളം വിട്ടുനൽകൂ എന്നായിരുന്നു കർണ്ണാടക നേരത്തെ സ്വീകരിച്ച നിലപാട്. ഇത് തിരുത്തിയാണ് നിയമസഭയിൽ സർക്കാർ പുതിയ പ്രമേയം അവതരിപ്പിച്ചത്. കുടിവെള്ള ആവശ്യത്തിന് മാത്രമേ വെള്ളം വിട്ടുനൽകൂ എന്ന മുൻ പ്രമേയം റദ്ദാക്കാനും നിയമസഭ തീരുമാനമെടുക്കും.

പ്രതിദിനം 6,000 ക്യൂസെക്സ് വെള്ളം തമിഴ്‌നാടിന് വിട്ടുനൽകണമെന്നാണ് സുപ്രീംകോടതി വിധി. എന്നാൽ വിധി നടപ്പാക്കാൻ കർണ്ണാടക ആദ്യം വിസമ്മതിച്ചു. തുടർന്ന് വ്യാപക അക്രമമാണ് കർണ്ണാടകയിൽ അരങ്ങേറിയത്. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള വാഹനങ്ങളും മറ്റും പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കി.

വെള്ളം വിട്ടുനൽകേണ്ടതില്ല എന്ന നിലപാടാണ് ആദ്യം കർണ്ണാടക സ്വീകരിച്ചത്. സർവകക്ഷി യോഗത്തിന്റെ തീരുമാനം മന്ത്രിസഭ അംഗീകരിച്ചു. പിന്നാലെ ഇതിന് അനുസൃതമായി നിയമസഭയുടെ ഇരു കൗൺസിലുകളും പ്രമേയവും പാസാക്കി. ഇത് സുപ്രീംകോടതിയിൽനിന്ന് രൂക്ഷ വിമർശനത്തിന് ഇടയാക്കി.

വിധി കർശനമായി നടപ്പാക്കണം എന്നായിരുന്നു സുപ്രീംകോടതി നൽകിയ അന്ത്യശാസനം. എന്നാൽ വെള്ളം വിട്ടുനൽകേണ്ട എന്ന നിലപാടാണ് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷിയോഗവും തീരുമാനിച്ചത്.

ഈ തീരുമാനം മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് ഇന്ന് നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചത്. എന്നാൽ വെള്ളം വിട്ടുനൽകാനുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP