Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലൈഞ്ജർ കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരം; രണ്ടുനാളിനകം ആശുപത്രി വിടുമെന്ന് ഡിഎംകെ വക്താവ്; ആശുപത്രിയിലേക്ക് മാറ്റിയതോടെ നെഞ്ചത്തടിച്ച് പൊട്ടിക്കരഞ്ഞ് ആശുപത്രി പരിസരത്ത് തമ്പടിച്ച് ആയിരങ്ങൾ

കലൈഞ്ജർ കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരം; രണ്ടുനാളിനകം ആശുപത്രി വിടുമെന്ന് ഡിഎംകെ വക്താവ്; ആശുപത്രിയിലേക്ക് മാറ്റിയതോടെ നെഞ്ചത്തടിച്ച് പൊട്ടിക്കരഞ്ഞ് ആശുപത്രി പരിസരത്ത് തമ്പടിച്ച് ആയിരങ്ങൾ

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് പുതിയ മെഡിക്കൽ ബു്ള്ളറ്റിൻ. അദ്ദേഹം ഇപ്പോൾ കാവേരി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.. തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ തുടരുകയാണെന്നും ആരോഗ്യ സ്ഥിതി നിയന്ത്രണത്തിലാണ് എന്നും ആണ് പുറത്തുവരുന്ന വിവരങ്ങൾ. രാത്രി പുറപ്പെടുവിച്ച ബുള്ളറ്റിനിൽ ആണ് ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, രണ്ടു ദിവസത്തിനു ശേഷം കരുണാനിധിയെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യുമെന്നു ഡിഎംകെ വക്താവ് ചെന്നൈയിൽ പറഞ്ഞു. വീട്ടിൽ അണുബാധയ്ക്കുൾപ്പെടെ ചികിത്സയിൽ കഴിഞ്ഞ കരുണാനിധിയെ ശനിയാഴ്ച പുലർച്ചെ രക്തസമ്മർദം താഴ്ന്നതിനെ തുടർന്നു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടുദിവസമായി ആരോഗ്യനില മോശമെന്ന വാർത്തകൾ വന്നതോടെ ആദ്യം വീട്ടിന് മുന്നിലും പിന്നീട് ആശുപത്രിയുടെ മുൻപിലും പരിസര പ്രദേശങ്ങളിലും തടിച്ചുകൂടിയിട്ടുള്ളത്.

ചെന്നൈയിൽ ഇതോടെ സുരക്ഷയും ശക്തമാക്കിയിരുന്നു. സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ വാവിട്ടുകരഞ്ഞും പ്രിയ നേതാവിന് അഭിവാദ്യമർപ്പിച്ചും ആശുപത്രി പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ആശുപത്രിക്കു മുൻപിൽ ബാരിക്കേഡുകൾ നിരത്തി ജനങ്ങളെ നിയന്ത്രിച്ചിരിക്കുകയാണ്. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മുകുൾ വാസ്‌നിക് ഉൾപ്പെടെ പല പ്രമുഖരും ആരോഗ്യസ്ഥിതി അന്വേഷിച്ച് ആശുപത്രിയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി പേർ എത്തി കരുണാനിധിയുടെ മകൻ സ്റ്റാലിനുമായി സംസാരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP