Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കരുണാനിധിക്ക് അന്ത്യവിശ്രമസ്ഥലം ഒരുക്കുന്നതിനെ ചൊല്ലി തമിഴ്‌നാട്ടിൽ വിവാദം; മറീന മീച്ച് അനുവദിക്കാനാവില്ലെന്ന് സർക്കാർ; സംഘർഷത്തെ തുടർന്ന് അണികളെ പിരിച്ചുവിടാൻ ലാത്തിചാർജ്ജും; സംസ്‌കാരത്തിനായി ഹൈക്കോടതിയെ സമീപിച്ച് ഡി.എം.കെ നേതൃത്വം; കലൈഞ്ജറുടെ മൃതദേഹം പുലർച്ചെ രാജാജി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും; അന്ത്യോപചാരമർപ്പിക്കാൻ പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾ

കരുണാനിധിക്ക് അന്ത്യവിശ്രമസ്ഥലം ഒരുക്കുന്നതിനെ ചൊല്ലി തമിഴ്‌നാട്ടിൽ വിവാദം; മറീന മീച്ച് അനുവദിക്കാനാവില്ലെന്ന് സർക്കാർ; സംഘർഷത്തെ തുടർന്ന് അണികളെ പിരിച്ചുവിടാൻ ലാത്തിചാർജ്ജും; സംസ്‌കാരത്തിനായി ഹൈക്കോടതിയെ സമീപിച്ച് ഡി.എം.കെ നേതൃത്വം; കലൈഞ്ജറുടെ മൃതദേഹം പുലർച്ചെ രാജാജി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും; അന്ത്യോപചാരമർപ്പിക്കാൻ പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധിയുടെ സംസ്‌ക്കാരത്തിനൊച്ചൊല്ലി തർക്കം.കലൈഞ്ജറുടെ അന്ത്യവിശ്രമസ്ഥലത്തെ ചൊല്ലിയാണ് തർക്കവും വാക്കേറ്റവും നടന്നത്. ഭൗതിക ശരീരം മറീനാ ബീച്ചിലെ അണ്ണാ ദുരൈയുടെ അന്ത്യ വിശ്രമ സ്ഥലത്ത് അടക്കം ചെയ്യണമെന്നാണ് ഒരു വിഭാഗം പ്രവർത്തകർ ആവശ്യമുന്നയിച്ചത്. എന്നാൽ സംസ്ഥാന സർക്കാർ ഈ ആവശ്യത്തെ നിരാകരിക്കുകയായിരുന്നു. ഇതോടെ ഡിഎംകെ പ്രവർത്തകർ കാവേരി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. ഭൗതിക ശരീരം അടക്കം ചെയ്യുന്നതിനായി ഗിണ്ടി ഗാന്ധിസ്മൃതിക്ക് സമീപം രണ്ട് ഏക്കർ സ്ഥലം വിട്ടു നൽകാമെന്നും മറീനാ ബീച്ചിൽ അടക്കം ചെയ്യാൻ സാധിക്കില്ലെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ ഡിഎംകെ നേതാവിന്റെ മൃതദേഹമായിരുന്നതിനാലാണ് വിവേചനം പുലർത്തുന്നതെന്ന ആരോപിച്ച് പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. മറീന ബീച്ചിന്റെ പരിസരത്തും ചെന്നൈയിലും ഡിഎംകെ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

മറീനാ ബീച്ചിന് സമീപത്ത് അണ്ണാദുരൈയുടെ സമീപത്തായി സമാധി സ്ഥലമൊരുക്കണമെന്ന് കരുണാനിധിയുടെ മകനും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എംകെ സ്റ്റാലിൻ മുഖ്യമന്ത്രി എടപ്പാടി പള്ളിസ്വാമിയോട് ആവശ്യപ്പെട്ടിരുന്നത്. സ്ഥലമില്ലെന്ന കാരണത്താലാണ് ഈ ആവശ്യം നിരാകരിച്ചത്. മൃതദേഹം ഇപ്പോൾ ചെന്നൈ കാവേരി ആശുപത്രിയിൽ നിന്നും സ്വവസതിയായ മംഗലാപുരത്തെ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്.

എന്നാൽ സംസ്‌കാരത്തിന് മറീനാ ബീച്ചിൽ തന്നെ സ്ഥലം നൽകണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഡിഎംകെ നേതൃത്വം. കലൈഞ്ജറിന് അന്ത്യോപചാരം അർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രി നാളെ രാവിലെയോടെ ചെന്നൈയിലെത്തും. മുൻപ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുകുൾ വാസ്നിക്, മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റണി, നടന്മാരായ രജനികാന്ത്, കമൽഹാസൻ അടക്കമുള്ളവരും അനുശോചനം അർപ്പിച്ച് രംഗത്തെത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി.

ബുധനാഴ്ച പുലർച്ചെ നാലിന് മൃതദേഹം രാജാജി ഹാളിൽ പൊതുദർശനത്തിന് വെക്കുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പുലർച്ചെ ഒരുമണിവരെ കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയിൽ സൂക്ഷിക്കുന്ന മൃതദേഹം പിന്നീട് മകളും രാജ്യസഭാംഗവുമായ കനിമൊഴിയുടെ സിഐ.ടി കോളനിയിലുള്ള വസതിയിലേക്ക് കൊണ്ടുപോകുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി.

കരുണാനിധിയുടെ മരണവാർത്ത പുറത്തുവന്നതോടെ ആയിരക്കണക്കിന് പ്രവർത്തകരാണ് ചെന്നൈയിലെ കാവേരി ആശുപത്രിയിലേക്ക് വൈകിട്ടോടെ തടിച്ചുകൂടിയത്. പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും 500 ലധികം വരുന്ന പൊലീസ് വ്യൂഹത്തെ മറുകടന്നും പ്രവർത്തകർ ആശുപത്രിയിലെക്ക് തള്ളിക്കയറുകയായിരുന്നു. കരുണാനിധിയുടെ മരണത്തിൽ തമിഴ്‌നാട് സർക്കാർ നാളെ അവധിയും ഒരാഴ്ചത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പളനി സ്വാമിയും കരുണാനിധിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

മരണ വാർത്തയറിഞ്ഞ് രാഷ്ട്രീയ സാംസ്‌കാരിക-സിനിമ പ്രവർത്തകരടക്കം നിരവധിയാളുകൾ കാവേരി ആശുപത്രിയിലേക്ക് ഒഴുകിയെത്തുകയാണ്. വൈകുന്നേരം 6.10ന് അന്ത്യം സംഭവിച്ചെങ്കിലും 6.40ഓടെയാണ് ഔദ്യോഗികമായി മരണവിവരം പുറത്തു വിട്ടത്. കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ ചെന്നൈ കാവേരി ആശുപത്രി പരിസരം ജനസാഗരമായിരുന്നു. പ്രാർത്ഥനയിൽ മുഴുകിയും പൊട്ടിക്കരഞ്ഞും മുദ്രാവാക്യം വിളിച്ചും തമിഴകത്തിന് കലൈജ്ഞറിനോടുള്ള ഇഷ്ടവും ആരാധനയും അണപൊട്ടിയൊഴുകുന്ന കാഴ്ചയായിരുന്നു ഇന്ന് ഉച്ച മുതൽ കണ്ടത്.

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി ചെന്നൈ നഗരം കനത്ത പൊലീസ് വലയത്തിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് യൂണിഫോമിൽ എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കണമെന്ന് ഡി.ജി.പി നിർദ്ദേശം നൽകിയിരുന്നു. തമിഴ്‌നാട് എസ്. ആർ.ടി.സി തമിഴ്‌നാട്ടിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. സിനിമ തിയറ്റർ, സ്വകാര്യബസുകൾ, മദ്യവിൽപനശാലകൾക്ക് എല്ലാം തന്നെ ഇന്ന് വൈകിട്ടോടെ അടച്ചിരുന്നു. ഉച്ച മുതൽ കരുണാനിധിയുടെ അവസ്ഥ ഗുരുതരമാണെന്ന് അറിയിച്ചെങ്കിലും വൈകിട്ട് നാലിന് ഇത് സ്ഥിതീകരിച്ച് മെഡിക്കൽ ബുള്ളറ്റിനും പുറത്തുവിടുകയായിരുന്നു.എന്നാൽ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

ജൂലൈ 28നാണ് രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ വന്നതോടെ തമിഴകം ആ വാർത്ത ഏറെ ആശ്വാസത്തോടെയാണ് തമിഴ് ജനത കേട്ടത്. ഇന്ന് ഉച്ചയോടെ ആരോഗ്യനില വീണ്ടും വഷളാകുകയായിരുന്നു. തമിഴ്‌നാട്ടിൽ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആക്രമണ സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തമിഴ്‌നാട്ടിലേക്കുള്ള എല്ലാ കെ.എസ്.ആർ.ടി.സി സർവീസുകളും നിർത്തലാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് കേരളത്തിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സർവീസുകളെല്ലാം തന്നെ നിർത്തലാക്കിയിട്ടുണ്ട്. അട്ടപ്പാടിയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള വാഹനങ്ങൾ ആനക്കട്ടിയിൽ ഡി.എം.കെ പ്രവർത്തകർ രാത്രിയോടെ തടഞ്ഞു. ഇവിടെ നിർബന്ധിച്ച് കടകളും അടപ്പിയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP