Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യത്തെ നടുക്കി കാശ്മീരിൽ വൻ ഭീകരാക്രമണം; 42 ജവാന്മാരുടെ ജീവൻ പൊലിഞ്ഞു; നിരവധി പേർക്ക് പരിക്കേറ്റു; ചിലരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ വീണ്ടും ഉയർന്നേക്കും; സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ച കാർ സൈനിക വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റി; സ്ഫോടനത്തിനു ശേഷം ഭീകരർ സൈനികരുടെ നേരെ വെടിയുതിർത്തു; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക്കിസ്ഥാൻ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ്; പകരം ചോദിക്കാൻ ഒരുങ്ങി സൈന്യം

രാജ്യത്തെ നടുക്കി കാശ്മീരിൽ വൻ ഭീകരാക്രമണം; 42 ജവാന്മാരുടെ ജീവൻ പൊലിഞ്ഞു; നിരവധി പേർക്ക് പരിക്കേറ്റു; ചിലരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ വീണ്ടും ഉയർന്നേക്കും; സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ച കാർ സൈനിക വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റി; സ്ഫോടനത്തിനു ശേഷം ഭീകരർ സൈനികരുടെ നേരെ വെടിയുതിർത്തു; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക്കിസ്ഥാൻ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ്; പകരം ചോദിക്കാൻ ഒരുങ്ങി സൈന്യം

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: രാജ്യത്തെ നടുക്കി ജമ്മു കാശ്മീരിൽ വൻ ബോംബ് സ്‌ഫോടനം. കാശ്മീരിൽ പുൽവാമ ജില്ലയിലെ അവന്തിപോരയിൽ ഭീകരാക്രമണത്തിൽ 42 ജവാന്മാർ കൊല്ലപ്പെട്ടു. നിരവധി
പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പല ജവാന്മാരുടെയും നില അതീവ ഗുരുരതമായി തുടരുകയാണ്. അതുകൊണ്ട് തന്നെ മരണ സംഖ്യം ഇനിയും ഉയർന്നേക്കുമെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാൻ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.

അവന്തിപ്പോരയിൽ ശ്രീനഗർ-ജമ്മുഹൈവേയിലായിരുന്നു ആക്രണണം. സ്ഫോടനത്തിന് പിന്നാലെ വെടിയൊച്ചകളും കേട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗർ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച കാർ സൈനികവാഹന വ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. 2000ത്തോളം ജവാന്മാർ അടങ്ങുന്ന വാഹനവ്യൂഹം പോകുന്ന വഴിയിലാണ് ആക്രമണമുണ്ടായത്. രിക്കേറ്റ പതിനഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടയാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തിനു ശേഷം ഭീകരർ വാഹനവ്യൂഹത്തിനു നേരെ വെടിയുതിർക്കുകയും ചെയ്തു. സ്‌ഫോടനത്തിൽ തകർന്ന ബസിൽ മുപ്പത്തഞ്ചു സൈനികരായിരുന്നു ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനവും ഭീകരവാദികൾക്കു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. 2019ൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

വാഹനങ്ങളിലായി 2500 ലേറെ സൈനികരുണ്ടായിരുന്നു. രണ്ടു ബസിനെയാണ് ആക്രമികൾ ഉന്നമിട്ടതെന്നാണു പ്രാഥമിക റിപ്പോർട്ട്. പുൽവാമ സ്വദേശി ആദിൽ അഹമ്മദ് ആണു ചാവേറാക്രമണം നടത്തിയതെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു. 2018 ൽ ജയ്ഷെ മുഹമ്മദ് സംഘടനയിൽ ചേർന്നു പ്രവർത്തിച്ചു തുടങ്ങിയ വ്യക്തിയാണ് പുൽവാമയിലെ കാകപോറയിൽ നിന്നുള്ള ആദിൽ അഹ്മ്മദ്. ഉഗ്രശേഷിയുള്ള ഐഇഡി ബോംബ് (ഇംപ്രവൈസ്ഡ് എക്‌സ്പ്ളോസീവ് ഡിവൈസ്) ഉപയോഗിച്ചായിരുന്നു സ്‌ഫോടനം. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വെടിവയ്പിന്റെയും സ്‌ഫോടനത്തിന്റെയും വലിയ ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.

സംഭവത്തെ കുറിച്ച് ജമ്മു കശ്മീർ പൊലീസ് അന്വേഷണം ആരംഭിച്ചതായി സി ആർ പി എഫ് ഐജി(ഓപ്പറേഷൻസ്) സുൾഫിക്കർ ഹസൻ പറഞ്ഞു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഭീരുത്വം നിറഞ്ഞ പ്രവർത്തിയാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആദാര്ഞജലി അർപ്പിച്ചു കൊണ്ടും നിരവധി പേർ രംഗത്തെത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് സംഭവസ്ഥലം നാളെ സന്ദർശിക്കും. സാഹചര്യങ്ങളെ കുറിച്ച് റിപ്പോർട്ടു നൽകാൻ ഗവർണറോടും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്തുനിന്നുള്ള സഹായമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് ഗവർണര് സത്യപാൽ മാലിക്ക് വ്യക്തമാക്കിയത്. 350 കിലോഗ്രാം വരുന്ന സ്‌ഫോടക വസതുക്കളാണ് ഉപയോഗിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ജിഹാദി ബോംബറുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കാശ്മീരിലെ രാഷ്ട്രീയ നേതാക്കളായ ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും ദാരുണ സംഭവത്തെ അപലപിച്ചു കൊണ്ട് രംഗത്തുവന്നു.

1980നു ശേഷം കശ്മീരിലുണ്ടായ വലിയ ഭീകരാക്രമണം

കശ്മീർ ഭീകരാക്രമണത്തിൽ ഉപയോഗിച്ചത് 350 കിലോയോളം വരുന്ന സ്ഫോടകവസ്തുകളെന്ന് സൂചന. ഐ.ഇ.ഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് സ്ഫോടനത്തിനായി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. 78 ബസുകളിലായി ഫയറിങ് റേഞ്ചിലെ പരിശീലനം കഴിഞ്ഞ് മടങ്ങിയ ജവാന്മാരെയാണ് ഭീകരർ ലക്ഷ്യമിട്ടത്. ആക്രമണത്തിൽ ഇതുവരെ 30 ജവാന്മാർ വീരമൃത്യു വരിച്ചെന്നാണ് വിവരം. സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിനിടയിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകറ്റിയാണ് ആക്രമണം നടത്തിയത്. ജെയ്ഷെ ഭീകരനായ ആദിൽ അഹമ്മദ് എന്നയാളാണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2018 ലാണ് ഇയാൾ ഭീകരസംഘടനയിൽ ചേർന്നത്.

സമീപകാലത്ത് കശ്മീരിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് സിആർപിഎഫ് ജവാന്മാർക്ക് നേരെ ഉണ്ടായിരിക്കുന്നത്. 1980 ശേഷം ഇത്രവലിയൊരു ആൾനാശം സുരക്ഷാ സേനയ്ക്ക് ഉണ്ടാക്കിയ ആക്രമണം ഇതാദ്യമാണ്. മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കശ്മീരിൽ ഉണ്ടായ 18-ാമത്തെ വലിയ ആക്രമണവും. 2016 സെപ്റ്റംബർ 18 ന് ഉറിയിൽ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തിന് ശേഷം സേനയ്ക്ക് വലിയതോതിൽ ആൾനാശം ഉണ്ടായ ഭീകരാക്രമണം കൂടിയാണ് ഇത്.

സൈനികരുടെ ജീവത്യാഗം വെറുതേ ആകില്ലെന്ന് മോദി

സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് ഈ രാജ്യത്തിന്റെ മുഴുവൻ പിന്തുണയുമുണ്ടായിരിക്കുമെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി കുറിച്ചു.

  • രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് ആദരാജ്ഞലികൾ അർപ്പിക്കാം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP