Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരമാധികാരത്തിൽ വിട്ടുവീഴ്ച വേണ്ട; എല്ലാവരുമായും ചർച്ച വേണം; അക്രമം ഉപേക്ഷിക്കണമെന്നും സർവകക്ഷി സംഘം; വിഘടനവാദികളുമായി ഇനി ചർച്ചയില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി

പരമാധികാരത്തിൽ വിട്ടുവീഴ്ച വേണ്ട; എല്ലാവരുമായും ചർച്ച വേണം; അക്രമം ഉപേക്ഷിക്കണമെന്നും സർവകക്ഷി സംഘം; വിഘടനവാദികളുമായി ഇനി ചർച്ചയില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂഡൽഹി: ജമ്മു കശ്മീർ വിഷയത്തിൽ പരിഹാരമുണ്ടാക്കാനായി എല്ലാവരുമായും ചർച്ച നടത്തണമെന്നു സർവകക്ഷിയോഗം. പരമാധികാരത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും എന്നാൽ, അക്രമം ഉപേക്ഷിക്കണമെന്നും സർവകക്ഷി സംഘം ആവശ്യപ്പെട്ടു. അതേസമയം, വിഘടനവാദികളുമായി ഇനി ചർച്ചയില്ലെന്ന നിലപാടിലാണു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.

ജമ്മു കശ്മീർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സർവ കക്ഷിസംഘത്തിന്റെ യോഗത്തിലാണ് എല്ലാവരുമായും ചർച്ച നടത്തണമെന്ന നിർദ്ദേശം ഉയർന്നുവന്നത്. പ്രശ്നപരിഹാരത്തിന് ചർച്ചയാകുമ്പോഴും രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിർദേശവും സർവകക്ഷിയോഗം മുന്നോട്ടുവച്ചിട്ടുണ്ട്.

രണ്ട് ദിവസം ജമ്മുകശ്മീരിലെ വിവിധ ജനവിഭാഗവുമായി നടത്തിയ ചർച്ചയുടെ സ്ഥിതിഗതികൾ സർവകക്ഷി സംഘാംഗങ്ങൾ ഡൽഹിയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. ഇതിന് ശേഷമാണ് സമാധാനപ്രക്രിയ തുടരുന്നതിനുള്ള നിർദ്ദേശം യോഗം മുന്നോട്ടുവച്ചത്. അക്രമം അവസാനിപ്പിക്കണമെന്നും ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിനുള്ള സാധ്യത ആരായണമെന്നും കശ്മീരിലെ പ്രതിഷേധക്കാരോടും വിഘടനവാദികളോടും യോഗം അഭ്യർത്ഥിച്ചു. ഏകകണ്ഠമായാണ് സർവകക്ഷിയോഗം ഈ അഭ്യർത്ഥന നടത്തിയത്. കഴിഞ്ഞ ദിവസം ജമ്മു കശ്മീർ സന്ദർശിച്ച സർവകക്ഷി സംഘവുമായി കൂടിക്കാഴ്ച നടത്താൻ ഹുറിയത്ത് കൗൺസിൽ നേതാക്കൾ തയ്യാറായിരുന്നില്ല.

സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയെല്ലാം എത്രയും പെട്ടെന്ന് തുറന്ന് സാധാരണ നില കൈവരിക്കാനുള്ള സാഹചര്യം എത്രയും വേഗം ഒരുക്കണമെന്ന് സർവകക്ഷിയോഗം കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. പരുക്കേറ്റവർക്കും മറ്റ് അവശനിലയിലായവർക്കും അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിനുള്ള നടപടികളും സർക്കാർ തലത്തിലുണ്ടാകണം. മൂന്ന് മണിക്കൂർ നീണ്ടതായിരുന്നു ഡൽഹിയിലെ സർവകക്ഷിയോഗം. കശ്മീർ സന്ദർശിച്ച 20 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. ദിവസങ്ങളായി നിലനിൽക്കുന്ന സംഘർഷത്തിലും പൊലീസ് അതിക്രമത്തിലും ഇതിനകം 70 പേർ കൊല്ലപ്പെടുകയും പതിനായിരത്തിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, കശ്മീർ വിഘടനവാദികളോട് നിലപാടു കടുപ്പിച്ചിരിക്കുകയാണു കേന്ദ്രസർക്കാർ. വിഘടനവാദികളുമായി ഇനി ചർച്ചയ്ക്കില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഡൽഹിയിൽ ചേർന്ന സർവവക്ഷിയോഗത്തിലാണ് മന്ത്രി നിലപാട് അറിയിച്ചത്. കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം സമാധാന ചർച്ചകൾക്കായി കശ്മീർ സന്ദർശിച്ചിരുന്നു. എന്നാൽ, സംഘത്തിന്റെ സന്ദർശനം വിജയം കണ്ടില്ല.

ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ 20 പാർട്ടികളിൽനിന്നുള്ള 26 എംപിമാരാണു കശ്മീർ സന്ദർശിച്ചത്. എംപിമാരുമായി കൂടിക്കാഴ്ചയ്ക്കു വിസ്സമ്മതിച്ച വിഘടനവാദി നേതാക്കളുടെ പ്രവൃത്തി ജനാധിപത്യത്തിനും മാനവികതയ്ക്കും എതിരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ശ്രീനഗറിൽ വിഘടനവാദി നേതാക്കളുടെ വീടുകളിലെത്തിയിട്ടും എംപിമാരുടെ സംഘത്തെ മടക്കി അയയ്ക്കുകയായിരുന്നു. പാക്കിസ്ഥാനെ ഉൾപ്പെടുത്താതെ കശ്മീർ ചർച്ചകൾക്കില്ലെന്നാണു വിഘടനവാദി സംഘടനകളുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP