Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കാശ്മീരിനെ ഇസ്ലാമിക വത്തിക്കാൻ ആക്കാൻ പദ്ധതിയിട്ട് ഐസിസ്; കാശ്മീരിനെ സ്വന്ത്രമാക്കി ഖിലാഫത്ത് സ്ഥാപിച്ച് ലോകം കീഴടക്കാൻ പദ്ധതി തയ്യാറായി; കാശ്മീരി ഭീകരരുമായി സന്ധിക്കും ശ്രമം

കാശ്മീരിനെ ഇസ്ലാമിക വത്തിക്കാൻ ആക്കാൻ പദ്ധതിയിട്ട് ഐസിസ്; കാശ്മീരിനെ സ്വന്ത്രമാക്കി ഖിലാഫത്ത് സ്ഥാപിച്ച് ലോകം കീഴടക്കാൻ പദ്ധതി തയ്യാറായി; കാശ്മീരി ഭീകരരുമായി സന്ധിക്കും ശ്രമം

ന്യൂഡൽഹി: കാശ്മീരിനെ മോചിപ്പിക്കുകയാണ് ഐസിസിന്റെ അടുത്ത ലക്ഷ്യം. എന്നാൽ പാക്കിസ്ഥാന് വിട്ടു നൽകുകയുമില്ല. കാശ്മീരിനെ സ്വതന്ത്രരാജ്യമാക്കുന്നതിനുള്ള പദ്ധതികൾ ഭീകര സംഘടന തയ്യാറാക്കുകയാണ്. കാശ്മീരിൽ ഖിലാഫത്ത് നടപ്പാക്കാനാണ് ഐസിസിന്റെ ആഗ്രഹം. അതിന് കാശ്മീരി ഭീകരവാദികളെ യോജിപ്പിക്കാനാണ് നീക്കം. ഇതിനായി കാശ്മീരിലെ സ്വതന്ത്ര ഭീകര സംഘടനകളുമായി ഐസിസ് ചർച്ച നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു.

ക്രൈസ്തവ നിയമങ്ങളിലാണ് വത്തികാന്റെ ഭരണം. ഇതേ സാഹചര്യം കാശ്മീരിൽ സാധ്യമാക്കുകയാണ് ഐസിസിന്റെ ലക്ഷ്യം. ഏഴാം നൂറ്റാണ്ടിൽ അറേബ്യയിൽ ഇസ്ലാമിക ഭരണം അതിന്റെ എല്ലാ അർത്ഥത്തിലും നിലനിന്നിരുന്നു. കാശ്മീരിനെ മോചിപ്പിച്ച് ഈ മാതൃകയിലെ ഭരണം കാഴ്ച വയ്ക്കുകയാണ് ലക്ഷ്യം. പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളെ സ്വാധീനിച്ച് ഇത് സാധ്യമാക്കാനാണ് നീക്കം. ഈ സാഹചര്യത്തിൽ കാശ്മീരിൽ വേണ്ട മുൻകരുതലുകൾ രഹസ്യാന്വേഷണ വിഭാഗം എടുത്തു കഴിഞ്ഞു.

ഐസിസിന്റെ വെബ് ചാറ്റുകളിലാണ് ഈ സൂചനയുള്ളത്. കാശ്മീരിനെ ഇസ്ലാമിക രാഷ്ട്രമാക്കണമെന്നാണ് ആവശ്യം. കാശ്മീരിൽ രണ്ട് തരം പോരാട്ടം വേണ്ടിവരുമെന്നാണ് ഐസിസ് പറയുന്നത്. ഒന്ന് ഇന്ത്യാക്കാരായ കാഫിർ പട്ടാളക്കാരോട്. രണ്ട് പാക്കിസ്ഥാനി ജിഹാദി ഗ്രൂപ്പുകളോട്. പാക് സ്‌പോൺസേർഡ് ഭീകര സംഘടനകളായ ലഷ്‌കർ ഇ തോയിബയേയും ജെയ്‌ഷെ മുഹമ്മദിനേയും കുറ്റപ്പെടുത്തുന്നുമുണ്ട്. പാക് ദേശീയതയിൽ അടിസ്ഥാനപ്പെടുത്തിയ അടിത്തറയിലാണ് ഈ സംഘടനകളുടെ പ്രവർത്തനമെന്നാണ് വിമർശനം.

ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത ഐസിസ് ഭീകരൻ മുഹമ്മദ് സിറാജുദ്ദീനിൽ നിന്നാണ് ഈ നിർണ്ണായക വിവരങ്ങൾ കിട്ടിയത്. കാശ്മീരിനെ മോചിപ്പിച്ച് പുതിയൊരു ലോകരാജ്യക്രമത്തിന്റെ സന്ദേശം നൽകാനാണ് ഐസിസ് ആഗ്രഹിക്കുന്നത്. വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റെ മരണം ഐസിസ് ആഘോഷമാക്കിയെന്ന സൂചനയുണ്ട്. അറസ്റ്റിലായ ആൾക്ക് ഐസിസുമായി മാത്രമല്ല അൽഖൈയ്ദയുമായി ബന്ധമുണ്ടെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

അമേരിക്ക പോലുള്ള ലോകരാജ്യങ്ങൾ ഇടപെട്ടാൽ കാശ്മീർ വിഷയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും അടുക്കുമെന്ന് ഐസിസ് കണക്ക് കൂട്ടുന്നു. അതിനാലാണ് കാശ്മീരിൽ പുതിയ ഖിലാഫത്തിനായുള്ള പുതിയ നീക്കമെന്നാണ് ലഭിച്ച സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP