Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാശ്മീർ പ്രശ്‌നത്തിൽ ഇന്ത്യയുടെ അമിതസ്വാതന്ത്ര്യം അനുവദിക്കില്ലെന്ന് പാക്കിസ്ഥാൻ; ഇന്ത്യയ്ക്ക് തോന്നുന്നത് പോലെ പ്രശ്‌നം പരിഹരിക്കാൻ അനുവദിക്കില്ലെന്നും പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

കാശ്മീർ പ്രശ്‌നത്തിൽ ഇന്ത്യയുടെ അമിതസ്വാതന്ത്ര്യം അനുവദിക്കില്ലെന്ന് പാക്കിസ്ഥാൻ; ഇന്ത്യയ്ക്ക് തോന്നുന്നത് പോലെ പ്രശ്‌നം പരിഹരിക്കാൻ അനുവദിക്കില്ലെന്നും പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

ഇസ്ലാമാബാദ്: കാശ്മീർ പ്രശ്‌നത്തിൽ ഇന്ത്യ കാണിക്കുന്നത് അമിത സ്വാതന്ത്ര്യമാണെന്ന് പാക്കിസ്ഥാന്റെ കുറ്റപ്പെടുത്തൽ. ഇന്ത്യയുടെ ആഗ്രഹം പോലെ കാശ്മീർ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. അതിന് അനുവദിക്കില്ലെന്നും പാക് വിദേശകാര്യമന്ത്രിയുടെ വക്താവ് സർതാജ് അസീസ് പറഞ്ഞു. നിയന്ത്രണ രേഖയിൽ ഇന്ത്യയുടെ പ്രകോപനത്തെ കുറിച്ച് മറ്റ് രാജ്യങ്ങളെ ബോദ്ധ്യപ്പെടുത്താൻ അവിടങ്ങളിലേക്ക് പ്രതിനിധികളെ അയയ്ക്കുമെന്നും അസീസ് പറഞ്ഞു.

ഇന്ത്യയുമായി പാക്കിസ്ഥാൻ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാൽ അതിനെ ദൗർബല്യമായി കാണരുത്. അന്താരാഷ്ട്ര വേദികളിൽ കാശ്മീർ പ്രശ്‌നം ഇനിയും പാക്കിസ്ഥാൻ ഉന്നയിക്കും. അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യ സമാധാനഭംഗമുണ്ടാക്കുകയാണ്. അതിനെതിരെ പാക്കിസ്ഥാൻ പ്രതികരിക്കുകയാണ് ചെയ്യുന്നത് സർതാജ് അസീസ് പറഞ്ഞു.

കാശ്മീരിൽ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പലപ്പോഴായി പാക്കിസ്ഥാൻ തുറന്ന് കാട്ടിയിട്ടുണ്ട്. ഇപ്പോഴും അവർ അത് തുടരുന്നു. ഇതേക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ മറ്റു രാജ്യങ്ങളിലേക്ക് ദൂതന്മാരെ അയയ്ക്കും. കാശ്മീരുമായി ബന്ധപ്പെട്ട യു.എൻ പ്രമേയങ്ങളെല്ലാം തന്നെ ഇപ്പോഴും പ്രസക്തമാണ്. ഉഭയകക്ഷി ചർച്ചകൾ അതിന് പകരമാവില്ലെന്നും അസീസ് വ്യക്തമാക്കി.

ഒക്ടോബർ 27ന് കശ്മീർ ജനത 'കറുത്തദിന'മായിട്ട് ആചരിക്കണമെന്ന് പാക് റേഡിയോയിലൂടെ ആഹ്വാനം ചെയ്തിരിക്കുകയാണ്. കശ്മീർ ജനതയുടെ മനസ്സാക്ഷിക്ക് വിരുദ്ധമായി കശ്മീർ ഇന്ത്യ കൈയേറിയെന്നാണ് പാക് വാദം. അതിന് എതിരെയാണ് ദിനാചാരണം. പാക് അധിനിവേശ കശ്മീരിൽ ഹർത്താലും റാലികളും നാളെ അരങ്ങേറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP