Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാധാരണക്കാരെ കൊലപ്പെടുത്തുന്നതിന് പകരം അഴിമതിക്കാരെ കൊല്ലാൻ ഭീകരരോട് ആഹ്വാനം ചെയ്തത് കാശ്മീർ ഗവർണർ; ഇന്ത്യൻ സർക്കാർ ഒരിക്കലും തോക്കിന് മുന്നിൽ താഴ്ന്നുകൊടുക്കില്ലെന്നും സത്യപാൽ മാലിക്; ജമ്മു കാശ്മീരിൽ രാഷ്ട്രീയ പ്രവർത്തകർ കൊലചെയ്യപ്പെട്ടാൽ ഉത്തരവാദിത്തം ഗവർണർക്കെന്ന് ഒമർ അബ്ദുള്ള

സാധാരണക്കാരെ കൊലപ്പെടുത്തുന്നതിന് പകരം അഴിമതിക്കാരെ കൊല്ലാൻ ഭീകരരോട് ആഹ്വാനം ചെയ്തത് കാശ്മീർ ഗവർണർ; ഇന്ത്യൻ സർക്കാർ ഒരിക്കലും തോക്കിന് മുന്നിൽ താഴ്ന്നുകൊടുക്കില്ലെന്നും സത്യപാൽ മാലിക്; ജമ്മു കാശ്മീരിൽ രാഷ്ട്രീയ പ്രവർത്തകർ കൊലചെയ്യപ്പെട്ടാൽ ഉത്തരവാദിത്തം ഗവർണർക്കെന്ന് ഒമർ അബ്ദുള്ള

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊല്ലാൻ ഭീകരവാദികളോട് ആഹ്വാനം ചെയ്ത ജമ്മു കാശ്മീർ ഗവർണറുടെ പ്രസ്താവന വിവാദത്തിൽ. പാവപ്പെട്ട ജനങ്ങളെയും സുരക്ഷാ ജീവനക്കാരെയും ഇല്ലാതാക്കുന്നതിന് പകരം സംസ്ഥാനത്തിന്റെ സമ്പത്തുകൊള്ളയടിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ലക്ഷ്യം വെക്കാനായിരുന്നു ഗവർണർ സത്യപാൽ മാലിക് കഴിഞ്ഞ ദിവസം കാർഗിലിൽ പറഞ്ഞത്.

''ഈ യുവാക്കൾ സ്വന്തം ജനങ്ങളെ കൊല്ലാനാണ് തോക്കെടുക്കുന്നത്. അവർ സുരക്ഷാ ജീവനക്കാരെ കൊല്ലുന്നു. പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലുന്നു. എന്തിനാണ് നിങ്ങൾ അവരെ കൊല്ലുന്നത് ? കശ്മീരിന്റെ സമ്പത്തുകൊള്ളയടിക്കുന്നവരെ കൊല്ലൂ. നിങ്ങൾ അവരിൽ ആരെയെങ്കിലും കൊന്നിട്ടുണ്ടോ ? '' കാർഗിലിൽ ഒരു പരിപാടിക്കിടെ മാലിക് പറഞ്ഞു. പൊതുസമ്പത്തുകൊള്ളയടിച്ച് ലോകത്തെ ഏറ്റവും സമ്പന്നരായവരാണ് കശമീരിനെ മുമ്പ് ഭരിച്ചിരുന്ന കുടുംബങ്ങൾ. അതേസമയം ഇന്ത്യൻ സർക്കാർ ഒരിക്കലും തോക്കിന് മുന്നിൽ താഴ്ന്നുകൊടുക്കില്ലെന്നും മാലിക് അതേ പ്രസംഗത്തിൽ പറഞ്ഞു.

''കശ്മീർ ഭരിച്ച കുടുംബങ്ങൾ അതിസമ്പന്നരാണ്. അവർക്ക് ശ്രീനഗറിൽ ഒരു വീടുണ്ട്. ഡൽഹിയിലും ദുബായിലും ലണ്ടനിലും മറ്റ് പലയിടങ്ങളിലും വീടുകളുണ്ട്. വലിയ ഹോട്ടലുകളിൽ അവർക്ക് ഓഹരികളുണ്ട്'' - പ്രസംഗത്തിൽ മാലിക് ആരോപിച്ചു.

പ്രസംഗത്തോട് പ്രതികരിച്ച മുൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മാലിക്കിനെ നിശ്ചിതമായി വിമർശിച്ചു. ഗവർണറുടെ പദവിയിലിരിക്കുന്ന വ്യക്തിയാണ് രാഷ്ട്രീയക്കാരെ കൊല്ലാൻ ഭീകരവാദികളോട് ആഹ്വാനം ചെയ്യുന്നതെന്ന് ഒമർ അബ്ദുള്ള പ്രതികരിച്ചു. ''ഈ ട്വീറ്റ് സേവ് ചെയ്തു വയ്ക്കൂ, ഏതെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകൻ ജമ്മു കശ്മീരിൽ കൊലചെയ്യപ്പെട്ടാൽ ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ ആഹ്വാന പ്രകാരമായിരിക്കു''മെന്നും ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP