Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കത്വ കേസിൽ നിന്ന് രക്ഷപ്പെടാൻ വ്യാജരേഖ ചമച്ച് പ്രതി; കോളേജിൽ പരീക്ഷയെഴുതിയെന്ന് വരുത്താൻ ശ്രമം; വ്യാജ തെളിവുണ്ടാക്കാനുള്ള നീക്കം പിടികൂടി ക്രൈംബ്രാഞ്ച്

കത്വ കേസിൽ നിന്ന് രക്ഷപ്പെടാൻ വ്യാജരേഖ ചമച്ച് പ്രതി; കോളേജിൽ പരീക്ഷയെഴുതിയെന്ന് വരുത്താൻ ശ്രമം; വ്യാജ തെളിവുണ്ടാക്കാനുള്ള നീക്കം പിടികൂടി ക്രൈംബ്രാഞ്ച്

ശ്രീനഗർ: ജമ്മുവിലെ കത്വയിൽ എട്ടുവയസ്സുകാരിയെ സംഘം ചേർന്നു പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളിലൊരാൾ കേസിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ തെളിവുണ്ടാക്കി. ഇതിന്റെ തെളിവുമായി ഫോറൻസിക് പരിശോധനാ റിപ്പോർട്ട് പുറത്തുവന്നു. വിശാൽ ജംഗോത്രയാണു കുറ്റകൃത്യം നടക്കുന്ന സമയത്ത് സ്ഥലത്തില്ലെന്നു വരുത്തിത്തീർക്കാൻ വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ചതെന്നു ക്രൈംബ്രാഞ്ച് പറയുന്നു.

സംഭവസമയത്തു താൻ മീററ്റിലെ കോളജിൽ പരീക്ഷ എഴുതുകയായിരുന്നു എന്നുകാണിച്ചാണ് രക്ഷപ്പെടാൻ ശ്രമം ഉണ്ടായത്. എന്നാൽ പരീക്ഷാപേപ്പറിലെ എന്നുപറഞ്ഞ് കോടതിയിൽ വിശാൽ സമർപ്പിച്ച ഒപ്പ് ഇയാളുടേതല്ലെന്നു സെൻട്രൽ ഫൊറൻസിക് സയൻസസ് ലബോറട്ടറി (സിഎഫ്എസ്എൽ) കണ്ടെത്തി.

സഹപാഠികളായ സുഹൃത്തുക്കളാരോ വ്യാജ ഒപ്പ് ഇട്ടെന്നും ഇത്തരത്തിൽ കൃത്രിമ രേഖ ചമച്ചെന്നും ആണ് കണ്ടെത്തൽ. ഇക്കാര്യം സ്ഥിരീകരിക്കാൻ പരിശോധനകൾ തുടരുകയാണ്. വിശാലിന്റെ മൂന്നു സുഹൃത്തുക്കളോടു ഹാജരാവാൻ അന്വേഷണസംഘം നിർദ്ദേശിച്ചു. എട്ടു പ്രതികളാണ് കേസിൽ അറസ്റ്റിലായത്. കേസിന്റെ വിചാരണ പഞ്ചാബിലെ പഠാൻകോട്ട് ജില്ലാ സെഷൻസ് കോടതിയിലേക്കു മാറ്റാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. ജമ്മു കശ്മീരിൽ പ്രാബല്യത്തിലുള്ള രൺബീർ ശിക്ഷാ നിയമത്തിന്റെ (ആർപിസി) അടിസ്ഥാനത്തിലാവും പഠാൻകോട്ട് കോടതിയിൽ വിചാരണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP