Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അവളുടെ യഥാർത്ഥ മാതാപിതാക്കൾക്കൊപ്പമായിരുന്നെങ്കിൽ ഈ ഭീകര വിധി അനുഭവിക്കേണ്ടി വരില്ലായിരുന്നു'വെന്ന് കത്വ പെൺകുട്ടിയുടെ വളർത്തച്ഛൻ; ശിക്ഷ ഒട്ടും തൃപ്തികരമല്ലെന്നും അപ്പീൽ പോകുമെന്നും പ്രോസിക്യൂഷൻ; അവൾ ഏറെ ധൈര്യവതിയായിരുന്നുവെന്നും അവളെ കിട്ടിയപ്പോൾ എന്റെ ജീവിതത്തിന് ഒരു അർത്ഥം കൈവന്നിരുന്നുവെന്നും നിറകണ്ണുകളോടെ വളർത്തച്ഛന്റെ വാക്കുകൾ

'അവളുടെ യഥാർത്ഥ മാതാപിതാക്കൾക്കൊപ്പമായിരുന്നെങ്കിൽ ഈ ഭീകര വിധി അനുഭവിക്കേണ്ടി വരില്ലായിരുന്നു'വെന്ന് കത്വ പെൺകുട്ടിയുടെ വളർത്തച്ഛൻ; ശിക്ഷ ഒട്ടും തൃപ്തികരമല്ലെന്നും അപ്പീൽ പോകുമെന്നും പ്രോസിക്യൂഷൻ; അവൾ ഏറെ ധൈര്യവതിയായിരുന്നുവെന്നും അവളെ കിട്ടിയപ്പോൾ എന്റെ ജീവിതത്തിന് ഒരു അർത്ഥം കൈവന്നിരുന്നുവെന്നും നിറകണ്ണുകളോടെ വളർത്തച്ഛന്റെ വാക്കുകൾ

മറുനാടൻ ഡെസ്‌ക്‌

പഠാൻകോട്ട്: കത്വയിൽ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവം അപൂർവങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കണമെന്നും ശിക്ഷ തൂക്കുകയറിൽ കുറയരുതെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ പ്രതികൾ മുൻപ് ക്രിമിനൽ കേസുകളിൽ അകപെട്ടിട്ടില്ലെന്നും ഇവർക്ക് മനം മാറ്റമുണ്ടാകാൻ സാധ്യത കൂടുതലാണെന്നും പരിഗണിച്ചാണ് കേസിലെ മൂന്നു പ്രതികൾക്ക് കോടതി ജീവപര്യന്തം വിധിച്ചത്.

കേസിൽ ആരെ ആറ് പ്രതികളാണുള്ളത്. എന്നാൽ ശിക്ഷാ വിധി ഒട്ടും തൃപ്തികരമല്ലെന്നും അപ്പീൽ നൽകുമെന്നുമാണ് പ്രോസിക്യൂഷൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ മുഖ്യ പ്രതിയും പെൺകുട്ടിയെ പൂട്ടിയിട്ട ക്ഷേത്രത്തിലെ പൂജാരിയുമായ സഞ്ജി റാമിന്റെ മകൻ വിശാലിനെ കോടതി വെറുതെ വിട്ടിരുന്നു. കുറ്റകൃത്യം നടക്കുന്ന സമയത്ത് ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ പരീക്ഷയെഴുതുകയായിരുന്നെന്ന് വിശാൽ വാദിച്ചിരുന്നു. ഇതിന് തെളിവുകളും ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശാലിനെ വെറുതെ വിട്ടത്.

നിറകണ്ണുകളോടെ വളർത്തച്ഛൻ

കൊല്ലപ്പെട്ട പെൺകുട്ടി ഏറെ ധൈര്യവതിയായിരുന്നുവെന്നു പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു. മക്കൾ നഷ്ടപ്പെട്ട ഇദ്ദേഹത്തിനൊപ്പമായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടി താമസിച്ചിരുന്നത്. വർഷങ്ങൾക്കു മുൻപ് ഒരു അപകടത്തിലാണ് പെൺകുട്ടിയുടെ അമ്മാവന് കുടുംബത്തെ നഷ്ടപ്പെട്ടത്.

''അവളെ കിട്ടിയപ്പോൾ എനിക്ക് കിട്ടിയത് ഒരു പുതിയ ജീവിതമായിരുന്നു. ജീവിതത്തിനൊരു അർത്ഥം കൈവന്നതായിരുന്നു.ഒരുപക്ഷേ അവൾ അവരുടെ യഥാർത്ഥ മാതാപിതാക്കൾക്കൊപ്പമായിരുന്നെങ്കിൽ ഈ ഭീകരവിധി അനുഭവിക്കേണ്ടി വരില്ലായിരുന്നു.'' പെൺകുട്ടിയുടെ വളർത്തച്ഛനായ അമ്മാവൻ പറയുന്നു. 'നഷ്ടപ്പെട്ട കുട്ടികളെക്കുറിച്ച് സഹോദരൻ എപ്പോഴും സംസാരിക്കുമായിരുന്നു. ആ വേദന കാണാൻ കഴിയാത്തതു കൊണ്ടാണ് എന്റെ മകളെ അദ്ദേഹത്തെ എൽപ്പിച്ചത്.'' കഠ്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ പറയുന്നു.

2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ കത്വ കൂട്ട ബലാൽസംഗം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അടങ്ങുന്ന ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തിൽ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെൺകുട്ടിയെ ദിവസങ്ങളോളം തടവിൽ വെച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എട്ട് വയസുകാരിയായ പെൺകുട്ടി പ്രദേശത്തെ ക്ഷേത്രത്തിൽ വച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മയക്കുമരുന്നുകൾ നൽകുകയും പെൺകുട്ടിയെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി.

എട്ട് പ്രതികളെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. 60 വയസുകാരനായ സഞ്ജി റാം, സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായ ദീപക് ഖജൂരിയയും സുരെന്ദർ വെർമയും, സബ് ഇൻസ്‌പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, പർവേഷ് കുമാർ, സഞ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ വിശാല എന്നിവരാണ് കുറ്റാരോപിതർ.

എട്ട് വയസുകാരിയായ പെൺകുട്ടി ഏറെനേരം ക്രൂരമായ പീഡനത്തിന് ഇരയായിട്ടും എന്തുകൊണ്ട് കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്തില്ലെന്ന് പ്രതിഭാഗം കോടതിയിൽ ചോദിച്ചിരുന്നു. ഇവർക്ക് വേണ്ടി വാദിക്കുന്ന നിരവധിപ്പേർ സാമൂഹിക മാധ്യമങ്ങളിലും ഇതേ ചോദ്യം ഉന്നയിച്ചിരുന്നു.കേസ് അന്വേഷിക്കുന്ന ജമ്മു കശ്മീർ പൊലീസ് ക്രൈം ബ്രാഞ്ച്, പെൺകുട്ടിയുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ കുട്ടിക്ക് കഞ്ചാവും ക്ലോനസെപാം വിഭാഗത്തിൽ പെടുന്ന 0.5 മില്ലി ഗ്രാം ഗുളികകളും നൽകിയിരുന്നുവെന്ന് റിപ്പോർട്ട് വന്നിരുന്നു.

കേസ് പഠാൻകോട്ട് കോടതിയിലേക്ക് മാറ്റി മെയ്‌ ഏഴിന് സുപ്രീകോടതി ഉത്തരവിട്ടു. സുപ്രീം കോടതി ഉത്തരവ് വന്നതിന് ശേഷം കഴിഞ്ഞ ജൂൺ മുതൽ അതിവേഗതയിലാണ് വിചാരണ നടപടികൾ കോടതി പൂർത്തിയാക്കിയത്. 275 തവണ കോടതിയിൽ വാദം നടന്നു. 132 സാക്ഷികളെ വിസ്തരിച്ചു. കോടതിയുത്തരവ് പ്രകാരം രഹസ്യ വിചാരണയാണ് നടന്നത്. 2019 ജൂൺ മൂന്നിന് കേസിൽ വാദം പൂർത്തിയായി. കശ്മീരിൽ രാഷ്ട്രീയ വിവാദങ്ങൾക്കും കേസ് കാരണമായി. കേസിലെ പ്രതികൾക്ക് വേണ്ടി ഹിന്ദു ഏകതാ മഞ്ച് നടത്തിയ റാലിയിൽ പങ്കെടുത്തതിനെ തുടർന്ന് ചൗധരിലാൽ സിങ്, ചന്ദർ പ്രകാശ് ഗംഗ എന്നീ രണ്ട് മന്ത്രിമാരെ ബിജെപി പുറത്താക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP