Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ ജവനക്കാർക്ക് ശമ്പളം നൽകാൻ കയ്യിൽ പണമില്ല; കേന്ദ്രത്തിനോട് 5,000 കോടി സഹായം ആവശ്യപ്പെട്ട് കെജ്രിവാൾ സർക്കാർ; ഡൽഹിക്ക് ദുരിതാശ്വാസ ഫണ്ടുകളൊന്നും ലഭിച്ചില്ലെന്ന് ആക്ഷേപം  

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ കേന്ദ്രസഹായം ആവശ്യപ്പെട്ട് ഡൽഹി സർക്കാർ. 5,000 കോടി രൂപയാണ് ഡൽഹി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രസഹായം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിച്ചതു പോലെ ഡൽഹിക്ക് ദുരുതിശ്വാസ ഫണ്ടുകളൊന്നും കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

സാധാരണ ഗതിയിൽ ജീവനക്കാർക്ക് ശമ്പളം നൽകാനും മറ്റ് ചെലവുകൾക്കുമായി ഡൽഹി സർക്കാരിന് മാസം 3,500 കോടിയെങ്കിലും വേണ്ടതുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് മാസങ്ങളായി ജിഎസ്ടി വരുമാനമായി ഡൽഹിക്ക് ലഭിച്ചത് 500 കോടി മാത്രമാണ്. ജീവനക്കാരുടെ ശമ്പളം, കോവിഡ് പ്രവർത്തനങ്ങൾ തുടങ്ങിയവക്കായി 7,000 കോടിയാണ് സർക്കാർ കണ്ടെത്തേണ്ടതെന്നും മനീഷ് സിസോദിയ പറയുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കോവിഡ് വ്യാപനം കുറയാതെ തുടരുമ്പോഴും ലോക്ക് ഡൗൺ തുടരേണ്ടതില്ലെന്ന നിലപാടിലേക്ക് ഡൽഹി സർക്കാർ മാറിയിരുന്നു. നാലം ഘട്ട ലോക്ക് ഡൗൺ മുതൽ ഈ നിലപാടിലായിരുന്നു ഡൽഹി. കേന്ദ്രം നിർദ്ദേശിച്ച ഇളവുകൾ പരമാവധി നടപ്പിലാക്കുകയും ചെയ്തു. നിലവിൽ 120 കണ്ടെയ്ന്മെന്റ് സോണുകളാണ് ഡൽഹിയിലുള്ളത്.

ആകെ രോഗ ബാധിതർ 18,000 ന് മുകളിലെത്തി. 1,163 പേർ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലും ഡൽഹി സർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുമ്പന്തിയിലാണെന്നാണ് കെജ്രിവാൾ അവകാശപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP