Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അയച്ച മാപ്പപേക്ഷ ധനമന്ത്രി അരുൺജെയ്റ്റ്ലി സ്വീകരിച്ചു; മാനനഷ്ട കേസിൽ കെജ്രിവാളിനെതിരെ ഫയൽ ചെയ്തത് പത്ത് കോടിയുടെ അപകീർത്തിക്കേസ്; മാപ്പപേക്ഷയെ തുടർന്ന് കേസ് പിൻവലിക്കാനൊരുങ്ങി അരുൺ ജയ്റ്റ്‌ലി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അയച്ച മാപ്പപേക്ഷ ധനമന്ത്രി അരുൺജെയ്റ്റ്ലി സ്വീകരിച്ചു; മാനനഷ്ട കേസിൽ കെജ്രിവാളിനെതിരെ ഫയൽ ചെയ്തത് പത്ത് കോടിയുടെ അപകീർത്തിക്കേസ്; മാപ്പപേക്ഷയെ തുടർന്ന് കേസ് പിൻവലിക്കാനൊരുങ്ങി അരുൺ ജയ്റ്റ്‌ലി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അപകീർത്തിക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ധനമന്ത്രി അരുൺജെയ്റ്റ്ലിക്ക് അയച്ച മാപ്പപേക്ഷ ധനമന്ത്രി സ്വീകരിച്ചു. കെജ്രിവാളിനെതിരെയും എ.എ.പി നേതാക്കൾക്കെതിരേയും പത്ത് കോടിയുടെ അപകീർത്തിക്കേസായിരുന്നു ധനമന്ത്രി ഫയൽ ചെയ്തിരുന്നത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു കെജ്രിവാൾ അരുൺജെയ്റ്റ്ലിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ തലവനായിരിക്കെ അരുൺ ജെയ്റ്റ്ലി അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. തുടർന്നായിരുന്നു ജെയ്റ്റ്‌ലി കെജ്രിവാളിനെതിരേ അപകീർത്തി കേസ് നൽകിയിത്. ജയ്റ്റ്ലി മാനനഷ്ടക്കേസ് ഫയൽ ചെയ്ത സാഹചര്യത്തിലാണ് കെജ്രിവാളും, ആം ആദ്മി നേതാക്കളായ സജ്ഞയ് സിങ്, രാഘവ് ചന്ദ, അശുതോഷ് എന്നിവർ സംയുക്തമായി തങ്ങളുടെ പരാമർശത്തിൽ ക്ഷമ ചോദിച്ച് കത്തെഴുതിയിരിക്കുന്നത്.

വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരാണ് നമ്മൾ രണ്ടുപേരുമെങ്കിലും രണ്ട് പേർക്കുമിടയിൽ നീരസം തുടർന്ന് കൊണ്ട് പോവാൻ താത്പര്യപ്പെടുന്നില്ല. പിണക്കം മറന്ന് ജനങ്ങളെ സേവിക്കാൻ കൂടുതൽ സജീവമായി ഇടപെടാമെന്ന് കെജ്രിവാൾ കത്തിൽ ചൂണ്ടിക്കാട്ടി. ചില തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും, അതിൽ വസ്തുതയില്ലെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ പിൻവലിക്കുന്നതെന്നും കെജ്രിവാൾ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുൻ പഞ്ചാബ് മന്ത്രി ബിക്രം സിങ് മാജീദിയ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരോടും കെജ്രിവാൾ മാപ്പ് പറഞ്ഞ് മാനനഷ്ടക്കേസിൽ നിന്ന് പിൻവാങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP