Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം കെജ്രിവാളിനെ തടഞ്ഞവർ പിന്നീട് അനുവാദം നൽകി; ദാദ്രിയിൽ ഡൽഹി മുഖ്യമന്ത്രിയെ എത്തിയത് സംഘർഷത്തിനിടെ; ബീഫ് കഴിച്ചെന്നാരോപിച്ചുള്ള കൊലപാതകത്തിൽ വിവാദം തുടരുന്നു

ആദ്യം കെജ്രിവാളിനെ തടഞ്ഞവർ പിന്നീട് അനുവാദം നൽകി; ദാദ്രിയിൽ ഡൽഹി മുഖ്യമന്ത്രിയെ എത്തിയത് സംഘർഷത്തിനിടെ; ബീഫ് കഴിച്ചെന്നാരോപിച്ചുള്ള കൊലപാതകത്തിൽ വിവാദം തുടരുന്നു

ന്യൂഡൽഹി: ബീഫ് കഴിച്ചന്നാരോപിച്ച് മധ്യവയസ്‌കനെ അടിച്ചുകൊന്ന ഉത്തർപ്രദേശിലെ ദാദ്രിയിൽ സംഘർഷം. കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും എഎപി പ്രവർത്തകരേയും പൊലീസ് തടഞ്ഞു. ഗ്രാമത്തിലെ പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഇവരെ ദാദ്രിയിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞത്. ഗ്രാമത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവർ ഗ്രാമം സന്ദർശിക്കാതിരിക്കുന്നതാണ് നല്ലതെന്ന് പ്രാദേശിക ഭരണകൂടം പറയുന്നു. എന്നാൽ സംഘർഷാവസ്ഥ കുറഞ്ഞതിന് ശേഷം ഇഖ്‌ലിഖിന്റെ കുടുംബങ്ങളെ കാണാൻ പൊലീസ് തന്നെ അവസരം ഒരുക്കുകയും ചെയ്തു.

അതിനിടെ മാദ്ധ്യമ പ്രവർത്തകരെയടക്കം ജനക്കൂട്ടം ആക്രമിച്ചതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട ചെയ്തു. കൊല്ലപ്പെട്ട മുഹമ്മദ് ഇഖ്‌ലാഖിന്റെ കുടുംബത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സന്ദർശിക്കാനിരിക്കെയായിരുന്നു ആക്രമണങ്ങൾ. ഈ സാഹചര്യത്തിലാണ് കെജ്രിവാളിനെ ഭരണകൂടം തടഞ്ഞത്. കേജ്‌രിവാൾ, കുമാർ വിശ്വാസ്, സഞ്ജയ് സിങ് എന്നിവരെ ദാദ്രിയിലെ ആകാശ് ഗംഗ ഗസ്റ്റ് ഹൗസിലേക്കു കൊണ്ടുപോയി. എന്നാൽ എന്തിനാണ് തടയുന്നതെന്ന് അധികാരികൾ അറയിച്ചില്ലെന്ന് എഎപി നേതാവ് അശുതോഷ് അറിയിച്ചു.

അഖ്‌ലാഖിന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകവേ ബിസാദ ഗ്രാമത്തിൽ വച്ച് അരവിന്ദ് കേജ്‌രിവാളിനേയും സംഘത്തേയും പൊലീസ് തടയുകയായിരുന്നു. ക്രമസമാധാന പ്രശ്‌നത്തിന്റെ പേര് പറഞ്ഞാണ് കേജ്‌രിവാളിനേയും എ.എ.പി പ്രവർത്തകരേയും ദാദ്രിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞത്. അതേ സമയം പൊലീസ് നടപടി അപലപനീയമാണെന്ന് കേജ്‌രിവാൾ പറഞ്ഞു. കേന്ദ്രമന്ത്രി മഹേഷ് ശർമ്മയേയും മജ്‌ലിസി ഇത്തെഹാദുൽ മുസ്ലിമ്ൻ നേതാവ് അസദുദീൻ ഒവൈസിയേയും തടയാത്തവർ തന്നെ മാത്രം തടയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കേജ്‌രിവാൾ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇതിന് ശേഷമാണ് കെജ്രിവാളിനെ സ്ഥലത്ത് പോകാൻ പൊലീസ് അനുവദിച്ചത്.

ദാദ്രിയിൽ രോഷാകുലരായ വനിതകൾ മാദ്ധ്യമങ്ങൾക്കു നേരെ ആക്രമണവുമായി എത്തിയതോടെയാണ് സംഘർഷം തുടങ്ങിയത്. പുറത്തുനിന്നാരും ഗ്രാമത്തിൽ പ്രവേശിക്കേണ്ട എന്ന നിലപാടിലായിരുന്നു ഗ്രാമീണർ. പ്രശ്‌നത്തിന്റെ ഒരു വശം മാത്രമാണ് മാദ്ധ്യമങ്ങൾ ഉയർത്തിക്കാണിക്കുന്നതെന്നും തങ്ങളുടെ വശം കേൾക്കാൻ ആരും തയ്യാറാവുന്നില്ലെന്നും ആരോപിച്ചായിരുന്നു ആക്രമണം. ഗ്രാമത്തിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് അർദ്ധസൈനികരെ നേരത്തെ തന്നെ ഇവിടെ വിന്യസിച്ചിരുന്നു. കേജ്‌രിവാൾ എത്തുന്നതിനു മുന്നോടിയായി എഎപി പ്രവർത്തകർ ഗ്രാമത്തിനടുത്തുവരെ എത്തിയിരുന്നു. ഇവരെ ഗ്രാമത്തിൽ പ്രവേശിപ്പിക്കുന്നതിനും ജനങ്ങൾ വിസമ്മതിച്ചു. ഇതോടെയായിരുന്നു പൊലീസ് ഇടപെടൽ. കെജ്രിവാളിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം സ്ഥിതി ഗതികൾ ശാന്തമാക്കി. അതിന് ശേഷം ഡൽഹി മുഖ്യമന്ത്രിയെ ദാദ്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു.

ഡൽഹിയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് ദാദ്രി ഗ്രാമം. നൂറോളം വരുന്ന ആളുകളാണ് അഖ്ലാഖിനെയും കുടുംബത്തെയും ആക്രമിച്ചത്. ഇഖ്‌ലാഖിനെ മർദിച്ചുകൊന്ന ഗ്രാമീണർ മകൻ ഡാനിഷിനെയും ആക്രമിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡാനിഷ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഇഖ്‌ലാഖിന്റെ മകളെയും ഭാര്യയെയും നാട്ടുകാർ ആക്രമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP