Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമ്പത്തിക ഇടപാടുകൾക്കു പുറമെ ഡിഡിസിഎയിൽ ലൈംഗിക ചൂഷണവും; മോദിയെ മനോരോഗിയെന്നു വിളിച്ചതിൽ പശ്ചാത്താപമില്ലെന്നും അരവിന്ദ് കെജ്‌രിവാൾ

സാമ്പത്തിക ഇടപാടുകൾക്കു പുറമെ ഡിഡിസിഎയിൽ ലൈംഗിക ചൂഷണവും; മോദിയെ മനോരോഗിയെന്നു വിളിച്ചതിൽ പശ്ചാത്താപമില്ലെന്നും അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ഏറെ വിവാദം സൃഷ്ടിച്ച ഡൽഹി ക്രിക്കറ്റ് ഭരണസമിതി സാമ്പത്തിക ഇടപാടുകൾക്കു പിന്നാലെ പുതിയ ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. ഡിഡിസിഎയിൽ ലൈംഗിക ചൂഷണങ്ങളും നടന്നുവെന്നാണു കെജ്‌രിവാൾ ആരോപിക്കുന്നത്.

മകനെ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കണമെങ്കിൽ ഭാര്യയെ കാഴ്ചവയ്ക്കണമെന്ന് ഡിഡിസിഎ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായി ഒരു മാദ്ധ്യമപ്രവർത്തകൻ പറഞ്ഞതായി കേജ്‌രിവാൾ വെളിപ്പെടുത്തി. ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കേജ്‌രിവാളിന്റെ വെളിപ്പെടുത്തൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മനോരോഗിയെന്ന് വിളിച്ചതിൽ പശ്ചാത്താപിക്കുന്നില്ലെന്നും കെജ്‌രിവാൾ പറഞ്ഞു. കെജ്‌രിവാളിന്റെ ഓഫീസിൽ സിബിഐ റെയ്ഡ് നടത്തിയതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മനോരോഗിയെന്ന് വിളിച്ചിരുന്നു. തുടർന്ന് കടുത്ത വാദ പ്രതിവാദങ്ങളുമായി കെജ്‌രിവാളും ബിജെപി നേതാക്കളും ഏറ്റുമുട്ടിയിരുന്നു.

മനോരോഗിയെന്ന് വിളിച്ചതിൽ പശ്ചാത്താപമില്ല. ആ മോശം വാക്കിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. എന്റെ ഉള്ളിൽ നിന്നു വന്ന വാക്കുകളാണവയെന്നും കെജ്‌രിവാൾ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി മധുരം പുരട്ടിയ വാക്കുകൾ പറയുന്നു. അദ്ദേഹത്തിന്റെ പ്രവർത്തികൾ മോശമാണെന്നും കെജ്‌രിവാൾ ആരോപിച്ചു.

തന്നെ വേട്ടയാടുകയാണ് ബിജെപി സർക്കാർ. തന്റെ ഓഫീസിലുണ്ടായിരുന്ന ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുക്കുന്നതിനായാണ് സിബിഐ റെയ്ഡ് നടത്തിയത്. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിയുമായി ഡി.ഡി.സി.എ അഴിമതിയുമായി ബന്ധമുണ്ടെന്നും കെജ്‌രിവാൾ ആരോപിച്ചു.തനിക്ക് സിബിഐയെ ഭയമില്ലെന്നും ഏതു തരത്തിലുള്ള അന്വേഷണവും തനിക്കെതിരേ ബിജെപിക്ക് പ്രഖ്യാപിക്കാമെന്നും കെജ്‌രിവാൾ പറഞ്ഞു.

പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദർ കുമാറിനെതിരെയുള്ള അഴിമതിക്കേസിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്നാണ് സർക്കാർ പറയുന്നത്. പക്ഷേ ഇതിന്റെ മറവിൽ ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനിൽ (ഡിഡിസിഎ) നടന്ന സാമ്പത്തിക ക്രമക്കേടിന്റെ അന്വേഷണ റിപ്പോർട്ടുകൾ കണ്ടെത്താനുള്ള ശ്രമമാണ് നടന്നത്. 14 വർഷത്തോളം ഡിഡിസിഎയുടെ പ്രസിഡന്റ് ആയിരുന്നു അരുൺ ജയ്റ്റ്‌ലി. അദ്ദേഹം മേധാവിയായിരുന്ന സമയത്താണ് അഴിമതി നടന്നത്. ഡിഡിസിഎയിൽ വൻ അഴിമതി നടന്നതായി പറഞ്ഞപ്പോൾ തങ്ങൾക്കെതിരെ ജയ്റ്റ്‌ലി അപകീർത്തിക്കേസ് കൊടുത്തുവെന്നും കേജ്‌രിവാൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP