Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ഒരു പന്ത്രണ്ടാം ക്ലാസുകാരനെ നിങ്ങൾ പ്രധാനമന്ത്രിയാക്കരുത്; കഴിഞ്ഞ അഞ്ച് വർഷം എവിടെയൊക്കെ ഒപ്പിട്ടുവെന്ന് പോലും മോദിക്ക് ഓർമ്മയില്ല; രാജ്യത്തിനാവശ്യം വിദ്യാഭ്യാസമ്പനനായ പ്രധാനമന്ത്രിയെയെന്ന് അരവിന്ദ് കെജ്രിവാൾ

ഇനി ഒരു പന്ത്രണ്ടാം ക്ലാസുകാരനെ നിങ്ങൾ പ്രധാനമന്ത്രിയാക്കരുത്; കഴിഞ്ഞ അഞ്ച് വർഷം എവിടെയൊക്കെ ഒപ്പിട്ടുവെന്ന് പോലും മോദിക്ക് ഓർമ്മയില്ല; രാജ്യത്തിനാവശ്യം വിദ്യാഭ്യാസമ്പനനായ പ്രധാനമന്ത്രിയെയെന്ന് അരവിന്ദ് കെജ്രിവാൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ പരിഹസിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ രംഗത്ത്. മോദിയുടെ വിദ്യാഭ്യാസ യോഗ്യതെയ പരിഹസിക്കുന്ന അദ്ദേഹം പറയുന്നത് 12ാം ക്ലാസ് വരെ മാത്രം പഠിച്ച അദ്ദേഹത്തിന് ഇക്കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് താൻ എവിടെയൊക്കെയാണ് ഒപ്പിട്ടത് എന്ന് പോലും അറിയില്ലെന്നും ഇനി അദ്ദേഹത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കരുത് എന്നും അദ്ദേഹം പരിഹസിക്കുന്നു. കഴിഞ്ഞദിവസം ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ റാലിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു മോദിക്കെതിരായ കെജ്രിവാളിന്റെ പരാമർശം.

കെജ്രിവാളിന്റെ പ്രസംഗത്തിന് പിന്നാലെ ഇതേ ആഹ്വാനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും രംഗത്തെത്തി. ഇന്ത്യയെ നയിക്കാൻ ഒരു വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയെയാണ് വേണ്ടതെന്നും ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കുന്ന ചൂഷകനെയല്ല രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റിനെ സംബന്ധിച്ച് അരവിന്ദ് കെജ്രിവാളും ആംആദ്മി പാർട്ടിയും നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ആരോപണങ്ങളുയർന്നു. ഇപ്പോൾ കെജ്രിവാളിന്റെ പുതിയ പരാമർശത്തോടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയും തിരഞ്ഞെടുപ്പ് വിഷയമായി മാറിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP