Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേശീയതലത്തിൽ ശ്രദ്ധനേടി കേരളാ ജനപ്രതിനിധികൾ; എംഎൽഎമാർ ജനപ്രീതിയിൽ മുന്നിലെന്ന് ദേശീയ സർവേ; കേരളത്തിലെ എംഎ‍ൽഎ.മാരുടെ പ്രവർത്തനത്തിൽ സംതൃപ്തി പ്രകടിപ്പിച്ച് 58.1ശതമാനം ആളുകൾ; അഭിപ്രായസർവേയിൽ ജമ്മുകശ്മീർ എംഎൽഎമാർക്കെതിരേ ശക്തമായ ജനവികാരം

ദേശീയതലത്തിൽ ശ്രദ്ധനേടി കേരളാ ജനപ്രതിനിധികൾ; എംഎൽഎമാർ ജനപ്രീതിയിൽ മുന്നിലെന്ന് ദേശീയ സർവേ; കേരളത്തിലെ എംഎ‍ൽഎ.മാരുടെ പ്രവർത്തനത്തിൽ സംതൃപ്തി പ്രകടിപ്പിച്ച് 58.1ശതമാനം ആളുകൾ; അഭിപ്രായസർവേയിൽ ജമ്മുകശ്മീർ എംഎൽഎമാർക്കെതിരേ ശക്തമായ ജനവികാരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേരളത്തിലെ എംഎൽഎമാർ തമ്മിൽ കിടമത്സരമുണ്ടെങ്കിലും ദേശീയതലത്തിൽ ജനപ്രീതിയിൽ മുന്നിലെത്തി കേരളാ എംഎൽഎമാർ. കേരളത്തിലെ ജനപ്രതിനിധികൾ ജനപ്രീതിയിൽ മുന്നിലെന്ന് ദേശീയ സർവേ. സീവോട്ടർ-ഐ.എ.എൻ.എസ്. അഭിപ്രായസർവേയിൽ ജമ്മുകശ്മീരിൽ എ.എൽ.എ.മാർക്കെതിരേ ശക്തമായ ജനവികാരമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

54.5 ശതമാനം അനുകൂല വോട്ടുനേടി ഗോവയിലെ എംഎ‍ൽഎ.മാർ രണ്ടാം സ്ഥാനത്തെത്തി. മുഖ്യമന്ത്രിമാരെക്കുറിച്ചുള്ള സർവേയിൽ ഒന്നാമതെത്തിയ തെലങ്കാന, എംഎ‍ൽഎ.മാരുടെ ജനപ്രീതിയിൽ മൂന്നാമതാണ്. ഗുജറാത്ത് നാലാമതും.ജനുവരി ഒന്നിനും മാർച്ച് 18-നും ഇടയിൽ 543 ലോക്സഭാ മണ്ഡലങ്ങളിലെ അരലക്ഷത്തിലധികം ആളുകളുടെ അഭിപ്രായമാണ് തേടിയത്.

കേരളത്തിലെ എംഎ‍ൽഎ.മാരുടെ പ്രവർത്തനത്തിൽ 58.1 ശതമാനം ആളുകളാണ് സംതൃപ്തി പ്രകടിപ്പിച്ചത്. ജമ്മുകശ്മീരിലെ എംഎ‍ൽഎ.മാർക്ക് നെഗറ്റീവ് പോയന്റാണ് ലഭിച്ചത്; -8.3 ശതമാനം.മുഖ്യമന്ത്രിയുടേതെന്ന പോലെ എംഎ‍ൽഎ.മാരുടെ പ്രവർത്തനത്തിലും യു.പി. പിന്നിലാണ്. ബിഹാറിനും തമിഴ്‌നാടിനും പട്ടികയിൽ താഴെയാണ് സ്ഥാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP