Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്‌പ്രസ് പാളം തെറ്റി; പാളം തെറ്റിയത് പാൻട്രി കാർ: ആർക്കും പരിക്കില്ല

ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്‌പ്രസ് പാളം തെറ്റി; പാളം തെറ്റിയത് പാൻട്രി കാർ: ആർക്കും പരിക്കില്ല

സ്വന്തം ലേഖകൻ

വിജയവാഡ: ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്‌സ്‌സ്പ്രസ് (12626) പാളം തെറ്റി. ട്രെയിനിന്റെ കോച്ചുകളിൽ ഒന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ വച്ച് പാളംതെറ്റി. ആർക്കും പരിക്കില്ല. പാൻട്രി കാറാണ് പാളംതെറ്റിയതെന്ന് റെയിൽവെ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

യേർപേട് റെയിൽവെ സ്റ്റേഷനിലേക്ക് പ്രവേശിക്കവെ ചക്രങ്ങളിൽ ഒന്നിന് കേടുപറ്റിയതാണ് അപകടത്തിന് ഇടയാക്കിയത്. തീവണ്ടിക്ക് വേഗം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തീവണ്ടി പാളം തെറ്റിയതിനെത്തുടർന്ന് ആക്‌സിഡന്റ് റിലീഫ് ട്രെയിനും മെഡിക്കൽ റിലീഫ് വാനും സ്ഥലത്തെത്തിയിട്ടുണ്ട്. സാങ്കേതിക വിദഗ്ധരും റെയിൽവെ ഉദ്യോഗസ്ഥരും അപകട കാരണം കണ്ടെത്താനുള്ള ശ്രമം തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP