Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രളയക്കെടുതിയിൽ നഷ്ടം വിലയിരുത്താൻ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ഉടൻ യോഗം; വിദേശ സഹായം പരിഗണിക്കണോ എന്ന കാര്യം പരിശോധിക്കും; വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും രാജ്‌നാഥ് സിംങ്; തീരുമാനം കേരളത്തിലെ എംപിമാർ ആഭ്യന്തരമന്ത്രിയെ സന്ദർശിച്ചതിന് പിന്നാലെ

പ്രളയക്കെടുതിയിൽ നഷ്ടം വിലയിരുത്താൻ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ഉടൻ യോഗം; വിദേശ സഹായം പരിഗണിക്കണോ എന്ന കാര്യം പരിശോധിക്കും; വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും രാജ്‌നാഥ് സിംങ്; തീരുമാനം കേരളത്തിലെ എംപിമാർ ആഭ്യന്തരമന്ത്രിയെ സന്ദർശിച്ചതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: പ്രളയക്കെടുതിയിൽ കേരളത്തിനാവശ്യമായ സഹായങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയും വിവിധ കേന്ദ്ര വകുപ്പ് പ്രതിനിധികളും പങ്കെടുക്കുന്ന യോഗം ഉടൻ വിളിക്കുമെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്. കേരളത്തിൽ നിന്നുള്ള എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിദേശ സഹായം വാങ്ങുന്നത് സംബന്ധിച്ച് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും എംപിമാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രളയ ബാധിതമായ കേരളത്തിന് കേന്ദ്രം അനുവദിച്ച ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ അപര്യാപത്മാണെന്നും കൂടുതൽ സഹായങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടാണ് കേരളത്തിലെ സർവകക്ഷി എംപിമാർ വിവിധ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. പുനരധിവാസ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എംപിമാർ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടു.

കേരളത്തിന്റെ വിവിധ മേഖലകളിലുണ്ടായ നഷ്ടത്തിന് ഏത് രീതിയിൽ സഹായം നൽകാം എന്ന് ചർച്ചചെയ്യാൻ രണ്ടാഴ്ചയ്ക്കകം മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് യോഗം സംഘടിപ്പിക്കാമെന്ന് എംപിമാർക്ക് ഉറപ്പ് ലഭിച്ചു. വിദേശ സഹായവിഷയത്തിൽ എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കാൻ വിദേശകാര്യമന്ത്രിയുമായി രാജ്നാഥ് സിങ് ചർച്ച നടത്തും.കേരളത്തിനധികമായി അനുവദിക്കപ്പെട്ട മണ്ണെണ്ണ, അരി എന്നിവയ്ക്ക് തുക ഈടാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും എംപിമാർ കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി.

മത്സ്യ തൊഴിലാളികൾക്ക് കൂടുതൽ സൗജന്യ മണ്ണെണ്ണ, കൃഷി നാശം ഉണ്ടായവർക്ക് ഉടൻ നഷ്ടപരിഹാരം,ആരോഗ്യ മേഖലയിൽ കൂടുതൽ സഹായം,വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വ്യവസ്ഥകളിൽ ഇളവ് തുടങ്ങിയ ആവശ്യങ്ങളും എംപിമാർ കേന്ദ്രമന്ത്രിമാർക്ക് മുന്നിൽ ഉന്നയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP