Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെയിന്റിങ് ബ്രഷുകളുടെ നിർമ്മാണത്തിന് കൊന്നൊടുക്കുന്നത് ആയിരക്കണക്കിന് കീരികളെ; ഒറ്റ ദിവസം നടത്തിയ റെയ്ഡിൽ പിടികൂടിയത് 3500 ബ്രഷുകൾ; ഹിമാചലിലും ബംഗാളിലും യുപിയിലും റെയ്ഡ് നടത്തിയതിന് പിന്നാലെ കേരളത്തിലും ഇത്തരം ലോബികൾ സജീവമെന്നും റിപ്പോർട്ട്; ഒരു കിലോ രോമത്തിനായി കൊന്നൊടുക്കുന്നത് 50ൽ അധികം കീരികളെ

പെയിന്റിങ് ബ്രഷുകളുടെ നിർമ്മാണത്തിന് കൊന്നൊടുക്കുന്നത് ആയിരക്കണക്കിന് കീരികളെ; ഒറ്റ ദിവസം നടത്തിയ റെയ്ഡിൽ പിടികൂടിയത് 3500 ബ്രഷുകൾ; ഹിമാചലിലും ബംഗാളിലും യുപിയിലും റെയ്ഡ് നടത്തിയതിന് പിന്നാലെ കേരളത്തിലും ഇത്തരം ലോബികൾ സജീവമെന്നും റിപ്പോർട്ട്; ഒരു കിലോ രോമത്തിനായി കൊന്നൊടുക്കുന്നത് 50ൽ അധികം കീരികളെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പെയിന്റിങ്ങിനായി ഉപയോഗിക്കുന്ന ബ്രഷ് ഉണ്ടാക്കാൻ കൊന്നു കളയുന്നത് ആയിരക്കണക്കിന് കീരികളെ. വൈൽഡ് വലൈഫ് ക്രൈം കൺട്രോളർ ഡിവിഷനും വനും വകുപ്പും ചേർന്ന് കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 3500 ബ്രഷുകളാണ് വെറും ഒറ്റ ദിവസത്തെ റെയ്ഡിൽ നിന്നും പിടിച്ചെടുത്തത്. ഇത്തരത്തിൽ കീരികളെ കൊന്നൊടുക്കി ബ്രഷ് നിർമ്മിക്കുന്ന ലോബികളെ കുറിച്ച് വൈൽഡ് ലൈഫ് ഓഫ് ഇന്ത്യക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.

ഹിമാചൽപ്രദേശ്, ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 13 കേന്ദ്രങ്ങളിൽ ഒരേസമയമായിരുന്നു റെയ്ഡ്. കേരളത്തിലും ഇത്തരം ലോബികൾ സജീവമാണെന്ന് ഡബ്ല്യുഐഐ വ്യക്തമാക്കുന്നു. കൊച്ചിയിൽ നിന്ന് നേരത്തെ 15,000 ബ്രഷുകൾ പിടിച്ചെടുത്തിരുന്നു. ബ്രഷ് നിർമ്മാണത്തിന് വിൽക്കുന്ന കീരി രോമത്തിന് കിലോയ്ക്ക് 3000 മുതൽ 3500 വരെയാണ് വില. ഇത്തരത്തിലുള്ള ഓരോ കിലോ രോമത്തിനുമായി ഏകദേശം 50 കീരികളെയെങ്കിലും കൊന്നാടുക്കേണ്ടി വരുമെന്നാണ് കണക്ക്.

പാതിജീവനിൽ നിർത്തിയാണ് കീരികളുടെ രോമം പറിച്ചെടുക്കുന്നത്. പകച്ച് ഓടുന്ന കീരികളെ വടികൊണ്ടും കല്ലുകൊണ്ടും എറിഞ്ഞു വീഴ്‌ത്തും. പിന്നെ രോമം പറിച്ചെടുക്കും. ഒടുവിൽ വെറും മാംസപിണ്ഡം മാത്രമാകുന്ന അവയെ ഒരിറ്റ് വെള്ളം പോലും കൊടുക്കാതെ അവിടെത്തന്നെ ഉപേക്ഷിക്കും. ഒടുവിൽ മരണത്തിന് കീഴടങ്ങും. കൂടുതൽ രോമങ്ങളുള്ള ഭാഗത്തു നിന്നുമാത്രം പറിച്ചെടുത്ത് കീരികളെ വിട്ടയക്കുന്നവരും ഉണ്ട്. അതുകൊണ്ടു തന്നെ പലയിടങ്ങളിലും പാതിരോമം കൊഴിഞ്ഞ ദിലയിലുള്ള കീരികളെ കണ്ടുവരുന്നുണ്ട്.

എന്തെങ്കിലും രോഗം ബാധിച്ചവയാണ് ഇവയെന്നു കരുതി പലരും ഇത്തരം കീരികളെ ആട്ടിയോടിക്കുകയാണ്. ഇത്തരത്തിൽ പ്രതിരോധ കവചം നഷ്ടപ്പെടുന്ന കീരികൾ വൈകാതെ ചത്തുവീഴുകയാണ് ചെയ്യുന്നത്. വൈൽഡ് ലൈഫ് ആക്ഡിന്റെ (1972) സംരക്ഷണമുള്ള ജീവികളുടെ പട്ടിക(2)യിലാണ് കീരികളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലുള്ള ആറിനം കീരികളും സംരക്ഷിത വിഭാഗത്തിൽ ഉള്ളവയാണ്.

ഇവയെ കൊന്നതായി തെളിഞ്ഞാൽ 7 വർഷം വരെ തടവും 10,000 രൂപവരെ പിഴയും ശിക്ഷയുണ്ട്. ഇത്തരം ബ്രഷ് ഉപയോഗിക്കുന്നതിൽ നിന്നും ആളുകൾ സ്വയം പിന്മാറണമെന്നും ഡബ്ല്യുഐഐ ആവശ്യപ്പെട്ടു. വന്യജീവികളെ കടത്തുന്നതുമായി ബന്ധപ്പെട്ട വിവരം കേരളാ വനം വകുപ്പിന്റെ 1800 425 4733 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം-.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP