Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്‌സ് ആപിനെ വെല്ലുവിളിക്കാൻ ബാബാ രാംദേവ് ഇറക്കിയ കിംഭോ ആപ് തട്ടിപ്പോ? ബോലോ മെസഞ്ചർ പേരുമാറ്റി ആപ് ആക്കിയെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെ പ്‌ളേ സ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായി കിംഭോ; ഉടൻ ആപ് തിരികെയെത്തുമെന്ന് വ്യക്തമാക്കി പതഞ്ജലിയും

വാട്‌സ് ആപിനെ വെല്ലുവിളിക്കാൻ ബാബാ രാംദേവ് ഇറക്കിയ കിംഭോ ആപ് തട്ടിപ്പോ? ബോലോ മെസഞ്ചർ പേരുമാറ്റി ആപ് ആക്കിയെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെ പ്‌ളേ സ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായി കിംഭോ; ഉടൻ ആപ് തിരികെയെത്തുമെന്ന് വ്യക്തമാക്കി പതഞ്ജലിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വാട്‌സ്ആപിനെ വെല്ലുവിളിക്കാനെന്ന മട്ടിൽ ബാബാ രാംദേവ് പ്രഖ്യാപിച്ച കിംഭോ ആപ് ഗൂഗിൾ പ്‌ളേ സ്‌റ്റോറിൽ നിന്ന് ഇല്ലാതായി. ആപ്പിനെ പറ്റി രാംദേവിന്റെ കമ്പനി പതഞ്ജലി അവകാശപ്പെട്ടതെല്ലാം തട്ടിപ്പാണെന്ന് ഉപയോക്താക്കൾ ഉൾപ്പെടെ പറഞ്ഞുതുടങ്ങിയതിന് പിന്നാലെയാണ് കിംഭോ ആപ് കാണാതായത്.

സ്വദേശി സമൃദ്ധി എന്ന പേരിൽ പുറത്തിറക്കുന്ന സിം കാർഡുകൾക്കു പിന്നാലെ് പതഞ്ജലി സ്വദേശി മെസേജിങ് ആപ്പ് കൊണ്ടുവരുന്നതായും സ്വദേശി സമൃദ്ധിക്കു ശേഷം കിംഭോ വരുമെന്നും അത് വാട്സാപ്പിനു വെല്ലുവിളിയാകുമെന്നും പതഞ്ജലി വക്താവ് എസ്.കെ. തിജർവാല ട്വീറ്റ് ചെയ്തതോടെയാണ് കഴിഞ്ഞദിവസം ഇക്കാര്യം ചർച്ചയായത്.

എന്നാൽ അതിന് പിന്നാലെ കിംഭോ ആപ് എന്നത് തട്ടിപ്പാണെന്നും പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നും സോഷ്യൽ മീഡിയയിൽ നിരവധി പേർ പ്രതികരിച്ചു. ഇതോടെയാണ് പതഞ്ജലി പുറത്തിറക്കിയ 'കിംഭോ' ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ലാതായത്. 'ബോലോ മെസ്സഞ്ചർ' എന്ന ഒരു ചാറ്റ് ആപ്ലിക്കേഷനാണ് പതഞ്ജലി പേരുമാറ്റി കിംഭോയാക്കി ഓൺലൈനിലെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.

പൂർണമായും ഇന്ത്യനാണെന്നും ഇന്ത്യക്കാർക്കുവേണ്ടി നിർമ്മിച്ചതാണെന്നും മറ്റും അവകാശപ്പെട്ടാണ് ആപ്പ് പുറത്തിറക്കിയത്. എന്നാൽ ഇൻസ്റ്റാൾ ചെയ്യുമ്‌ബോൾ ഇത് ബോലോ ആപ്പാണെന്ന് വ്യക്തമാകുമെന്ന് ഉപയോഗിച്ചവർ പറയുന്നു.

ചില നോട്ടിഫിക്കേഷനുകളിൽ ബോലോ എന്നും കിംഭോ എന്നും ഒരുമിച്ച് എഴുതിക്കാണിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എതായാലും പ്‌ളേ സ്റ്റോറിൽ നിന്ന് ആപ് പോയതോടെ അക്കാര്യവും ചർച്ചയായി. പ്ലേ സ്റ്റോറിൽനിന്ന് കമ്പനിതന്നെ ആപ് പിൻവലിച്ചതാണോ അതോ ഡിലീറ്റ് ആയതാണോ എന്ന് വ്യക്തമല്ല.

അതേസമയം, സെർവറുകൾ അപ്ഡേറ്റ് ചെയ്യുകയാണെന്നും ഉടനെ ആപ്പ് ലഭ്യമാകുമെന്നും കമ്പനി വിശദീകരണവും നൽകിയിട്ടുണ്ട്. സ്വകാര്യ, ഗ്രൂപ്പ് ചാറ്റുകൾ, സൗജന്യ വോയ്സ്, വിഡിയോ കോളുകൾ, ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങൾ, വിഡിയോ, സ്റ്റിക്കറുകൾ തുടങ്ങിയവ പങ്കുവയ്ക്കുന്നതടക്കം ധാരാളം ഫീച്ചറുകൾ കിംഭോയിലുണ്ടെന്നാണ് വ്യക്തമാക്കിയത്.

ബിഎസ്എൻഎല്ലുമായി സഹകരിച്ചാണ് രാംദേവ് സ്വദേശി സമൃദ്ധി സിംകാർഡ് ഇറക്കുന്നത്. 144 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഇന്ത്യയിലുടനീളം പരിധിയില്ലാതെ വിളിക്കാൻ കഴിയും.ഒപ്പം 2 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും ലഭിക്കും. സിം കാർഡുകൾ ബിഎസ്എൻഎൽ ഓഫിസുകൾ വഴിയാണ് ലഭിക്കുകയെന്നാണ് വിവരം.

ആദ്യഘട്ടത്തിൽ പതഞ്ജലിയിലെ ജീവനക്കാർക്കു മാത്രമാണ് സിം കാർഡ് ലഭ്യമാകുക. പിന്നീട് പൊതുജനങ്ങൾക്കും സിം ലഭ്യമാകുകയും കാർഡ് വാങ്ങുന്നവർക്ക് പതഞ്ജലി ഉത്പന്നങ്ങൾ 10 ശതമാനം ഇളവിൽ ലഭിക്കുകയും ചെയ്യുമെന്നാണ് വാഗ്ദാനം. ഇതിന് പിന്നാലെയാണ് കിംഭോ എന്ന ആപ്പിന്റെ കാര്യവും പതഞ്ജലി പുറത്തുവിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP