Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമിത് ഷായെയും മറികടന്ന് കീർത്തി ആസാദ് വീണ്ടും; ജെയ്റ്റ്‌ലിയുടെ അവിഹിത ഇടപാടുകൾ വ്യക്തമാക്കുന്ന വീഡിയോയുമായി ബിജെപി എംപി വാർത്താസമ്മേളനത്തിൽ; പോരാട്ടം അഴിമതിക്കെതിരെയെന്നും ആസാദ്

അമിത് ഷായെയും മറികടന്ന് കീർത്തി ആസാദ് വീണ്ടും; ജെയ്റ്റ്‌ലിയുടെ അവിഹിത ഇടപാടുകൾ വ്യക്തമാക്കുന്ന വീഡിയോയുമായി ബിജെപി എംപി വാർത്താസമ്മേളനത്തിൽ; പോരാട്ടം അഴിമതിക്കെതിരെയെന്നും ആസാദ്

ന്യൂഡൽഹി: കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കെതിരായ നീക്കങ്ങൾ പാടില്ലെന്ന ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ താക്കീത് ലംഘിച്ച് കീർത്തി ആസാദ് രംഗത്ത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷനിലെ അവിഹിത ഇടപാടുകൾ വ്യക്തമാക്കുന്ന വീഡിയോ അടക്കം പുറത്തുവിട്ടുകൊണ്ടാണു ധനമന്ത്രി അരുൺ ജയ്റ്റ്‌ലിക്കെതിരേ ബിജെപി എംപിയായ ആസാദ് മാദ്ധ്യമപ്രവർത്തകർക്കു മുന്നിലെത്തിയത്.

തന്റെ പോരാട്ടം ജയ്റ്റ്‌ലിക്കെതിരെയല്ലെന്നും അഴിമതിക്കെതിരേയാണെന്നുമാണ് ആസാദിന്റെ നിലപാട്. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനാണെന്നും ആസാദ് പറഞ്ഞു.

ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന കാലത്താണ് അരുൺ ജയ്റ്റ്‌ലി ഈ അഴിമതികൾ നടത്തിയതെന്നാണ് ആസാദിന്റെ ആരോപണം. വ്യാജ കമ്പനികൾക്ക് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ കരാറുകൾ നൽകിയതിന്റെ വിക്കിലീക്ക്‌സ് രേഖകളാണ് ആസാദ് ഞായറാഴ്ച പത്രസമ്മേളനത്തിൽ പുറത്തുവിട്ടത്. അഞ്ചു പാർട്ടുകളായി 28 മിനിറ്റുള്ള വീഡിയോ സംഭാഷണങ്ങളാണ് ഇവ. രേഖകൾ പ്രകാരം അസോസിയേഷനിൽനിന്നു കരാറുകൾ നേടിയ 14 എണ്ണവും ഡൽഹിയിൽ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികളാണ്.

ഒരു ലാപ്‌ടോപിന് 16,000 രൂപയും പ്രിന്ററിന് 3,000 രൂപയും നിരക്കിലാണ് അസോസിയേഷൻ ദിവസ വാടകയ്ക്ക് എടുത്തത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷനായി കരാറുകൾ നൽകുന്നതിനു മുമ്പായി ടെൻഡർ വിളിക്കണമെന്ന വ്യവസ്ഥ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ലംഘിച്ചെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റവന്യൂ ഇന്റലിജൻസും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആസാദ് ആവശ്യപ്പെട്ടു.

ഇതേസമയം അരുൺ ജയ്റ്റ്‌ലിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വീരേന്ദർ സേവാഗും ഗൗതം ഗംഭീറുമടക്കമുള്ള താരങ്ങൾ രംഗത്തുവന്നു. തന്നെ കുടുക്കാനായി ഒരു ബിജെപി എംപി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായി ജയ്റ്റ്‌ലി നേരത്തെ ആരോപിച്ചിരുന്നു. കീർത്തി ആസാദിനെ ലക്ഷ്യം വച്ചായിരുന്നു ജയ്റ്റ്‌ലിയുടെ പരാമർശങ്ങൾ.

അരുൺ ജയ്റ്റ്‌ലിക്കെതിരെ നീങ്ങരുതെന്ന് കീർത്തി ആസാദിനു പാർട്ടി അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസമാണു മുന്നറിയിപ്പ് നൽകിയത്. ഡിഡിസിഎ അഴിമതിയുമായി ബന്ധപ്പെട്ട് ആംആദ്മി പാർട്ടി ജയ്റ്റ്‌ലിക്കെതിരെ ആരോപണമുന്നയിക്കുന്ന സമയത്തു പാർട്ടി എംപി അതിനു സഹായകമായ നിലപാടെടുക്കരുതെന്നായിരുന്നു ഷായുടെ നിലപാട്. എന്നാൽ ഇതു കണക്കിലെടുക്കാതെയാണു കീർത്തി ഇന്നു പത്രസമ്മേളനം നടത്തിയത്.

അതേസമയം, ഡൽഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡൽഹി സർക്കാരാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. അന്വേഷണത്തിന്റെ ചുമതല ഏറ്റെടുക്കാൻ മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തോട് ഡൽഹി സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP