Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാഗ്ദാനങ്ങൾ കേട്ടു മടുത്ത കർഷകർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് എഴുതി നൽകി മഹാരാഷ്ട്ര സർക്കാരിന്റെ അനുനയ ശ്രമം; അഖിലേന്ത്യാ കിസാൻ സഭയുടെ രണ്ടാം ലോങ് മാർച്ച് ആദ്യ ദിനം തന്നെ പിൻവലിച്ചു; അനുനയം വിജയം കണ്ടത് മാർച്ച് 15 കിലോമീറ്റർ പിന്നിട്ടപ്പോൾ

വാഗ്ദാനങ്ങൾ കേട്ടു മടുത്ത കർഷകർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് എഴുതി നൽകി മഹാരാഷ്ട്ര സർക്കാരിന്റെ അനുനയ ശ്രമം; അഖിലേന്ത്യാ കിസാൻ സഭയുടെ രണ്ടാം ലോങ് മാർച്ച് ആദ്യ ദിനം തന്നെ പിൻവലിച്ചു; അനുനയം വിജയം കണ്ടത് മാർച്ച് 15 കിലോമീറ്റർ പിന്നിട്ടപ്പോൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: വാഗ്ദാനങ്ങൾ കേട്ടുമടുത്ത കർഷകർക്ക് മുൻപിൽ മഹാരാഷ്ട്രാ സർക്കാരിന് ഒടുവിൽ വഴങ്ങേണ്ടി വന്നത് പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് എഴുതിക്കൊടുത്തുകൊണ്ട്. ഇതോടെ അഖിലേന്ത്യാ കിസാൻ സഭയുടെ രണ്ടാം ലോങ് മാർച്ച് ആദ്യ ദിനം തന്നെ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇവിടെ മാർച്ച് നടത്തുന്നതിന് ആദ്യമേ തന്നെ കർഷക സംഘങ്ങൾക്ക് അനുമതി നിഷേധിച്ചിരുന്നു. കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നാസിക്കിൽ നിന്നും ആരംഭിച്ച യാത്ര പതിനഞ്ചു കിലോ മീറ്റർ പിന്നിട്ട ശേഷമായിരുന്നു മഹാരാഷ്ട്രാ സർക്കാരിന്റെ അനുനയ ശ്രമം വിജയം കണ്ടത്.

മന്ത്രി ഗിരീഷ് മഹാജനാണ് അനുനയ ശ്രമത്തിനായി നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് പിന്നാലെ രാത്രി പതിനൊന്നരയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി തങ്ങൾ വാഗ്ദാനങ്ങൾ കേട്ടു മടുത്തെന്നും ആവശ്യങ്ങൾ അംഗീകരിച്ച് രേഖാമൂലം ഉറപ്പു നൽകിയാൽ മാത്രമേ പിൻവാങ്ങുകയുള്ളൂവെന്നും കിസാൻ സഭ അറിയിച്ചതോടെ സർക്കാർ വെട്ടിലാവുകയായിരുന്നു.

കർഷകരെ കൂട്ടമായി കസ്റ്റഡിയിലെടുത്തും മാർച്ചിന് അനുമതി നിഷേധിച്ചും പൊലീസിനെ രംഗത്തിറക്കിയെങ്കിലും ഇതിലൊന്നും ഭയപ്പെടാതെ കർഷകർ മുന്നോട്ടു പോയതോടെയാണ് അനുനയ പാത സ്വീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കർഷക സമരം ഒഴിവാക്കുന്നതിൽ ബിജെപി സർക്കാർ വിജയിക്കുകയും ചെയ്തു. കടം എഴുതിത്ത്തള്ളുന്നതുൾപ്പെടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്നു കഴിഞ്ഞ വർഷം ലോങ്മാർച്ചിനിടെ സർക്കാർ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണു വീണ്ടും സമരവുമായി കർഷകർ രംഗത്തെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP