Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാവോയിസ്റ്റ് നേതാവ് കിഷൻജിയെ വധിച്ചത് പൊലീസല്ല; കൊന്നത് താനെന്ന് വെളിപ്പെടുത്തി മുൻ മാവോയിസ്റ്റ് നേതാവ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന പൊലീസ് വാദം പൊളിയുന്നു

മാവോയിസ്റ്റ് നേതാവ് കിഷൻജിയെ വധിച്ചത് പൊലീസല്ല; കൊന്നത് താനെന്ന് വെളിപ്പെടുത്തി മുൻ മാവോയിസ്റ്റ് നേതാവ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന പൊലീസ് വാദം പൊളിയുന്നു

കൊൽക്കത്ത: മാവോയിസ്റ്റുകളിലെ മുതിർന്ന നേതാവായിരുന്ന കിഷൻജിയെ വധിച്ചത് ഏറ്റുമുട്ടലിൽ ആണെന്ന പൊലീസ് വാദം പൊളിയുന്നു. കിഷൻജിയെ വധിച്ചത് പൊലീസ് അല്ലെന്നും പൊലീസിനും വേണ്ടി താനാണ് കൃത്യം ചെയ്തതെന്നും വെൡപ്പെടുത്തി മുൻ മാവോയാസ്റ്റ് നേതാവ് രംഗത്തെത്തി. മുൻ മാവോയിസ്റ്റ് നേതാവായ ശാന്തനു മഹാതോ ആണ് വിവാദ വെളിപ്പെടുത്തുമായി രംഗത്തെത്തിയത്. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് താനും, സുഹൃത്തുക്കളും ചേർന്നാണ് കിഷൻജിയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പശ്ചിമ മിഡ്‌നാപ്പൂരിലെ ഒരു ആദിവാസി ഗ്രാമത്തിൽ താമസിക്കുകയാണ് ശാന്തനും മഹാതോ. മാവോയിസ്റ്റുകൾക്കിടയിൽ നിന്നും വിട്ടുപോന്ന് സാധാരണ ജീവിതം നയിക്കുവാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഈ ആഗ്രഹം മുതലെടുത്താണ് തന്നെ കൊണ്ട് പൊലീസ് കൃത്യം ചെയ്യിച്ചതെന്ന് പൊലീസ് പറയുന്നു. കിഷൻജിക്കൊപ്പം എല്ലാ പ്രവർത്തനങ്ങളിലും കൂടെ ഉണ്ടായിരുന്ന താൻ് പൊലീസ് നിർദേശിച്ച പ്രകാരം കിഷൻജിയെ സമയം ഒത്തുവന്നപ്പോൾ വധിച്ചതാണെന്നും, മാവോയിസ്റ്റുകളായ സുഹൃത്തുക്കൾ രണ്ടുപേർ കൂടെ ഉണ്ടായിരുന്നതായും ശാന്തനു മഹാതോ പറഞ്ഞു.

കിഷൻജി കൊല്ലപ്പെട്ട് നാലുവർഷങ്ങൾക്ക് ശേഷമാണ് കിഷൻജിക്കൊപ്പം ഉണ്ടായിരുന്ന മാവോയിസ്റ്റ് നേതാവായ ശാന്തനു മഹാതോയുടെ വെളിപ്പെടുത്തൽ ഇപ്പോൾ ഉണ്ടാകുന്നത്. കിഷൻജിയെ വധിച്ചശേഷം അദ്ദേഹത്തിന്റെ ലാപ്‌ടോപ്പും, ആയുധങ്ങൾ അടക്കമുള്ളവയും പൊലീസിനു കൈമാറിയതായും അദ്ദേഹം പറഞ്ഞു.

ലാൽഖട്ടിൽ കിഷൻജിക്കും കൂട്ടർക്കുമൊപ്പം സിആർപിഎഫുമായി നടന്ന ഏറ്റുമുട്ടലിൽ താൻ പങ്കെടുത്തിരുന്നതായും അതിൽ വലതുകൈയിൽ അന്നേറ്റ മുറിവ് ഉണങ്ങിയ പാടുകളും ഇദ്ദേഹം കാട്ടുന്നുണ്ട്. കിഷൻജി കൊല്ലപ്പെട്ടതിനു ശേഷം മാവോയിസ്റ്റുകൾ ജാർഖണ്ഡ് വനമേഖലയിലേക്ക് പിന്മാറിയെന്നും, കുറെപ്പേർ കീഴടങ്ങിയെന്നും മഹാതോ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP