Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മമതയ്ക്ക് തിരിച്ചടി; അമിത്ഷായുടെ രഥയാത്രയ്ക്ക് കൊൽക്കത്ത ഹൈക്കോടതിയുടെ പച്ചക്കൊടി; അനുമതി സംസ്ഥാനത്ത് മൂന്നു ഘട്ടങ്ങളായി രഥയാത്ര നടത്തുന്നതിന്; ക്രമസമാധാനനില തകർക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ചുമതലയെന്ന് കോടതിയുടെ നിരീക്ഷണം

മമതയ്ക്ക് തിരിച്ചടി; അമിത്ഷായുടെ രഥയാത്രയ്ക്ക് കൊൽക്കത്ത ഹൈക്കോടതിയുടെ പച്ചക്കൊടി; അനുമതി സംസ്ഥാനത്ത് മൂന്നു ഘട്ടങ്ങളായി രഥയാത്ര നടത്തുന്നതിന്; ക്രമസമാധാനനില തകർക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ചുമതലയെന്ന് കോടതിയുടെ നിരീക്ഷണം

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ നേതൃത്വത്തിൽ നടത്താനിരുന്ന രഥയാത്രയ്ക്ക് കൊൽക്കത്ത ഹൈക്കോടതി അനുമതി നൽകി. തൃണമൂൽ സർക്കാർ അനുമതി നിഷേധിച്ചതിനെതിരേ ബിജെപി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ബിജെപി കോടതിയെ സമീപിച്ചത്. അമിത് ഷാ നയിക്കുന്ന രഥയാത്രയ്ക്ക് പശ്ചിമ ബംഗാളിലെ കൂച്ച്ബഹാർ ജില്ലയിൽ പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

രഥ യാത്ര നടന്നാൽ ജില്ലയിൽ വർഗീയ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സർക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത കോടതിയെ അറിയിച്ചിരുന്നു.രഥയാത്രയിൽ സംഘർഷം ഉണ്ടായാൽ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്ന് കോടതി ചോദിച്ചിരുന്നു. ക്രമസമാധാനപാലനം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നായിരുന്നു ബിജെപിക്കായി ഹാജരായ അനിന്ദ്യ മിത്രയുടെ മറുപടി.
ക്രമസമാധാനനില തകർക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും കോടതി നിരീക്ഷിച്ചു.

വർഗീയ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ രഥയാത്ര നിരോധിച്ചത്. ഡിസംബർ ഏഴിന് കൂച്ച്ബഹാർ ജില്ലയിൽ നിന്നാണ് രഥയാത്ര ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. മൂന്ന് ഘട്ടങ്ങളായി സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയായിരുന്നു യാത്ര കടന്നുപോകേണ്ടിയിരുന്നത്.

ബിജെപിയുടെ കുതിപ്പ് ഭയന്നാണ് മമത ബാനെർജി റാലിക്ക് അനുമതി നിഷേധിച്ചതെന്ന് അമിത് ഷാ പറഞ്ഞു. ജനാധിപത്യത്തെ തകർക്കുകയാണ് അവർ. എന്നാൽ ഇതുകൊണ്ടൊന്നും ബിജെപിയെ തടയാൻ ആർക്കുമാവില്ല. തന്റെ നേതൃത്വത്തിൽ പിന്നീട് രഥയാത്ര നടത്തിയിരിക്കും. ആര് വിചാരിച്ചാലും ഞങ്ങളെ തടയാനാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സീറ്റ് നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി രഥയാത്ര ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP