Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതി ഡെൽഹിയിൽ പിടിയിൽ; പിപി യൂസഫിനെ പിടികൂടിയത് സൗദി അറേബ്യയിൽനിന്ന് മടങ്ങി വരവെ; എൻഐഎ കോടതിയിൽ ഹാജരാക്കിയശേഷം ഇയാളെ കൊച്ചിയിലെത്തിച്ചേക്കും; അറസ്റ്റിലായത് തടിയന്റവിടെ നസീറിന്റെ കൂട്ടാളി

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതി ഡെൽഹിയിൽ പിടിയിൽ; പിപി യൂസഫിനെ പിടികൂടിയത് സൗദി അറേബ്യയിൽനിന്ന് മടങ്ങി വരവെ; എൻഐഎ കോടതിയിൽ ഹാജരാക്കിയശേഷം ഇയാളെ കൊച്ചിയിലെത്തിച്ചേക്കും; അറസ്റ്റിലായത് തടിയന്റവിടെ നസീറിന്റെ കൂട്ടാളി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ പ്രതി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. പി.പി യൂസഫിനെയാണ് പിടികൂടിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ഇയാൾ ഒന്നാം പ്രതി തടിയന്റവിടെ നസീറിന്റെ കൂട്ടാളിയാണ്. സൗദി അറേബ്യയിൽനിന്ന് വിമാനമാർഗം എത്തിയ ഉടൻ പിടിയിലാവുകയായിരുന്നു. ന്യൂഡൽഹിയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയശേഷം ഇയാളെ കൊച്ചിയിലെത്തിക്കാനാണ് നീക്കം.

കേസിലെ പിടികിട്ടാപ്പുള്ളിയായ തലശ്ശേരി ചെറുപറമ്പത്ത് ഉരക്കള്ളിയിൽ മുഹമ്മദ് അസറിനെ ദേശീയ അന്വേഷണ ഏജൻസി അടുത്തിടെ പിടികൂടിയിരുന്നു. ഒളിവിൽപ്പോയ ഇയാളെ 13 വർഷത്തിനു ശേഷമാണ് പിടികൂടിയത്. സൗദി അറേബ്യ നാടുകടത്തിയതിനെ തുടർന്ന് രാജ്യത്ത് എത്തിയ ഉടൻ വലയിലായി.

ലഷ്‌ക്കർ-ഇ.-തൊയ്ബയുടെ ദക്ഷിണേന്ത്യൻ കമാന്ററായിരുന്ന തടിയന്റവിടെ നസീറായിരുന്നു കോഴിക്കോട് ഇരട്ട സ്‌ഫോടനത്തിലെ മുഖ്യ ആസൂത്രകൻ. ഇക്കാര്യം ഇവർക്കെതിരെയുള്ള കുറ്റപത്രത്തിൽ വ്യക്തമാക്കുകയുണ്ടായിരുന്നു. 2006 മാർച്ച് 3 ന് ഉച്ചക്ക് 12.55 ന് കോഴിക്കോട് കെ.എസ്. ആർ.ടി.സി സ്റ്റാൻഡിലും 15 മിനുട്ടിന് ശേഷം മൊഫ്യൂസൽ ബസ്സ് സ്റ്റാൻഡിലുമാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ആളപായമുണ്ടായിരുന്നില്ലെങ്കിലും രണ്ട് പൊലീസുകാരടക്കം മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.

ഈ സംഭവത്തോടെ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗവും എൻ.ഐ.എ യേയും കേരളത്തിൽ അതീവ തീവ്രവാദ സാന്നിധ്യമുള്ള മേഖലയായി കണ്ടു. പല സംഘടനകളേയും കോഴിക്കോട് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും 2010 ൽ തടിയന്റവിടെ നസീറിനെ കസ്റ്റഡിയിലെടുത്തതോടെയാണ് സ്‌ഫോടനത്തിന്റെ യഥാർത്ഥ കാരണക്കാരെ കണ്ടെത്തിയത്.

ഇന്ത്യൻ മുജാഹിദ്ദീൻ എന്ന സംഘടനയാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്ന് നസീറിന്റെ മൊഴിയിൽ നിന്നും മനസ്സിലായി. മാറാട് കലാപത്തിലെ പ്രതികൾക്ക് ജാമ്യം നിഷേധിക്കപ്പെട്ടതിന്റെ പ്രതികാരമായാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത്. തടിയന്റവിടെ നസീറിന്റെ നിർദ്ദേശമനുസരിച്ച് മുഹമ്മദ് അസ്ഹറിന്റെ കണ്ണൂരിലെ വീട്ടിൽ നിന്നായിരുന്നു ബോംബുകൾ നിർമ്മിച്ചത്.

ഇതിനെല്ലാം നേതൃത്വം നൽകിയത് തടിയന്റവിട നസീറിന്റെ ഒപ്പം മുഹമ്മദ് അസ്ഹർ, അബ്ദുൾ ഹാലിം, കെ.പി. യൂസഫ്, ഷഫാസ് എന്നിവരായിരുന്നു. 2009 ഡിസംബർ 18-നാണ് എൻ.ഐ.എ. കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. തുടർന്ന് പ്രതികളുടെ വിവരങ്ങൾ രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP