Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിയിൽ യാത്ര ചെയ്യാനും പായിൽ കിടന്ന് എളിമ കാട്ടാനുമായി കുമാരസ്വാമി ചിലവഴിച്ചത് ഒരു കോടി രൂപ! കിടക്ക പോലും തനിക്ക് വേണ്ടെന്ന പറഞ്ഞ് പായയിൽ കിടക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം വൈറലായതിന് പിന്നാലെ കാര്യം തിരക്കിയവർ കണ്ടെത്തിയത് കോടികളുടെ ധൂർത്ത്; മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും വേണ്ടി ഖജനാവിൽ നിന്നും ധൂർത്ത്

കെഎസ്ആർടിയിൽ യാത്ര ചെയ്യാനും പായിൽ കിടന്ന് എളിമ കാട്ടാനുമായി കുമാരസ്വാമി ചിലവഴിച്ചത് ഒരു കോടി രൂപ! കിടക്ക പോലും തനിക്ക് വേണ്ടെന്ന പറഞ്ഞ് പായയിൽ കിടക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം വൈറലായതിന് പിന്നാലെ കാര്യം തിരക്കിയവർ കണ്ടെത്തിയത് കോടികളുടെ ധൂർത്ത്; മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും വേണ്ടി ഖജനാവിൽ നിന്നും ധൂർത്ത്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി എളിമകാട്ടാനായി ഖജനാവിൽ നിന്നും പൊടിച്ചത് ഒരു കോടി രൂപ! ഗ്രാമത്തിലേക്ക് മുഖ്യമന്ത്രി യാത്ര ചെയ്തത് അടക്കം കെഎസ്ആർടിസിയിൽ ആയിരുന്നെങ്കിലും കൂടെയുള്ള പരിവാരങ്ങൾക്കായാണ് വൻതുക ചെലവാക്കിയത്. സർക്കാർ സ്‌കൂളിലായിരുന്നു താമസം. കിടക്ക പോലും തനിക്ക് വേണ്ടെന്ന പറഞ്ഞ് പായയിൽ കിടന്നുറങ്ങി കുമാര സ്വാമി. ഈ ചിത്രം ചിത്രവും പത്രങ്ങളായ പത്രങ്ങളിൽ അച്ചടിച്ചു വന്നു. സൈബർ ലോകത്ത് വൈറലായി. ഇതൊക്കെ കണ്ട് പാവം മുഖ്യൻ എന്നു ആളുകൾ കരുതിയിരിക്കേയാണ് ചെലവായ തുകയുടെ വിവരങ്ങൾ പുറത്തുവന്നത്.

ഗ്രാമങ്ങളെ അറിയുന്നതിന്റെ ഭാഗമായി ചന്ദർകി ഗ്രാമത്തിലേക്കു അദ്ദേഹം നടത്തിയ ഈ ലളിത യാത്രയ്ക്ക വേണ്ടി ഒറ്റ ദിവസം കൊണ്ടാണ് ഒരു കോടിയിലേറെ രൂപ പൊടിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 25 ലക്ഷം രൂപ അദ്ദേഹത്തിന്റെയും പരിവാരത്തിന്റെയും ഭക്ഷണത്തിന് മാത്രം ചെലവായി. യാദ്ഗിർ ജില്ലയിലെ വിവിധ ഭാഗത്ത് നിന്നുള്ളവരുണ്ടായിരുന്നു ഗ്രാമസന്ദർശനത്തിൽ പങ്കാളികളായത്. 25000 പേർക്ക് വേണ്ടി ഭക്ഷണം ഒരുക്കി എന്ന് പറയുമ്പോഴും കഴിക്കാൻ 15,000 പേരെ ഉണ്ടായിരുന്നുള്ളൂ. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രാഷ്ട്രീയക്കാർക്കും മറ്റുദ്യോഗസ്ഥർക്കുമായി അത്താഴം ഒരുക്കിയിരുന്നു. പ്രഭാത ഭക്ഷണ ചിലവും ഈ 25 ലക്ഷത്തിൽ ഉൾപ്പെടും.

ജനങ്ങളുടെ നിവേദനങ്ങളും മറ്റും സ്വീകരിക്കുന്നതിനായി താത്ക്കാലിക ഓഫീസ് തയ്യാറാക്കാനാണ് 25 ലക്ഷം രൂപ വേറെ ചെലവായത്. സ്റ്റേജിനും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങൾക്കുമാണ് 50 ലക്ഷം രൂപ ചെലവായത്. ജനതാ ദർശൻ യാത്രയിൽ കുമാരസ്വാമി 4000 ആളുകളെ കണ്ടിരുന്നു. ഇതുകൂടാതെ ഓൺലൈൻ ആയി നിവേദനങ്ങൾ നൽകിയവർ 18,000ത്തോളം വരും.

ഗ്രാമപ്രദേശങ്ങളിൽ താമസിച്ച് ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും നേരിട്ടറിയുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഗ്രാമവാസ്തവ്യ പരിപാടി നടത്തുന്നത്. നേരത്തേ കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് 'ഗ്രാമവാസ്തവ്യ' പരിപാടി ആദ്യം ആരംഭിച്ചത്. അന്ന് ഏറെ ജനപ്രീതി ലഭിച്ച പരിപാടി ഇത്തവണ മുഖ്യമന്ത്രിയായപ്പോഴും തുടരാൻ കുമാരസ്വാമി തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP