Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗിന്നസ് റെക്കോർഡിൽ ഇടം നേടി കുംഭമേള; ഗിന്നസ് അധികൃതർ പരിഗണിച്ചത് ജനക്കൂട്ട നിയന്ത്രണവും ശുചീകരണവും പൊതുവിടങ്ങളിലെ പെയിന്റിങ്ങും; 10,000 പേർ ചേർന്ന് മൂന്നു മിനിട്ട് നേരം കുംഭമേള പരിസരം വൃത്തിയാക്കുകയും ചെയ്തതോടെ റെക്കോർഡിലേക്ക് കയറിയത് ഞെടിയിടയിൽ

ഗിന്നസ് റെക്കോർഡിൽ ഇടം നേടി കുംഭമേള; ഗിന്നസ് അധികൃതർ പരിഗണിച്ചത് ജനക്കൂട്ട നിയന്ത്രണവും ശുചീകരണവും പൊതുവിടങ്ങളിലെ പെയിന്റിങ്ങും; 10,000 പേർ ചേർന്ന് മൂന്നു മിനിട്ട് നേരം കുംഭമേള പരിസരം വൃത്തിയാക്കുകയും ചെയ്തതോടെ റെക്കോർഡിലേക്ക് കയറിയത് ഞെടിയിടയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ കുംഭമേള ഗിന്നസ് റെക്കോർഡിലും ഇടം നേടി. യുപിയിലെ പ്രയാഗ് രാജിൽ ഇത്തവണ നടന്ന കുംഭ മേളയാണ് ഇപ്പോൾ ഏറെ ചർച്ചായിരിക്കുന്നതും. മേള നടന്ന സ്ഥലത്ത് ജനക്കൂട്ട നിയന്ത്രണം, ശുചീകരണം, പൊതു സ്ഥലങ്ങളിൽ നടന്ന പെയിന്റിങ് തുടങ്ങിയവയാണ് ഗിന്നസ് അധികൃതർ പരിഗണിച്ചത്. കുംഭമേള നടന്ന സ്ഥലം ലോക ഗിന്നസ് റെക്കോർഡിന്റെ മൂന്ന് പ്രതിനിധികൾ സന്ദർശിച്ചിരുന്നു.

മൂന്ന് മിനിറ്റ് നേരം തുടർച്ചയായി കുംഭമേള പരിസരം 10,000 പേർ ചേർന്ന് വൃത്തിയാക്കിയതോടെ കുംഭമേള റെക്കോർഡിൽ ഇടം പിടിച്ചു. ഉത്തർപ്രദേശ് ആരോഗ്യവകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യവകുപ്പ് മന്ത്രിയും പ്രയാഗ് രാജ് എംഎൽഎയുമായ സിദ്ധാർഥ് നാഥ് സിങ് ചൂലെടുത്ത് പരിപാടിയിൽ പങ്കെടുത്തു.

ശുചിയാക്കൽ തൊഴിലാളികളാണ് കുംഭമേളയിലെ യഥാർഥ ഹീറോമാർ എന്ന് മന്ത്രി പരിപാടിക്ക് ശേഷം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മത അധിഷ്ഠിതമായ മനുഷ്യ സംഗമമാണ് കുംഭമേളയിൽ നടക്കുന്നത്. 'ഇന്ത്യയിലും വിദേശത്ത് നിന്നും ദശലക്ഷക്കണക്കിന് ആളുകൾ കഴിഞ്ഞ രണ്ട് മാസമായി കുംഭമേളയിൽ എത്തി. അവരെല്ലാം ഇവിടുത്തെ പരിസര ശുചിത്വം കണ്ടാണ് അത്ഭുതപ്പെടുന്നത്.' മന്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 14-ന് തുടങ്ങിയ കുംഭമേളയുടെ സമാപനം മാർച്ച് നാലിനായിരുന്നു.

മൂന്നു വർഷത്തിൽ ഒരിക്കലാണ് കുംഭമേള നടക്കുന്നത്. ഹരിദ്വാർ (ഗംഗാ നദി), പ്രയാഗ് (ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമം), ഉജ്ജയിനി (ക്ഷിപ്ര നദി), നാസിക് (ഗോദാവരി നദി) എന്നിവയിൽ ഒരു സ്ഥലമാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. 12 വർഷത്തിലൊരിക്കൽ ഓരോ സ്ഥലവും തെരഞ്ഞെടുക്കപ്പെടും.

ഏതാണ്ട് 5 കോടി വിശ്വാസികളാണ് ഓരോ തവണയും അർത്ഥ കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നത്. ഇത് ഒരു ദിവസത്തെ കണക്കാണെന്നോർക്കണം.ഓരോ കുംഭമേളയിലും 15 കോടിയിലേറെ ആൾക്കാരാണ് പങ്കെടുക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ആൾക്കാർ ഒത്തുചേരുന്ന മേളയാണിത്. യുകെയിലെ ആകെ ജനസംഖ്യയുടെ ഇരട്ടിയും സ്‌പെയിനിലെ ജനസംഖ്യയുടെ നാലിരട്ടിയുമാണിത്.

ആസ്‌ട്രേലിയൻ ജനസംഖ്യയുടെ ഏഴു മടങ്ങാണ് എന്ന് മനസിലാക്കുമ്പോൾ എത്ര ബൃഹത്തായ ഒരു സംഗമമാണിതെന്ന് തിരിച്ചറിയാനാവും.
കുഭമേള നടക്കുന്ന സമയത്ത് അതാത് നദികളിലെ വെള്ളം അമൃതാകും എന്നാണ് വിശ്വാസം. ഓരോ വർഷവും വ്യാഴം, സൂര്യൻ. ചന്ദ്രൻ എന്നിവയുടെ സ്ഥാനത്തിനനുസരിച്ചാണ് ദിവസം തീരുമാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP