Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകെയുള്ള സമ്പാദ്യമായ ആടുകളെ വിറ്റു ശൗച്യാലയം നിർമ്മിച്ചു; 106-ാം വയസ്സിൽ സ്വച്ഛ് ഭാരത് അഭിയാനു വേണ്ടി പ്രവർത്തിച്ച കുൻവർ ഭായ് അന്തരിച്ചു

ആകെയുള്ള സമ്പാദ്യമായ ആടുകളെ വിറ്റു ശൗച്യാലയം നിർമ്മിച്ചു; 106-ാം വയസ്സിൽ സ്വച്ഛ് ഭാരത് അഭിയാനു വേണ്ടി പ്രവർത്തിച്ച കുൻവർ ഭായ് അന്തരിച്ചു

റായ്പൂർ: 106-ാം വയസ്സിലും ചുറു ചുറുക്കോടെ സ്വച്ഛ് ഭാരത് അഭിയന് വേണ്ടി ഓടി നടന്ന കുൻവർ ഭായ് അന്തരിച്ചു. സ്വച്ഛ് ഭാരത് അഭിയാനിൽ നിന്നും ഊർജം ഉൾക്കൊണ്ട് ആകെയുള്ള സമ്പാദ്യമായ ആടുകളെ വിറ്റ് സ്വന്തം വീട്ടിൽ ശൗചാലയം പണിതാണ് കുൻവർ ഭായ് വാർത്തകളിൽ ഇടം നേടിയത്. അവശതകളെ മറികടന്ന് സ്വച്ഛ് ഭാരത് അഭിയാന് വേണ്ടി പ്രവർത്തിക്കുകയായിരുന്നു കുൻവർ ഭായി.

വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിൽ കഴിയുകയായിരുന്നു ഇവർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് മിഷനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കുൻവർ ഭായ് സ്വച്ഛ് ഭാരതിന്റെ പ്രവർത്തകയായി മാറുകയായിരുന്നു. റായ്പൂരിലെ കൊട്ടബാരി ഗ്രാമത്തിലായിരുന്നു കുൻവർ ഭായുടെ താമസം.

ഗ്രാമത്തിലെ എല്ലാവരേയും പോലെ അടുത്തുള്ള വന പ്രദേശങ്ങളിലായിരുന്നു കുൻവർ ഭായിയും കുടുംബവും പ്രാഥമിക കൃത്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. എന്നാൽ അടുത്തുള്ള സ്‌കൂളിൽ കളക്ടർ ക്ലാസ് എടുക്കാൻ വന്നതോടെ കഥ മാറി. ഇതോടെ ശൗചാലയം പണിയാൻ കുൻവർ തീരുമാനിച്ചു. ഇതിനായി ആകെ സമ്പാദ്യമായ 20 ആടുകളിൽ ഏഴ് എണ്ണത്തെ വിറ്റു. ഗ്രാമത്തിൽ പലർക്കും പ്രചോദനം പകരുന്നതായിരുന്നു കുൻവറിന്റെ പ്രവൃത്തി. ആ ഗ്രാമത്തിലെ ആദ്യ ശൗചാലയമായിരുന്നു അത്. 15 ദിവസമെടുത്തതാണ് പണി പൂർത്തിയായത്. അതോടെ ഗ്രാമവാസികളെല്ലാം സന്ദർശനത്തിനെത്തി. മാത്രമല്ല എല്ലാവരും അവരുടെ വീടുകളിൽ ശൗചാലയം പണിയുകയും ചെയ്തു.

ബിബിസിയുടെ ഗീത പാണ്ഡെയാണ് അവരുടെ കഥ ലോകത്തിനു മുന്നിൽ എത്തിച്ചത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ ആദരിക്കുകയും ചെയ്തു. സ്വഛ് ഭാരത് അഭിയാന്റെ ഛത്തീസ്‌ഗഡിലെ ജ്വലിക്കുന്ന മാതൃകയാണ് കുൻവറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP