Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതിയുടെ മൃതദേഹം കണ്ടെത്തിയത് പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ; ബസ് സ്റ്റാൻഡിലെ പെട്ടി കണ്ട യാത്രക്കാർ വിവരമറിയിച്ചത് പൊലീസിൽ; മൃതദേഹം പരിക്കുകളൊന്നുമില്ലാത്ത നിലയിൽ

യുവതിയുടെ മൃതദേഹം കണ്ടെത്തിയത് പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ; ബസ് സ്റ്റാൻഡിലെ പെട്ടി കണ്ട യാത്രക്കാർ വിവരമറിയിച്ചത് പൊലീസിൽ; മൃതദേഹം പരിക്കുകളൊന്നുമില്ലാത്ത നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ബവാനയിൽ യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ യാത്രക്കാരാണ് ബസ് സ്റ്റാൻഡിൽ പെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പെട്ടി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 30 വയസ്സ് പ്രായം തോന്നിപ്പിക്കുന്ന യുവതിയുടെ മൃതദേഹത്തിൽ പരിക്കുകളില്ലെന്നും വസ്ത്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP