Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രസവവേദനയെ തുടർന്ന് ആംബുലൻസ് വിളിച്ചത് ഭർത്താവ്; കാത്തിരുന്നിട്ടും വരാതിരുന്നതോടെ ആശുപത്രിയിലേക്ക് പുറപ്പെട്ടത് ഇരുചക്രവാഹനത്തിൽ; ആശുപത്രിയിലെത്തുന്നതിന് മുൻപ് യുവതി പ്രസവിച്ചത് സംസ്ഥാന പാതയിൽ

പ്രസവവേദനയെ തുടർന്ന് ആംബുലൻസ് വിളിച്ചത് ഭർത്താവ്; കാത്തിരുന്നിട്ടും വരാതിരുന്നതോടെ ആശുപത്രിയിലേക്ക് പുറപ്പെട്ടത് ഇരുചക്രവാഹനത്തിൽ; ആശുപത്രിയിലെത്തുന്നതിന് മുൻപ് യുവതി പ്രസവിച്ചത് സംസ്ഥാന പാതയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: ആംബുലൻസ് സമയത്ത് വരാത്തത് കാരണം യുവതി സംസ്ഥാന പാതയിൽ പ്രസവിച്ചു. മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലാണ് സംഭവം നടന്നത്. മധ്യപ്രദേശിൽ ഗർഭിണികളെ ആശുപത്രിയിലെത്തിക്കുന്ന ജനനി എക്സ്‌പ്രസ് പദ്ധതി പ്രകാരമുള്ള ആംബുലൻസിനെ കാത്തിരുന്നതാണ് യുവതി. ഭർത്താവാണ് ആംബുലൻസ് വിളിച്ചത്. എന്നാൽ, ആംബുലൻസ് എത്താൻ വൈകിയതിനെ തുടർന്ന് ഭർത്താവിന്റെ ഇരുചക്രവാഹനത്തിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും ആശുപത്രിയിലെത്തും മുമ്പ് യുവതി പ്രസവിച്ചു.

പ്രസവത്തെ തുടർന്ന്, അമ്മയെയും കുഞ്ഞിനെയും ഷാഹ്പുർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. കൈക്കുഞ്ഞിനെയും കൊണ്ടാണ് ഇവർ ആശുപത്രിയിലെത്തിയതെന്നും അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP