Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മീ ടൂ ക്യാമ്പയിനിൽ കുരുക്കിലായ എം.ജെ അക്‌ബറിന് പിന്തുണയുമായി മാധ്യമപ്രവർത്തക; പാട്യാല കോടതിയിൽ സമർപ്പിച്ച അപകീർത്തി കേസിന്റെ വാദത്തിനിടെ പരാമർശവുമായി ജൊയീതാ ബസു; ജൊയീതാ അക്‌ബറിന്റെ പരാതിയിലെ ആറ് സാക്ഷികളിൽ ഒരാൾ; 20 വർഷമായി അക്‌ബറിനെ പരിചയമുണ്ടെന്നും അദ്ദേഹത്തിന്റെ സൽപേര് നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബസു

മീ ടൂ ക്യാമ്പയിനിൽ കുരുക്കിലായ എം.ജെ അക്‌ബറിന് പിന്തുണയുമായി മാധ്യമപ്രവർത്തക; പാട്യാല കോടതിയിൽ സമർപ്പിച്ച അപകീർത്തി കേസിന്റെ വാദത്തിനിടെ പരാമർശവുമായി ജൊയീതാ ബസു; ജൊയീതാ അക്‌ബറിന്റെ പരാതിയിലെ ആറ് സാക്ഷികളിൽ ഒരാൾ; 20 വർഷമായി അക്‌ബറിനെ പരിചയമുണ്ടെന്നും അദ്ദേഹത്തിന്റെ സൽപേര് നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബസു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മീ ടൂ ആരോപണങ്ങളിൽ കുരുങ്ങി പ്രതിച്ഛായ നഷ്ടപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തകനും മുൻകേന്ദ്ര മന്ത്രിയുമായ എം.ജെ അക്‌ബറിന് പിന്തുണയുമായി മാധ്യമപ്രവർത്തക രംഗത്ത്. അക്‌ബർ മാന്യനും സമർഥനുമായ അദ്ധ്യാപകനാണെന്നാണ് മുതിർന്ന മാധ്യമ പ്രവർത്തകയായ ജൊയീതാ ബസു വ്യക്തമാക്കിയത്. തന്റെ നേർക്കുയർന്ന മീ ടൂ ആരോപണത്തിനെതിരെ അക്‌ബർ പട്യാല ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നു. ഇതിന്റെ വാദത്തിനിടെയാണ് ബസുവിന്റെ പരാമർശം.

അക്‌ബർ സമർപ്പിച്ച പരാതിയിലെ ആറു സാക്ഷികളിൽ ഒരാളാണ് ജൊയീതാ ബസു. അക്‌ബറിനെ കഴിഞ്ഞ 20 വർഷമായി തനിക്ക് പരിചയമുണ്ട്. താൻ മാധ്യമപ്രവർത്തനം ആരംഭിച്ച കാലം മുതൽ അദ്ദേഹം ഒപ്പമുണ്ട്. ഒരു മാധ്യമ പ്രവർത്തക ഏതു രീതിയിൽ പ്രവർത്തിക്കണമെന്നു പഠിച്ചത് അ്ബറിന്റെ പക്കൽ നിന്നാണ്. തന്റെ ജോലിയോടു നൂറു ശതമാനം ആത്മാർത്ഥതയുള്ള ആളാണ് അദ്ദേഹം. തന്റെയും സമൂഹത്തിന്റെയും കണ്ണിൽ അദ്ദേഹം തികച്ചും മാന്യതയും മതിപ്പുമുള്ള ആളാണ്.- ജൊയീതാ ബസു പറഞ്ഞു.

അക്‌ബറിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെയും ജൊയീത രംഗത്തു വന്നു. അക്‌ബറിന്റെ സൽപ്പേര് നശിപ്പിക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമമാണ് പ്രിയയുടേതെന്നു ജൊയീതാ പറഞ്ഞു. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ അദ്ദേഹത്തിനെതിരെ യാതൊരും പരാതിയും ഉയർന്നിട്ടില്ല. ഇപ്പോൾ ഒരു സുപ്രഭാതത്തിൽ അങ്ങനെ കേൾക്കുമ്പോൾ അതിന് അസ്വഭാവികതയുണ്ടെന്നും ജൊയീതാ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP