Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചികിത്സാ ആവശ്യങ്ങൾക്കായി പരോൾ കാലാവധി നീട്ടി നൽകണമെന്ന് ലാലു പ്രസാദ് യാദവ്; കാലാവധി നീട്ടില്ലെന്നും ലാലുവിനോട് ജയിലിലേക്ക് മടങ്ങണമെന്നും കോടതി; മതിയായ ചികിത്സ നൽകണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശം

ചികിത്സാ ആവശ്യങ്ങൾക്കായി പരോൾ കാലാവധി നീട്ടി നൽകണമെന്ന് ലാലു പ്രസാദ് യാദവ്; കാലാവധി നീട്ടില്ലെന്നും ലാലുവിനോട് ജയിലിലേക്ക് മടങ്ങണമെന്നും കോടതി; മതിയായ ചികിത്സ നൽകണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

പട്ന: ചികിത്സാ ആവശ്യങ്ങൾക്കായി പരോൾ കാലാവധി നീട്ടി നൽകണമെന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ അപേക്ഷ കോടതി തള്ളി. ജാർഖണ്ഡ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ഇതിനു പിന്നാലെ ഈ മാസം 30 തന്നെ ജയിലിലേക്ക് മടങ്ങി പോകുവാനും അദ്ദേഹത്തോട് കോടതി നിർദ്ദേശിച്ചു.

ചികിത്സാ ആവശ്യങ്ങൾക്കായി പരോൾ കാലാവധി നീട്ടിനൽകണമെന്നായിരുന്നു ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടത്. എന്നാൽ, മതിയായ ചികിത്സ നൽകാൻ സർക്കാരിനോട് നിർദേശിക്കുകയാണ് ഹർജി പരിഗണിച്ച ജസ്റ്റിസ് അർപേഷ് കുമാർ സിങ് ചെയ്തത്. ഓഗസ്റ്റ് 30ന് മുമ്പ് കീഴടങ്ങണമെന്നും ലാലു പ്രസാദ് യാദവിനോട് ജസ്റ്റിസ് നിർദേശിച്ചു.

കിഡ്നി സ്റ്റോൺ, പ്രോസ്ട്രേറ്റ് വീക്കം എന്നീ അസുഖങ്ങളുള്ളതിനാൽ ചികിത്സയ്ക്കായി പരോൾ കാലാവധി നീട്ടണമെന്നാണ് ലാലു പ്രസാദ് യാദവിനു വേണ്ടി ഹാജരായ അഡ്വ.മനു അഭിഷേക് സിങ്വി വാദിച്ചത്. മൂന്നുമാസം പരോൾ അനുവദിച്ചിട്ടുള്ളതാണെന്നും ഇനിയും കാലാവധി നീട്ടിനല്കേണ്ടതില്ലെന്നും സിബിഐ കൗൺസിൽ രാജീവ് സിൻഹ വാദിച്ചു.

തുടർചികിത്സ ആവശ്യമാണെങ്കിൽ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് അദ്ദേഹത്തെ മാറ്റാമെന്നും സിൻഹ അഭിപ്രായപ്പെട്ടു. ബീഹാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ കാലിത്തീറ്റ കുംഭകോണത്തിന്റെ പേരിലാണ് ലാലു പ്രസാദ് യാദവിനെ കോടതി ജയിൽശിക്ഷയ്ക്ക് വിധിച്ചത്. ഇപ്പോൾ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ലാലുപ്രസാദ് യാദവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP