Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അംബാനി കുടുംബത്തിന് സുരക്ഷയേകാൻ വാഹനവ്യൂഹത്തിലേക്ക് പുത്തൻ അതിഥി; വന്നത് നാലു കോടി വിലയുള്ള ലംബോർഗിനിയുടെ ആഡംബര എസ്‌യുവി ഉറുസ്; പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ കാറിന് വേണ്ടത് വെറും 3.6 സെക്കൻഡ്; പരമാവധി വേഗം മണിക്കൂറിൽ 305 കിലോമീറ്റർ

അംബാനി കുടുംബത്തിന് സുരക്ഷയേകാൻ വാഹനവ്യൂഹത്തിലേക്ക് പുത്തൻ അതിഥി; വന്നത് നാലു കോടി വിലയുള്ള ലംബോർഗിനിയുടെ ആഡംബര എസ്‌യുവി ഉറുസ്; പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ കാറിന് വേണ്ടത് വെറും 3.6 സെക്കൻഡ്; പരമാവധി വേഗം മണിക്കൂറിൽ 305 കിലോമീറ്റർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ; ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട് രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനിക്ക്. അതുകൊണ്ടുതന്നെ നിരവധി സുരക്ഷാഭടന്മാരുടെ അകമ്പടിയോടെയാണ് ഈ കോടിശ്വരന്റെ യാത്രകൾ. മുകേഷ് അംബാനിക്ക് മാത്രമല്ല ഭാര്യയ്ക്കും മക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും സുരക്ഷ നൽകുന്നതിനായി 16 കോടിയുടെ ആഡംബര വാഹനങ്ങൾ നേരത്തെ വാങ്ങിയിരിക്കുന്നത് വലിയ വാർത്തയായിരുന്നു ആ നിരയിലേക്കാണ് അംബാനി പുതിയ വാഹനവും എത്തിച്ചിരിക്കുന്നത്.

ബെന്റ്ലിയും ബെൻൈഗയും ബെൻസ് എസ്‌ക്ലാസും ബിഎംഡബ്ല്യുവും റോൾസ് റോയ്സും തുടങ്ങി ആഡംബര താരങ്ങളെയെല്ലാം ആളുകൾക്ക് ഒരുമിച്ച് കാണാനുള്ള അസുലഭ അവസരമാണ് അംബാനിയുടെ ഈ നഗരയാത്രകൾ. കഴിഞ്ഞ ദിവസം അംബാനിയുടെ വാഹന വ്യൂഹത്തിൽ പ്രത്യക്ഷപ്പെട്ട ലംബോർഗിനി ഉറുസാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

ലാൻഡ് റോവറിന്റേയും എൻഡവറിന്റേയും അകമ്പടിയോടെ സഞ്ചരിക്കുന്ന ഉറുസ് അംബാനിയുടെ വാഹന ശേഖരത്തിലെ ഏറ്റവും പുതിയ വാഹനമാണെന്നാണ് കരുതുന്നത്. ലംബോർഗിനിയുടെ ആഡംബര എസ് യു വിയായ ഉറുസിന്റെ 25 യൂണിറ്റുകളാണ് കഴിഞ്ഞ വർഷം ഇന്ത്യയ്ക്കായി കമ്പനി അനുവദിച്ചത്. രാജ്യാന്തര വിപണിയിൽ സൂപ്പർ ഹിറ്റായി മാറിയ മോഡലിന്റെ ഓൺറോഡ് വില ഏകദേശം 4 കോടി രൂപയാണ്.

ദശാബ്ദങ്ങളായി ഉൽപന്ന ശ്രേണിയിൽ എസ് യു വിയില്ലാതെയായിരുന്നു ലംബോർഗിനിയുടെ പടയോട്ടം. ഈ വിടവ് നികത്താൻ ലക്ഷ്യമിട്ട് കമ്പനി അണിയിച്ചൊരുക്കിയ വാഹനമാണ് ഉറുസ്. നാലു ലീറ്റർ, വി8്, ട്വിൻ ടർബോ എൻജിനാണ് ഉറുസിൽ. പരമാവധി 650 ബി എച്ച് പി വരെ കരുത്തും 850 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. വെറും 3.6 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്തുന്ന ഉറുസിന്റെ പരമാവധി വേഗം മണിക്കൂറിൽ 305 കിലോമീറ്ററാണ്.

ഏകദേശം 3.7 കോടി രൂപ വരുന്ന രണ്ട് ബെന്റ്‌ലി ബെന്റൈഗയിലാണ് അംബാനി പുത്രന്മാരുടെ യാത്ര. അതിന് അകമ്പടിയായി നാലു റേഞ്ച് റോവർ ഡിസ്‌കവറിയും ഒരു റേഞ്ച് റോവറും ആറ് ഫോഡ് എൻഡേവറും മൂന്ന് റേഞ്ച് റോവർ സ്‌പോർട്ടും രണ്ട് ബിഎംഡബ്ല്യു എക്‌സ് 5 വുമുണ്ട്. എല്ലാവാഹനങ്ങളുടേയും വില കൂട്ടിയാൽ അംബാനിയുടെ മക്കൾ സഞ്ചരിച്ച വാഹനവ്യൂഹത്തിന്റെ എക്‌സ്‌ഷോറും വില മാത്രം 16.55 കോടി രൂപ വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP