Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് സ്ഥലമുടമ; പെൺകുട്ടി ഗർഭിണിയായതോടെ പണം നൽകി കേസ് ഒതുക്കാൻ ശ്രമം; പീഡിപ്പിച്ചത് പെൺകുട്ടിയും വീട്ടുകാരും കൃഷി നടത്തിവന്ന പാടത്തിന്റെ ഉടമ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് സ്ഥലമുടമ; പെൺകുട്ടി ഗർഭിണിയായതോടെ പണം നൽകി കേസ് ഒതുക്കാൻ ശ്രമം; പീഡിപ്പിച്ചത് പെൺകുട്ടിയും വീട്ടുകാരും കൃഷി നടത്തിവന്ന പാടത്തിന്റെ ഉടമ

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം രണ്ടരലക്ഷം രൂപ നൽകി കേസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചയാൾ അറസ്റ്റിലായി. തെലങ്കാനയിലാണ് സംഭവം.

പെൺകുട്ടി ഗർഭിണിയായതോടെയാണ് കുറ്റാരോപിതൻ പണം നൽകി രക്ഷപ്പെടാനുള്ള നീക്കം നടത്തിയത്. മാതാപിതാക്കൾക്കൊപ്പം പരുത്തിപ്പാടത്ത് പണി ചെയ്തുവരികയായിരുന്നു പെൺകുട്ടി. വിവാഹം ചെയ്തുകൊള്ളാമെന്ന് വിശ്വസിപ്പിച്ചാണ് കൃഷിസ്ഥലത്തിന്റെ ഉടമയായ വെങ്കട്ടയ്യ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഗർഭിണിയായതോടെ പെൺകുട്ടിയെ എങ്ങനെയും ഒഴിവാക്കാനായിരുന്നു വെങ്കട്ടയ്യയുടെ ശ്രമം. മകളുടെ ശരീരത്തിലെ മാറ്റങ്ങൾ കണ്ട് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതോടെയാണ് അവൾ ഗർണിയാണെന്ന വിവരം അമ്മയറിഞ്ഞത്.

വിവരം പുറത്തറിയാതിരിക്കാൻ രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാമെന്ന് വെങ്കട്ടയ്യ പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചു. ഗ്രാമത്തിലെ ചില മുതിർന്നവരാണ് സംഭവത്തിൽ മധ്യസ്ഥരായത്. എങ്ങനെയോ വിവരമറിഞ്ഞെത്തിയ പൊലീസ് ഈ അഞ്ച് മധ്യസ്ഥരെയും വെങ്കട്ടയ്യയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പണം നൽകിയശേഷം വെങ്കട്ടയ്യ പെൺകുട്ടിയുടെ മാതാപിതാക്കളെക്കൊണ്ട് കരാറിൽ ഒപ്പുവയ്‌പ്പിക്കുകയും ചെയ്തിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP