Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിലെത്തുന്ന ട്രംപിന്റെ സുരക്ഷയ്ക്കായി കുരങ്ങ് സേനയും; താജ്മഹലിലെ കുരങ്ങന്മാർ അമേരിക്കൻ പ്രസിഡന്റിനെ ആക്രമിക്കാതിരിക്കാൻ വിന്യസിച്ചിരിക്കുന്നത് അഞ്ച് ലങ്കൂർ കുരങ്ങുകളെ

ഇന്ത്യയിലെത്തുന്ന ട്രംപിന്റെ സുരക്ഷയ്ക്കായി കുരങ്ങ് സേനയും; താജ്മഹലിലെ കുരങ്ങന്മാർ അമേരിക്കൻ പ്രസിഡന്റിനെ ആക്രമിക്കാതിരിക്കാൻ വിന്യസിച്ചിരിക്കുന്നത് അഞ്ച് ലങ്കൂർ കുരങ്ങുകളെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്നത്. അഹമ്മദാബാദിലെ ചേരികെളെയും അവിടുത്തെ ദാരിദ്ര്യത്തെയും മതില് കെട്ടി മറച്ച ശേഷം നഗരങ്ങളുടെ സൗന്ദര്യവത്ക്കണത്തിനും വിപുലമായ പദ്ധതികളാണ് നടപ്പിലാക്കിയത്. അമേരിക്കൻ പ്രസിഡന്റിനും പ്രഥമ വനിതക്കും വേണ്ടി പഴുതടച്ച സുരക്ഷയാണ് ഇന്ത്യയിൽ ഒരുക്കിയിട്ടുള്ളത്. അമേരിക്കൻ പ്രസിഡന്റിന്റെ വരവിനോട് അനുബന്ധിച്ച് സുരക്ഷ ഒരുക്കുന്നതിനായി കുരങ്ങുകളുടെ സുരക്ഷാ സേനയേയും വിന്യസിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ട്രംപിനെ കുരങ്ങുകളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ നീളമുള്ള വാലുള്ളണ്ട വാലുകളോട് കൂടിയ ലങ്കൂർ കുരങ്ങുകളെയാണ് വിന്യസിരിക്കുന്നത്. കനത്ത സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും, ആഗ്ര നഗരത്തിൽ കുരങ്ങിന്റെ ആക്രമണം തടയാൻ പ്രയാസമാണെന്ന വിലയിരുത്തലിനെ തുടർന്നാണിത് എന്നാണ് ഇന്ത്യ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ലങ്കൂർ കുരങ്ങുകളെ മറ്റു കുരങ്ങുകൾക്ക് ഭയമാണ് എന്നാണ് പറയപ്പെടുന്നത്. ട്രംപിന്റെ സുരക്ഷയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ അദ്ദേഹം സഞ്ചരിക്കുന്ന വഴിയിൽ അഞ്ച് ലങ്കൂർ കുരങ്ങുകളെ വിന്യസിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

നേരത്തെ ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കുരങ്ങു കൂട്ടത്തെ കെണിവച്ച് പിടികൂടുന്ന അഹമ്മദാബാദ് വിമാനത്താവള അധികൃതരുടെ വാർത്ത പുറത്തുവന്നിരുന്നു. പിടിയിലായ 50ലധികം കുരങ്ങുകളെയാണ് കിലോമീറ്ററുകൾക്കപ്പുറമുള്ള വനപ്രദേശത്ത് തുറന്നു വിട്ടിരുന്നത്.

ആഗ്രയിൽ താജ്മഹലിലും പരിസര പ്രദേശങ്ങളിലുമാണ് കുരങ്ങ് ശല്യം രൂക്ഷമായുള്ളത്. നാളെ വൈകിട്ടാണ് ട്രംപും പത്‌നിയും താജ്മഹൽ സന്ദർശിക്കുന്നത്. താജ്മഹലിൽ എത്തുന്ന വിനോദ സഞ്ചാരികളെ കുരങ്ങുകൾ ശല്യം ചെയ്യുന്നത് നിത്യസംഭവമാണ്. ഈ സാഹചര്യത്തിലാണ് കുരങ്ങുകളെ തുരത്താൻ കുരങ്ങ് സേനയെ സർക്കാർ വിന്യസിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP