Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോടതി മുറിയിൽ പുലി കയറിയതിന് പിന്നാലെ ജഡ്ജി അടക്കമുള്ളവർ ഇറങ്ങിയോടി; സംഭവം ഗുജറാത്തിലെ സുരേന്ദ്ര നഗറിൽ; അധികൃതരെ വിറപ്പിച്ച പുലിയെ പൂട്ടിയത് വനം വകുപ്പ് അധികൃതർ

കോടതി മുറിയിൽ പുലി കയറിയതിന് പിന്നാലെ ജഡ്ജി അടക്കമുള്ളവർ ഇറങ്ങിയോടി; സംഭവം ഗുജറാത്തിലെ സുരേന്ദ്ര നഗറിൽ; അധികൃതരെ വിറപ്പിച്ച പുലിയെ പൂട്ടിയത് വനം വകുപ്പ് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ഗാന്ധിനഗർ: കോടതിക്കുള്ളിൽ കയറിയ പുലി പരിഭ്രാന്തി പരത്തിയത് മണിക്കൂറുകളോളം. ഗുജറാത്ത് സുരേന്ദ്ര നഗറിലെ ചോട്ടിലയിലുള്ള പ്രാദേശിക കോടതിയിലാണ് സംഭവം. പുലിയെ കണ്ടയുടൻ ജഡ്ജിയും അഭിഭാഷകരും ഇറങ്ങിയോടി. രംഗം കലുഷിതമായതോടെ പുലി പരിഭ്രമിച്ച് നിന്ന സമയത്ത് കോടതി മുറി അടച്ച് പുലിയെ അകത്തിട്ട് പൂട്ടുകയായിരുന്നു.

വനം വകുപ്പ് എത്തിയാണ് പുലിയെ കോടതിയിൽ നിന്ന് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കോടതിയെ നടുക്കിയ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കോടതിക്ക് അടുത്തുള്ള കാട്ടിൽ നിന്നാകും പുലി എത്തിയതെന്നാണ് നിഗമനം. കഴിഞ്ഞ മാസം ഗുജറാത്ത് സെക്രട്ടറിയേറ്റ് പരിസരത്തും പുലി കടന്നുകുടിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP