Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മധുവിധു ആഘോഷിക്കാൻ നൈനിറ്റാളിലെത്തിയ ദമ്പതികളെ ഹോട്ടൽ മുറിയിൽ കാത്തിരുന്നതു പുള്ളിപ്പുലി; കുളിമുറിയിലേക്കു കയറിയ പുലിക്കുട്ടിയെ അടച്ചിട്ടു പേടിച്ചരണ്ട ദമ്പതികൾ രക്ഷപ്പെട്ടു

മധുവിധു ആഘോഷിക്കാൻ നൈനിറ്റാളിലെത്തിയ ദമ്പതികളെ ഹോട്ടൽ മുറിയിൽ കാത്തിരുന്നതു പുള്ളിപ്പുലി; കുളിമുറിയിലേക്കു കയറിയ പുലിക്കുട്ടിയെ അടച്ചിട്ടു പേടിച്ചരണ്ട ദമ്പതികൾ രക്ഷപ്പെട്ടു

ഷിംല: മധുവിധു ആഘോഷിക്കാൻ നൈനിറ്റാളിലെത്തിയ ദമ്പതികളെ ഹോട്ടൽ മുറിയിൽ കാത്തിരുന്നതു പുള്ളിപ്പുലി. പേടിച്ചരണ്ട ദമ്പതികൾ ഒടുവിൽ കുളിമുറിയിലേക്കു കയറിയ പുലിക്കുട്ടിയെ അടച്ചുപൂട്ടി.

ഇന്നലെ പുലർച്ചെയോടെയാണു നൈനിറ്റാളിലെത്തിയ ദമ്പതികൾക്ക് അപ്രതീക്ഷിത അനുഭവമുണ്ടായത്. മീററ്റ് സ്വദേശികളായ സുമിത്തും ശിവാനിയും താമസിച്ച ഹോട്ടൽ മുറിയിലാണ് പുലി എത്തിയത്.

പുലർച്ചെ അഞ്ചോടെ ജനാലച്ചില്ല് തകർക്കുന്ന ശബ്ദം കേട്ടപ്പോഴാണ് മുറിക്കുള്ളിൽ ആരോ കടന്നതായി സുമിത്തിന് സംശയം തോന്നിയത്. നോക്കിയപ്പോൾ ഒരു പുള്ളിപ്പുലി മുറിക്കുള്ളിലുണ്ടെന്ന് മനസിലായി. തുറന്ന് കിടന്ന ബാത്ത് റൂമിലേക്കായിരുന്നു അത് കയറിപ്പോയത്.

സുമിത്ത് ഉടൻ തന്നെ ബാത്ത് റൂമിന്റെ വാതിലടച്ചു. പുലി അതിനുള്ളിലായി. ഉടൻ തന്നെ ദമ്പതികൾ മുറിക്ക് പുറത്തിറങ്ങി ഹോട്ടൽ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ഹോട്ടലിൽ പരിശോധന നടത്തിയെങ്കിലും പുലി ബാത്ത് റൂമിന്റെ വെന്റിലേറ്റർ വഴി രക്ഷപ്പെട്ടിരുന്നു. പുള്ളിപ്പുലിക്ക് ഒരു വയസാണു പ്രായമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

പുലി ഹോട്ടൽ മുറിയിൽ അഭയം പ്രാപിച്ചതു കാട്ടുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണെന്നു ഹോട്ടൽ ജീവനക്കാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP