Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടതിയിൽ അഭയം തേടി സ്വവർഗ്ഗപ്രണയിനികൾ ! പിരിക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് 20 കാരികളായ യുവതികൾ; അഞ്ചു ദിവസമായി ഒരുമിച്ച് കഴിയുന്ന യുവതികൾ ഭീഷണി മുഴക്കിയത് ഒഡീഷയിലെ കേന്ദ്രപാറയിൽ; വിവാഹം കഴിക്കാൻ അനുമതി ലഭിക്കണമെന്ന് ആവശ്യവുമായി സ്വവർഗാനുരാഗികൾ നീതിപീഠത്തിന് മുൻപിൽ

കോടതിയിൽ അഭയം തേടി സ്വവർഗ്ഗപ്രണയിനികൾ ! പിരിക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് 20 കാരികളായ യുവതികൾ; അഞ്ചു ദിവസമായി ഒരുമിച്ച് കഴിയുന്ന യുവതികൾ ഭീഷണി മുഴക്കിയത് ഒഡീഷയിലെ കേന്ദ്രപാറയിൽ; വിവാഹം കഴിക്കാൻ അനുമതി ലഭിക്കണമെന്ന് ആവശ്യവുമായി സ്വവർഗാനുരാഗികൾ നീതിപീഠത്തിന് മുൻപിൽ

മറുനാടൻ ഡെസ്‌ക്‌

കേന്ദ്രപാറ: തമ്മിൽ ഒരിക്കലും പിരിയാനാവാത്ത വിധം തങ്ങൾ പ്രണയത്തിലാണെന്നും വേർപിരിക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും അറിയിച്ച് 20കാരികൾ. ഒഡീഷയിലെ കേന്ദ്രപാറയിൽ നിന്നാണ് സ്വവർഗാനുരാഗികളുടെ കഥ പുറത്ത് വരുന്നത്. അഞ്ച് ദിവസത്തിലധികമായി ഒരുമിച്ച് താമസിക്കുന്ന ഇവർ തങ്ങൾക്ക് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.

എന്നാൽ ഇരുവരുടേയും വീട്ടുകാരുടെ ഭാഗത്ത് നിന്നും ശക്തമായ എതിർപ്പാണ് ഇപ്പോൾ ഉണ്ടാകുന്നത്. പലതവണ കുടുംബാംഗങ്ങൾ തങ്ങളെ പിരിക്കാൻ ശ്രമിച്ചുവെന്ന് ഈ 'പ്രണയിനികൾ' പറയുന്നു. ജനുവരി 12ന് ഇരുവരും കേന്ദ്രപാറയിൽ നിന്നും ഒളിച്ചോടുകയായിരുന്നു. തുടർന്ന് ഭുവനേശ്വറിൽ ഒരുമിച്ച് താമസിക്കാനും തുടങ്ങി.യുവതികളിൽ ഒരാളുടെ പിതാവ് പൊലീസിൽ പരാതി നൽകി.

മറ്റൊരു സ്ത്രീ തന്റെ മകളെ വിവാഹം കഴിക്കാനായി തട്ടിക്കൊണ്ട് പോയി എന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇരു യുവതികളെയും ഭുവനേശ്വറിൽ നിന്നും പൊലീസ് കണ്ടെത്തി. ഇവരുടെ മൊഴി രേഖപ്പെടുത്തി. ഇരുവർക്കും ഒരുമിച്ചത് ജീവിക്കാനാണ് താത്പര്യം എന്ന് ഇവർ പൊലീസിനോട് പറഞ്ഞു. തങ്ങളെ പിരിക്കാൻ നോക്കിയാൽ ആത്മഹത്യ ചെയ്യുമെന്നും യുവതികൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP