Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താങ്കളാണെന്റെ രക്ഷകൻ; ചരിത്രപരമായ ഈ കോടതി വിധി ഞാൻ അങ്ങയുടെ കാൽക്കൽ സമർപ്പിക്കുന്നു; ഇക്കാലലമത്രയും എനിക്ക് സംരക്ഷണം നൽകിയതും താങ്കളാണ്; 2ജി അഴിമതി കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിൽ കരുണാനിധിക്ക് നന്ദി പറഞ്ഞ് എ രാജയുടെ കത്ത്

താങ്കളാണെന്റെ രക്ഷകൻ; ചരിത്രപരമായ ഈ കോടതി വിധി ഞാൻ അങ്ങയുടെ കാൽക്കൽ സമർപ്പിക്കുന്നു; ഇക്കാലലമത്രയും എനിക്ക് സംരക്ഷണം നൽകിയതും താങ്കളാണ്; 2ജി അഴിമതി കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിൽ കരുണാനിധിക്ക് നന്ദി പറഞ്ഞ് എ രാജയുടെ കത്ത്

ചെന്നൈ: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ 2 ജി സ്‌പെക്ട്രം അഴിമതി കേസിൽ തന്നെ കുറ്റവിമുക്തനാക്കിയ വിധി കരുണാനിധിയുടെ കാൽക്കൽ വെക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി എ രാജ. അങ്ങാണ് തന്റെ രക്ഷകനെന്നും രാജ പറയുന്നു. കരുണാനിധിക്ക് എഴുതിയ കത്തിലാണ് രാജ നന്ദി പറഞ്ഞത്.

താങ്കളാണെന്റെ രക്ഷകൻ, ചരിത്രപരമായ ഈ കോടതി വിധി ഞാൻ അങ്ങയുടെ കാൽക്കൽ സമർപ്പിക്കുന്നു. ഇക്കാലലമത്രയും എനിക്ക് സംരക്ഷണം നൽകിയതും താങ്കളാണെന്നും രാജ പറയുന്നു.അതേസമയം ഡിഎംകെ നേതാക്കളുടെ പ്രതിച്ഛായ നശിപ്പിക്കാൻ പ്രവർത്തിച്ചത് ആരൊക്കെയാണെന്ന സംശയവും രാജ കത്തിൽ ഉന്നയിക്കുന്നുണ്ട്. ഇതിനായി പ്രവർത്തിച്ചവർക്ക് കുറഞ്ഞകാലത്തേക്ക് അതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. എന്നാൽ അവർ എല്ലാക്കാലത്തേക്കും വിജയിക്കില്ലെന്നും രാജ തന്റെ കത്തിൽ പറയുന്നു.

തങ്ങൾ നേരിട്ട അപമാനത്തിന് ആരാണ് ഉത്തരവാദിത്വം ഏൽക്കുകയെന്ന് രാജ ചോദിക്കുന്നു. രാജ്യത്ത് സാങ്കോതിക വിപ്ലവം കൊണ്ടുവരാൻ ശ്രമിച്ചതുകൊണ്ടാണ് തങ്ങൾ ജയിലിലായതെന്നും അദ്ദേഹം പറയുന്നു. വിവരസാങ്കേതിക രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാനായി വാട്ട്‌സാപ്പ്, ഫെയിസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ വിപ്ലവകരമായ നിരവധി സൗകര്യങ്ങൾ തങ്ങൾ ഏർപ്പെടുത്തി. പക്ഷെ ഇതിന്റെയൊക്കെ പേരിൽ തെറ്റുചെയ്തുവെന്ന് പറഞ്ഞ് ഞങ്ങളെ ജയിലലടച്ചു. ഈ രാജ്യത്ത് മാത്രമെ ഇങ്ങനെയൊക്കെ സംഭവിക്കൂവെന്നും രാജ തന്റെ കത്തിൽ വിശദീകരിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP