Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിലവിലെ മദ്യനയം ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ ബിഹാർ സർക്കാരിന്റെ പുതിയ മദ്യനയമെത്തി; ഗാന്ധിജയന്തി ദിനത്തിൽ പ്രഖ്യാപിച്ച നയം മുമ്പത്തേതിനേക്കാൾ കർശനം

നിലവിലെ മദ്യനയം ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ ബിഹാർ സർക്കാരിന്റെ പുതിയ മദ്യനയമെത്തി; ഗാന്ധിജയന്തി ദിനത്തിൽ പ്രഖ്യാപിച്ച നയം മുമ്പത്തേതിനേക്കാൾ കർശനം

പട്‌ന: നിലവിലെ മദ്യനയം ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ ബിഹാർ സർക്കാരിന്റെ പുതിയ മദ്യനയമെത്തി. ഗാന്ധിജയന്തി ദിനത്തിൽ പ്രഖ്യാപിച്ച നയം മുമ്പത്തേതിനേക്കാൾ കർശനമാണ്.

ഉന്നതതലയോഗം വിളിച്ചുകൂട്ടി മുഖ്യമന്ത്രി നിതീഷ് കുമാറാണ് പുതിയ മദ്യനയത്തിന് രൂപം നൽകിയത്. ബിഹാറിലെ സമ്പൂർണ മദ്യനിരോധനം പട്‌ന ഹൈക്കോടതി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. സർക്കാർ നടപടി നിയമവിരുദ്ധവും പരിഷ്‌കൃത സമൂഹങ്ങൾക്കു ചേർന്നതുമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി തീരുമാനം.

കഴിഞ്ഞ ഏപ്രിലിലാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ബിഹാറിൽ സമ്പൂർണ മദ്യനിരോധനം പ്രഖ്യാപിച്ചത്. നിതീഷിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സമ്പൂർണ മദ്യനിരോധനം. പുതിയ മദ്യനയമനുസരിച്ച് മദ്യവുമായി ബന്ധപ്പെട്ട കേസുകളിൽ പിടിക്കപ്പെടുന്നവരുടെ ശിക്ഷ വർധിപ്പിച്ചിട്ടുണ്ട്.

പുതിയ മദ്യനയം പ്രഖ്യാപിച്ചതിനെത്തുടർന്ന് വീണ്ടും മദ്യനിരോധനം നിലവിൽവരികയാണു ചെയത്ത്. 'ഇപ്പോൾ ജനങ്ങൾ മുമ്ബത്തെപ്പോലെ മദ്യത്തിനായി കൂടുതൽ പണം ചെലവാക്കുന്നില്ല. പണം കൂടുതൽ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നുമുണ്ട്.'- മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.

കൂടുതൽ കർശനമായ വ്യവസ്ഥകളാണ് പുതിയ നയത്തിലുള്ളത്. മദ്യനിരോധനം ലംഘിച്ചാലുള്ള തടവുശിക്ഷയുടെ കാലാവധി കൂട്ടുകയും പിഴത്തുക ഉയർത്തുകയും ചെയ്തിട്ടുണ്ട്. വീടുകളിൽനിന്നു മദ്യം പിടിച്ചെടുത്താൽ പ്രായപൂർത്തിയായ എല്ലാ അംഗങ്ങളെയും അറസ്റ്റ് ചെയ്യാനും വ്യവസ്ഥയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP