Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ സ്ഥിതി ചെയ്യുന്ന മദ്യവിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി; എല്ലാ റോഡുകളും ജില്ലാ പാതയാക്കി ചണ്ഡീഗഢ്; മദ്യശാലകളെ രക്ഷിച്ച മോഡൽ ചർച്ചയാകുമ്പോൾ

ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ സ്ഥിതി ചെയ്യുന്ന മദ്യവിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി; എല്ലാ റോഡുകളും ജില്ലാ പാതയാക്കി ചണ്ഡീഗഢ്; മദ്യശാലകളെ രക്ഷിച്ച മോഡൽ ചർച്ചയാകുമ്പോൾ

ചണ്ഡീഗഢ്: ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ സ്ഥിതി ചെയ്യുന്ന മദ്യവിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നാണ് സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ പുതിയ തന്ത്രവുമായി ചണ്ഡീഗഢ് ഭരണകൂടം. ഇതിനായി സംസ്ഥാന പാതകളൊക്കെ പ്രധാന ജില്ലാപാതകൾ എന്ന പേരിലാക്കി പ്രഖ്യാപിച്ചു. ലക്ഷ്യം മദ്യശാലകൾ അടയ്ക്കുന്നത് ഒഴിവാക്കുക മാത്രമെന്നാണ് സൂചന.

20 വർഷത്തോളം സംസ്ഥാന പാതകളായി തുടർന്നിരുന്ന ഈ റോഡുകളൊക്കെ മദ്യശാലകൾക്ക് പ്രവർത്തിക്കാനായി ഇനി ജില്ലാ റോഡുകളായി മാറും. ദേശീയ-സംസ്ഥാന പാതയോരത്തിന് 500 മീറ്റർ ചുറ്റവളിലുള്ള മദ്യവിൽപ്പനശാലകൾ അടച്ചു പൂട്ടി മാറ്റി സ്ഥാപിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഉത്തരവിനെ തുടർന്ന് ചണ്ഡീഗഢിലെ 20 മദ്യവിൽപ്പന ശാലകൾ അടുത്തിടെ മാറ്റി സ്ഥാപിച്ചിരുന്നു. ഉത്തരവ് പരിശോധിക്കാൻ ഭരണകൂടം നാലംഗ കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

ചണ്ഡീഗഢ് ചീഫ് എഞ്ചിനീയർ മുകേഷ് ആനന്ദ്, ചീഫ് ആർക്കിടെക് കപിൽ സേത്യ, എംസി ചീഫ് എഞ്ചിനീയർ എൻ.പി.ശർമ്മ, എക്സൈസ് കമ്മീഷണർ രാകേഷ് പോപ്ലി എന്നിവരടങ്ങിയ കമ്മറ്റിയാണ് സംസ്ഥാന പാതകളൊക്കെ ജില്ലാ റോഡുകളാക്കി മാറ്റുന്നതിന് പച്ചക്കൊടി കാട്ടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP