Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബീഫ് കഴിക്കുന്ന മലയാളികൾ അമ്പലത്തിനടുത്തു താമസിക്കേണ്ട; കേരളീയരാണോ എന്നു ചോദിച്ചെത്തിയ സംഘം വാടകവീട്ടിൽ കയറി മലയാളി വിദ്യാർത്ഥികളെ തല്ലിച്ചതച്ചു

ബീഫ് കഴിക്കുന്ന മലയാളികൾ അമ്പലത്തിനടുത്തു താമസിക്കേണ്ട; കേരളീയരാണോ എന്നു ചോദിച്ചെത്തിയ സംഘം വാടകവീട്ടിൽ കയറി മലയാളി വിദ്യാർത്ഥികളെ തല്ലിച്ചതച്ചു

ബംഗളൂരു: മലയാളി വിദ്യാർത്ഥികൾക്കു ബംഗളൂരുവിൽ ക്രൂരമർദനം. ബീഫ് കഴിച്ച ശേഷം അമ്പലത്തിനടുത്തു നിന്നുവെന്ന് ആരോപിച്ചാണു മർദനം.

സഞ്ജയ് നഗറിലെ ബൂപസാന്ദ്രയിലാണു സംഭവം. ബീഫ് കഴിച്ച ശേഷം ക്ഷേത്രത്തിനു സമീപം സമയം ചെലവഴിച്ചെന്നു പറഞ്ഞാണു മൂന്നു മലയാളി വിദ്യാർത്ഥികളെ ഒരു സംഘം ആളുകൾ മാരകായുധങ്ങളുമായി മർദിച്ചത്.

മർവിൻ മൈക്കിൾ ജോയ്, നിഖിൽ, മുഹമ്മദ് ഹഷീർ എന്നിവർക്കാണു മർദനമേറ്റത്. ദണ്ഡുകളും ആയുധങ്ങളുമായായിരുന്നു ആക്രമണം. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മർവിൻ മൈക്കിൾ ജോയിയെ നിംഹാൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെയായിരുന്നു സംഭവം. താമസസ്ഥലത്തുവച്ച് തദ്ദേശീയരുടെ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ബീഫ് കഴിച്ചതിന്റെ പേരിലാണ് അവർ തങ്ങളെ മർദിച്ചതെന്നാരോപിച്ച് വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകി. ബംഗളൂരു വൃന്ദാവൻ കോളേജ് വിദ്യാർത്ഥികളാണു മൂവരും. ഇവർ താമസിക്കുന്നതിനടുത്തായി ഒരു അമ്പലമുണ്ട്. അതിനാൽ ഇവിടെ ഗോമാംസം പാചകം ചെയ്യരുതെന്നു തദ്ദേശീയർ ഇവരോട് പറഞ്ഞിരുന്നു. ഇതു അവഗണിച്ചതിന്റെ പേരിലാണ് വിദ്യാർത്ഥികളെ മർദിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

മർവിനെ ആദ്യം ബൗറിങ് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ നിംഹാൻസിലേക്കു മാറ്റുകയായിരുന്നു. അക്രമികൾ മൂവരെയും മർദിച്ചശേഷം ബൈക്കുകളിൽ രക്ഷപ്പെട്ടു.

ബംഗളുരുവിൽ പലയിടങ്ങളിലും മലയാളികളെ തെരഞ്ഞുപിടിച്ച് കഴിഞ്ഞ കുറച്ചു ദിവസമായി ആക്രമണം നടക്കുന്നതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നുണ്ട്. എന്താണ് കാരണമെന്നു തങ്ങൾക്കറിയില്ലെന്നും കേരളത്തിൽനിന്നുള്ളവരാണോ എന്നു ചോദിച്ച് അക്രമമുണ്ടായതായും ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP