Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനങ്ങളുടെ ഹൃദയവും മനസും കീഴടക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് രാഹുൽ; വിജയത്തിൽ പ്രധാനമന്ത്രിക്ക് അഭിനന്ദനം; രാഹുലിനു നന്ദി പറഞ്ഞ മോദിയുടെ പ്രതികരണം ജനാധിപത്യം നീണാൾ വാഴട്ടേയെന്ന്

ജനങ്ങളുടെ ഹൃദയവും മനസും കീഴടക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് രാഹുൽ; വിജയത്തിൽ പ്രധാനമന്ത്രിക്ക് അഭിനന്ദനം; രാഹുലിനു നന്ദി പറഞ്ഞ മോദിയുടെ പ്രതികരണം ജനാധിപത്യം നീണാൾ വാഴട്ടേയെന്ന്

ന്യൂഡൽഹി: ജനങ്ങളുടെ ഹൃദയവും മനസും കീഴടക്കുന്നതുവരെ ഞങ്ങൾ പോരാട്ടം തുടരും. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഏറ്റ വൻ പരാജയത്തിനു പിന്നാലെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 14 വർഷത്തിനുശേഷം ഉത്തർപ്രദേശിൽ ബിജെപിയെ അധികാരത്തിലെത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ അഭിനന്ദനങ്ങൾ നേർന്നു.

നന്ദി, ജനാധിപത്യം നീണാൽ വാഴട്ടെ... എന്നായിരുന്നു രാഹുലിന്റെ അഭിനന്ദനത്തിന് പ്രധാനമന്ത്രിയുടെ ട്വിറ്ററിലൂടെയുള്ള മറുപടി.

അതേസമയം കനത്ത പരാജയത്തിനിടയിലും രാഹുലിനെ പ്രതിരോധിക്കാൻ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ കോൺഗ്രസ് നേതൃസ്ഥാനം ഒഴിയേണ്ടതില്ലെന്ന് മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞു. കോൺഗ്രസിനെ യോജിപ്പിച്ചു നിർത്തുന്ന പ്രധാന ഘടകം നെഹ്രു കുടുംബമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ 404 നിയമസഭാ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിൽ 325 ഉം സ്വന്തമാക്കിയാണ് ബിജെപി ചരിത്രനേട്ടം കുറിച്ചത്. അതേസമയം ഭരണകക്ഷിയായ സമാജ് വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ച കോൺഗ്രസിന് ഏഴു സീറ്റുകൾ കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. സമാജ് വാദി 47 സീറ്റുകളും നേടി.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചികിത്സയ്ക്കായി വിദേശത്തായതിനാൽ പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. മകന് പാർട്ടിയുടെ മുഴുവൻ ചുമതലയും നല്കിയാണ് സോണിയാ വിദേശത്തേക്കു വിമാനം കയറിയത്. തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിനു പിന്നാലെ രാഹുലും സഹോദരി പ്രിയങ്കയും ചേർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ കണ്ടിരുന്നു. ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ പ്രചാരണത്തിനു ചുക്കാൻ പിടിച്ചത് ഗുലാം നബി ആസാദ് ആയിരുന്നു.

2014 ൽ രാഹുൽ നേരിട്ടു നയിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് തോറ്റമ്പുകയായിരുന്നു. മോദിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ തേരോട്ടത്തിൽ തകർന്നടിഞ്ഞ കോൺഗ്രസിന് വെറും 44 സീറ്റുകൾ മാത്രമാണു ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP