Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയപ്പക മൃഗങ്ങൾക്കിടയിലും; ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കാഞ്ഞ കാണ്ടാമൃഗത്തെ കാമുകന്മാർ ചേർന്ന് കുത്തിക്കൊന്നത് ഇന്ത്യൻ ദേശീയ പാർക്കിൽ

പ്രണയപ്പക മൃഗങ്ങൾക്കിടയിലും; ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കാഞ്ഞ കാണ്ടാമൃഗത്തെ കാമുകന്മാർ ചേർന്ന് കുത്തിക്കൊന്നത് ഇന്ത്യൻ ദേശീയ പാർക്കിൽ

സാധാരണയായി പ്രണയപ്പകയും അതിനെ തുടർന്നുണ്ടാകുന്ന കൊലപാതകങ്ങളും മനുഷ്യർക്കിടയിൽ മാത്രമാണ് നടക്കുകയെന്നാണ് ഇതുവരെ നാം ധരിച്ചിരുന്നത്. എന്നാൽ അത് മൃഗങ്ങൾക്കിടയിലും നടക്കുന്നുണ്ടെന്നാണ് ഇന്ത്യയിലെ ജാൽദാപാര നാഷണൽ പാർക്കിൽ നിന്നുള്ള സംഭവം തെളിയിക്കുന്നത്. തങ്ങൾക്കൊപ്പം ഒരുമിച്ച് ജീവിക്കാൻ വിസമ്മതിച്ച പെൺ കാണ്ടാമൃഗത്തെ രണ്ട് ആൺ കാണ്ടാമൃഗങ്ങൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് ആൺ കാണ്ടാമൃഗങ്ങൾ ഇവളെ തേടിയെത്തുമ്പോൾ ഇവൾ തന്റെ പ്രദേശത്ത് നിന്നകലെയുള്ള ഒരിടത്ത് ചുറ്റിത്തിരിയുകയായിരുന്നു. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളെ കൂടുതലായി കണ്ടു വരുന്ന പ്രദേശമാണിത്.

തന്റെ ജീവൻ നഷ്ടപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമായിരുന്നു ഈ പെൺ കാണ്ടാമൃഗത്തിന് തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നത്. കൊല്ലപ്പെട്ട പെൺ കാണ്ടാമൃഗത്തിന് അഞ്ചോ ആറോ വയസുണ്ടായിരിക്കുമെന്നാണ് പാർക്ക് അധികൃതർ വെളിപ്പെടുത്തുന്നത്. ആൺ കാണ്ടാമൃഗങ്ങൾ നടത്തിയ ആക്രമണം താങ്ങാൻ സാധിക്കാതെയാണ് ഇത് ചത്തതെന്നും അവർ സ്ഥിരീകരിച്ചിട്ടുണ്ട്. കൂർത്തതും ശക്തവുമായ പല്ലുകളാണ് കാണ്ടാമൃഗങ്ങൾക്കുള്ളതെന്നും ഇണകൾ നിഷേധമനോഭാവം സ്വീകരിച്ചാൽ അവ പെൺകാണ്ടാമൃഗങ്ങളെ ഇത്തരത്തിൽ ആക്രമിക്കാറുണ്ടെന്നും പാർക്ക് അധികൃതർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കാണ്ടാമൃഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ നിയന്ത്രിക്കാൻ ഒരു റേഞ്ചർ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

പെൺകാണ്ടാമൃഗം ആൺ കാണ്ടാമൃഗങ്ങളുടെ മേഖലയിലേക്ക് കടന്ന് കയറിയതിനെ തുടർന്നാണ് ആക്രമണം സംഭവിച്ചതെന്നും റിപ്പോർട്ടുണ്ട്. ഭക്ഷണവും വെള്ളവും കുറയുന്ന വേനൽക്കാലങ്ങളിൽ ഇത് സാധാരണമാണെന്നും സൂചനയുണ്ട്. എന്നാൽ ദുർബലരായ മൃഗങ്ങൾ ഇത്തരം വേളകളിൽ ഏറ്റുമുട്ടലിന് നിൽക്കാതെ സുരക്ഷിതമായ ഇടങ്ങളിലേക്ക് രക്ഷപ്പെടുകയാണ് പതിവ്. അടുത്തുള്ള ഗോറുമാറ നാഷണൽ പാർക്കിൽ മൂന്ന് കാണ്ടാമൃഗങ്ങൾ ഏറ്റുമുട്ടലിൽകൊല്ലപ്പെട്ടതിന് അൽപ ദിവസം കഴിഞ്ഞാണ് പുതിയ മരണവാർത്തയുമെത്തിയിരിക്കുന്നത്. മെയിലായിരുന്നു അവിടെ 27ഉം 14ഉം വയസുള്ള കാണ്ടാമൃഗങ്ങൾ കൊല്ലപ്പെട്ടത്. നിലവിൽ 2000 ഇന്ത്യൻ കാണ്ടാമൃഗങ്ങൾ മാത്രമേശേഷിക്കുന്നുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP