Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാമുകനൊപ്പം 17 വർഷം മുമ്പ് ഒളിച്ചോടിയ യുവതി മടങ്ങിയെത്തിയത് പുതിയ ഭർത്താവുമായി; പരാതിയുമായി കാമുകന്റെ വീട്ടുകാർ; മാധവിനെ കണ്ടെത്തി ഭാര്യയുടെ നിരപരാധിത്വം തെളിയിച്ച് ഭർത്താവും

കാമുകനൊപ്പം 17 വർഷം മുമ്പ് ഒളിച്ചോടിയ യുവതി മടങ്ങിയെത്തിയത് പുതിയ ഭർത്താവുമായി; പരാതിയുമായി കാമുകന്റെ വീട്ടുകാർ; മാധവിനെ കണ്ടെത്തി ഭാര്യയുടെ നിരപരാധിത്വം തെളിയിച്ച് ഭർത്താവും

അഹമ്മദാബാദ്: രാധയും മാധവും സുഖമായി കഴിയുന്നുവെന്നാണ് നാട്ടുകാരും വീട്ടുകാരും കരുതിയത്. എന്നാൽ 17 വർഷം മുമ്പ് പ്രണയവിവാഹത്തിനായി നാടുവിട്ട രാധ നാട്ടിൽ തിരിച്ചെത്തി. എല്ലാവരും മാധവും ഒപ്പം കാണുമെന്ന് കരുതി. എന്നാൽ കാമുകനെ കുറിച്ച് ഒരു വിവരവും രാധയ്ക്കില്ല. മറ്റൊരാളെ കല്ല്യാണം കഴിച്ച രാധ ഇന്ന് നയിക്കുന്നത് മറ്റൊരു ജീവിതമാണ്. ഇതോടെ മാധവിന്റെ ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഒടുവിൽ മാധവിനെ എത്തിച്ച് രാധയുടെ ഭർത്താവ് നിരപരാധിത്വം തെളിയിച്ചു

അഹമ്മദാബാദിലെ ഗോട്ടയിൽ വ്യത്യസ്ത മതത്തിൽപെട്ട കമിതാക്കളായിരുന്നു രാധയും മാധവും. പ്രണയം വീട്ടുകാർ വിലക്കിയതോടെ ഇരുവരും ഒളിച്ചോടി. 1997ൽ ഇരുവരും ഗുജറാത്തിലെ ഭാവൻ നഗറിലേക്ക് നാടുവിട്ടു. അതിന് ശേഷം കമിതാക്കളെ കുറിച്ച് യാതൊരു വിവരവും കുടുംബങ്ങൾക്ക് ലഭിച്ചിരുന്നില്ല. 17 വർഷങ്ങൾക്ക് ശേഷം തന്റെ കുടുംബത്തെ കാണാൻ രാധ തിരികെ ഗോട്ടയിൽ എത്തി. പക്ഷെ മാധവിന്റെ സ്ഥാനത്ത് ഭർത്താവായി മറ്റൊരാളെ കണ്ടതോടെ മാധവിന്റെ കുടുംബം രാധയ്ക് എതിരെ തിരിഞ്ഞു. രാധ, മാധവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഇവർ പൊലീസിനെ സമീപിച്ചതോടെ സംഭവം വിവാദമായി.

വിവാഹം കഴിക്കാൻ ആഗ്രഹിച്ച് ഒളിച്ചോടിയ രാധയും മാധവും ഗുജറാത്തിലെ ഭാവൻ നഗറിലെത്തി എന്ത് രാധയും സ്ഥിരീകരിക്കുന്നു. എന്നാൽ നടന്നത് ഇങ്ങനെയാണെന്നാണ് വിശദീകരിക്കുന്നത്. താൻ ചെയ്യുന്നത് ശരിയല്ലെന്ന ചിന്ത മാധവിനെ അലട്ടിയതോടെ അയാൾ വിവാഹത്തിൽ നിന്നും പിന്മാറി. കുറച്ച് പണം നൽകി രാധയെ തിരിച്ചയക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും മടങ്ങിപ്പോകാൻ രാധ തയ്യാറായില്ല. ഒടുവിൽ രാധയെ ഉപേക്ഷിച്ച് മാധവ് കടന്നു. എന്ത് ചെയ്യണമെന്ന് അറിയാതെനിന്ന രാധയ്ക്ക് സംരക്ഷണം നൽകാൻ അവിടെ ഉള്ള ജോത്സ്യൻ തയ്യാറായി. ഇയാൾ പിന്നീട് മാധവിനെ കണ്ടെത്തിയെങ്കിലും വിവാഹം കഴിക്കില്ലെന്ന നിലപാടിൽ മാധവ് ഉറച്ചുനിന്നു.

അങ്ങനെ ജോത്സ്യൻ രാധയെ വിവാഹം കഴിച്ചു. നീണ്ട 17 വർഷങ്ങൾക്ക് ശേഷം സഹോദരനെ ഗുജറാത്തിൽവച്ച് അവിചാരിതമായി കണ്ടതാണ് കുടുംബത്തെ കാണണമെന്ന മോഹം രാധയ്ക്ക് ഉണ്ടായത്. അങ്ങനെ ഭർത്താവുമൊത്ത് രാധ ഗോട്ടയിൽ തിരികെ എത്തിയെന്നും പറയുന്നു. എന്നാൽ വെറും കെട്ടുകഥയാണ് രാധ പറയുന്നതെന്ന നിലപാടിലാണ് മാധവിന്റെ കുടുംബം. രാധ, മാധവിനെ കൊലപ്പെടുത്തിയതാണെന്ന വാദം ശക്തമായതോടെ ജോത്സ്യനായ ഭർത്താവ് മാധവിനെ അന്വേഷിച്ച് ഇറങ്ങി. ഒടുവിൽ മാധവിനെ ജീവനോടെ കുടുംബത്തിന് മുമ്പിലെത്തിച്ചാണ് ഇയാൾ തന്റെ ഭാര്യയുടെ നിരപരാധിത്വം തെളിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP